x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ്‌​ലാ​ന്‍റ​യി​ൽ പാ​ല​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി മെ​ഴ്‌​സി​ഡ​സ്; യു​വാ​വി​ന് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്


Published: September 11, 2026 03:44 PM IST | Updated: September 11, 2026 03:44 PM IST

അ​റ്റ്‌​ലാ​ന്‍റ​യി​ലെ തി​ര​ക്കേ​റി​യ ഹൈ​വേ ഓ​വ​ർ​പാ​സി​ന് മു​ക​ളി​ൽ സി​നി​മാ​രം​ഗ​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ നി​ന്നും ഇ​രു​പ​ത്തൊ​ന്നു​ക്കാ​ര​നാ​യ ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

സെ​പ്റ്റം​ബ​ർ ആ​റി​ന് വി​ൻ​ഡ്‌​സ​ർ സ്ട്രീ​റ്റി​ന് സ​മീ​പ​മു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലാ​ണ് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട മെ​ഴ്‌​സി​ഡ​സ് ബെ​ൻ​സ് എ​സ്‌​യു​വി മീ​ഡി​യ​നി​ലെ കോ​ൺ​ക്രീ​റ്റ് ത​ട​സ​ത്തി​ൽ ശ​ക്തി​യാ​യി ഇ​ടി​ച്ചു​ക​യ​റി അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​രു​ക​യും, ഓ​വ​ർ​പാ​സി​ന് താ​ഴെ​യു​ള്ള ബീ​മു​ക​ൾ​ക്കി​ട​യി​ൽ ചെ​ന്നു പ​തി​യ്ക്കു​ക​യു​മാ​യി​രു​ന്നു.

നി​ല​ത്തു​നി​ന്ന് ഏ​ക​ദേ​ശം 20 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ​ക്കി​ട​യി​ൽ വ​ശ​ങ്ങ​ളി​ലേ​ക്ക് ച​രി​ഞ്ഞു കു​ടു​ങ്ങി​പ്പോ​യ വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ഡ്രൈ​വ​റു​ടെ കാ​ലു​ക​ൾ പു​റ​ത്തേ​ക്ക് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കാ​ഴ്ച ക​ണ്ട് മ​റ്റ് യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി.

ട്രാ​ഫി​ക് ത​ട​സം ക​ണ്ട് റോ​ഡ് പ​ണി​യാ​ണെ​ന്ന് ക​രു​തി​യ വാ​ഹ​ന​യാ​ത്രി​ക​ർ മു​ക​ളി​ലേ​ക്ക് നോ​ക്കി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര​ത തി​രി​ച്ച​റി​ഞ്ഞ​ത്.

ഉ​ട​ൻ ത​ന്നെ താ​ഴെ​യു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ യു​വാ​വി​ന് ധൈ​ര്യം പ​ക​രു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തു​വ​രെ കാ​റി​നു​ള്ളി​ൽ അ​ന​ങ്ങാ​തെ​യി​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു.

പ​രി​ഭ്രാ​ന്തി​ക്കി​ട​യി​ലും താ​ഴെ നി​ന്ന​വ​രു​ടെ വാ​ക്കു​ക​ളോ​ട് പ്ര​തി​ക​രി​ച്ച ഡ്രൈ​വ​ർ പൂ​ർ​ണ ബോ​ധ​വാ​നാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​റ്റ്‌​ലാ​ന്‍റ ഫ​യ​ർ റെ​സ്‌​ക്യൂ സം​ഘ​വും പൊ​ലി​സും ചേ​ർ​ന്ന് അ​തി​സാ​ഹ​സി​ക​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ഏ​താ​നും നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ വ​ലി​യ ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ക്കു​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വാ​ഹ​നം കൂ​ടു​ത​ൽ താ​ഴേ​ക്ക് പ​തി​ക്കാ​തി​രി​ക്കാ​ൻ ആ​ദ്യം വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി ഉ​റ​പ്പി​ച്ചു​നി​ർ​ത്തി.

തു​ട​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളൊ​ന്നും ത​ന്നെ സം​ഭ​വി​ച്ചി​ട്ടി​ല്ല. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ലും കൂ​ടു​ത​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പി​ന്നീ​ട് വ​ലി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ബീ​മു​ക​ൾ​ക്കി​ട​യി​ൽ ഉ​റ​ച്ചു​പോ​യ വാ​ഹ​നം താ​ഴെ​യി​റ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​തി​നോ​ട​കം ത​ന്നെ ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Tags : AtlantaCrash BreakingNews AtlantaNews GeorgiaNews HighwayAccident

Recent News

Corehub Up