കാലിഫോർണിയ: ആപ്പിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ അവതരിപ്പിച്ചു. ആപ്പിൾ പാർക്കിൽ നടന്ന 'സർപ്രൈസ് ആൻഡ് ഷൈൻ' ചടങ്ങിലാണ് പുതിയ സീരീസ് പുറത്തിറക്കിയത്. പുതിയ എ20 പ്രോ ചിപ്സെറ്റും ആപ്പിളിന്റെ സ്വന്തം സി2 മോഡവുമാണ് ഫോണുകൾക്ക് കരുത്ത് പകരുന്നത്.
ഡിസ്പ്ലേ: ഐഫോൺ 18 പ്രോ (6.3 ഇഞ്ച്), ഐഫോൺ 18 പ്രോ മാക്സ് (6.9 ഇഞ്ച്) - ഐഒഎസ് 27 ഓപ്പറേറ്റിംഗ് സിസ്റ്റം.
ക്യാമറ: 48മെഗാ പിക്സൽ വേരിയബിൾ അപ്പർച്ചർ ഫ്യൂഷൻ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ അൾട്രാവൈഡ്, 48 മെഗാ പിക്സൽ ടെലിഫോട്ടോ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ. മുൻവശത്ത് 18 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറ.
ഒരേസമയം മൂന്ന് ലൈവ് ആക്റ്റിവിറ്റികൾ കാണിക്കുന്ന പുതിയ ഡൈനാമിക് ഐലൻഡ്, വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം. പ്രോ മോഡലിൽ 36 മണിക്കൂറും പ്രോ മാക്സിൽ 45 മണിക്കൂറും വരെ വീഡിയോ പ്ലേബാക്ക്.
ഐഫോൺ 18 പ്രോ (256ജിബി) ആരംഭ വില 1,64,900 രൂപ. ഐഫോൺ 18 പ്രോ മാക്സ് ആരംഭ വില 1,79,900 രൂപ. (512ജിബി, 1ടിബി, 2ടിബി വേരിയന്റുകളിലും ലഭ്യമാണ്). ബ്ലാക്ക്, സിൽവർ, ഗ്ലേഷ്യർ, ബർഗണ്ടി നിറങ്ങളിൽ പുതിയ മോഡലുകൾ ലഭ്യമാകും. സെപ്റ്റംബർ 12 മുതൽ ഫോണുകളുടെ പ്രീ-ഓർഡർ ആരംഭിക്കും. സെപ്റ്റംബർ 18 മുതൽ വിപണിയിൽ വാങ്ങാൻ ലഭ്യമാകും.