x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഷ്ബാ​ക്ക് പ​ദ്ധ​തി​യു​മാ​യി അ​ൾ​ട്രാ​വ​യ​ല​റ്റ്

വെബ്ഡെസ്ക്
Published: July 21, 2026 10:16 PM IST | Updated: July 21, 2026 10:16 PM IST

അ​ൾ​ട്രാ​വ​യ​ല​റ്റ് ലോഗോ

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്‌‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ സ്വ​ന്ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​യു​മാ​യി പ്ര​മു​ഖ ഇ​വി ബ്രാ​ൻ​ഡാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ്. കി​ൽ ദി ​പെ​ട്രോ​ൾ ബി​ൽ എ​ന്ന ഈ ​പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഈ ​പ​ദ്ധ​തി പ്ര​കാ​രം അ​ൾ​ട്രാ​വ​യ​ല​റ്റ് എ​ഫ്77 അ​ല്ലെ​ങ്കി​ൽ എ​ക്സ്-47 മോ​ഡ​ലു​ക​ളി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​ഴ​യ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ സ​ഞ്ച​രി​ച്ച കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക് തു​ല്യ​മാ​യ തു​ക കാ​ഷ്ബാ​ക്കാ​യി ല​ഭി​ക്കും.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 20,000 കി​ലോ​മീ​റ്റ​ർ ഓ​ടി​യ വാ​ഹ​ന​മാ​ണെ​ങ്കി​ൽ 20,000 കാ​ഷ്ബാ​ക്ക് ല​ഭി​ക്കും. റൈ​ഡിം​ഗ് ഹി​സ്റ്റ​റി​യും വാ​ഹ​ന​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും അ​ടി​സ്ഥാ​ന​മാ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ര​മാ​വ​ധി 30,000 വ​രെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​തി​ലൂ​ടെ നേ​ടാം.

കൂ​ടാ​തെ എ​ഫ്77, എ​ക്സ്-47 മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഇ​ന്ധ​ന​ച്ചെ​ല​വി​ൽ മാ​ത്രം പ്ര​തി​മാ​സം 3,000 മു​ത​ൽ 5,000 വ​രെ ലാ​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്ത് ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ് ത​ങ്ങ​ളു​ടെ പു​തി​യ പ​ദ്ധ​തി​യെ​ന്ന് അ​ൾ​ട്രാ​വ​യ​ല​റ്റ് സി​ഇ​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ നാ​രാ​യ​ണ്‍ സു​ബ്ര​ഹ്മ​ണ്യം പ​റ​ഞ്ഞു.

Tags : Ultraviolet cashback scheme Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up