x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​​​​​ഐ ലോ​​​​​​ക​​​​​​ത്തെ വി​​​​​​സ്മ​​​​​​യ​​​​​​മാ​​​​​​യി 17കാ​​​​​​ര​​​​​​ൻ റൗ​​​​​​ൾ

സി​​​​​​ജോ പൈ​​​​​​നാ​​​​​​ട​​​​​​ത്ത്
Published: November 14, 2026 03:59 AM IST | Updated: November 14, 2026 03:59 AM IST

റൗ​​​​​​ൾ‌ ജോ​​​​​​ൺ അ​​​​​​ജു, പി​​​​​​താ​​​​​​വ് അ​​​​​​ജു ജോ​​​​​​സ​​​​​​ഫി​​​​​​നൊ​​​​​​പ്പം.

കൊ​​​​​​ച്ചി: പ​​​​​​തി​​​​​​നേ​​​​​​ഴാം വ​​​​​​യ​​​​​​സി​​​​​​ൽ കൗ​​​​​​മാ​​​​​​ര​​​​​​ക്കാ​​​​​​ർ ഭാ​​​​​​വി​​​​​​സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ൾ നെ​​​​​​യ്തു​​​​​​തു​​​​​​ട​​​​​​ങ്ങു​​​​​​മ്പോ​​​​​​ഴേ​​​​​​ക്കും സ്വ​​​​​​ന്ത​​​​​​മാ​​​​​​യി ര​​​​​​ണ്ടു ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ത്ത് അ​​​​​​തി​​​​​​ന്‍റെ അ​​​​​​മ​​​​​​ര​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി മാ​​​​​​റി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് റൗ​​​​​​ൾ ജോ​​​​​​ൺ അ​​​​​​ജു.

സ്വ​​​​​​ന്തം അ​​​​​​ച്ഛ​​​​​​നാ​​​​​​യ​​​​​​തു​​​​​​കൊ​​​​​​ണ്ട​​​​​​ല്ല; മ​​​​​​റി​​​​​​ച്ച്, ജോ​​​​​​ലി​​​​​​യി​​​​​​ലു​​​​​​ള്ള മി​​​​​​ക​​​​​​വും വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​സ​​​​​​മ്പ​​​​​​ത്തും മാ​​​​​​ത്രം പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ചാ​​​​​​ണ് ഈ ​​​​​​കൊ​​​​​​ച്ചു​​​​​മു​​​​​​ത​​​​​​ലാ​​​​​​ളി ത​​​​​​ന്‍റെ ക​​​​​​മ്പ​​​​​​നി​​​​​​യു​​​​​​ടെ സി​​​​​​ഇ​​​​​​ഒ പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്കു പി​​​​​​താ​​​​​​വി​​​​​​നെ നി​​​​​​യ​​​​​​മി​​​​​​ച്ച​​​​​​ത്. പ്ര​​​​​​തി​​​​​​മാ​​​​​​സ​​​​​ശ​​​​​​മ്പ​​​​​​ളം ര​​​​​​ണ്ടു ല​​​​​​ക്ഷം രൂ​​​​​​പ! അ​​​​​​ച്ഛ​​​​​​നു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ത​​​​​​ന്‍റെ ര​​​​​​ണ്ടു ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന 15 ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ർ​​​​​​ക്കും ല​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഈ ​​​​​​പ്ല​​​​​​സ്ടു ​​​​​​വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി ശ​​​​​​മ്പ​​​​​​ള​​​​​​മാ​​​​​​യി ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത്.

കൊ​​​​​​ച്ചി ഇ​​​​​​ട​​​​​​പ്പ​​​​​​ള്ളി​​​​​​യി​​​​​​ലെ സ​​​​​​ർ​​​​​​ക്കാ​​​​​​ർ സ്കൂ​​​​​​ളി​​​​​​ൽ പ്ല​​​​​​സ്ടു​​​​​​വി​​​​​​ന് പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന റൗ​​​​​​ൾ, സ​​​​​​മ​​​​​​പ്രാ​​​​​​യ​​​​​​ക്കാ​​​​​​രെ​​​​​​പ്പോ​​​​​​ലെ വീ​​​​​​ഡി​​​​​​യോ ഗെ​​​​​​യി​​​​​​മു​​​​​​ക​​​​​​ളി​​​​​​ലും ഇ​​​​​​ൻ​​​​​​സ്റ്റ​​​​​​ഗ്രാം റീ​​​​​​ൽ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലും സ​​​​​​മ​​​​​​യം ക​​​​​​ള​​​​​​യാ​​​​​​ൻ ത​​​​​​യാ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. പ​​​​​​ക​​​​​​രം നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി (എ​​​​​ഐ) എ​​​​​​ന്ന വി​​​​​​സ്മ​​​​​​യ​​​​​​ലോ​​​​​​ക​​​​​​ത്തെ ഹൃ​​​​​​ദ​​​​​​യ​​​​​​ത്തോ​​​​​​ടു ചേ​​​​​​ർ​​​​​​ത്തു​​​​​​വ​​​​​​ച്ചാ​​​​​​ണ് റൗ​​​​​​ൾ ത​​​​​ന്‍റെ വി​​​​​​ജ​​​​​​യ​​​​​​ഗാ​​​​​​ഥ ര​​​​​​ചി​​​​​​ക്കു​​​​​​ന്ന​​​​​​ത്. നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ എ​​​​​​ഐ ടൂ​​​​​​ളു​​​​​​ക​​​​​​ൾ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന ‘എ​​​​​​ഐ​ റെ​​​​​ലം’, ലോ​​​​​​കോ​​​​​​ത്ത​​​​​​ര നി​​​​​​ല​​​​​​വാ​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള എ​​​​​​ഐ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​ന്ന ‘തി​​​​​​ങ്ക് ക്രാ​​​​​​ഫ്റ്റ് അ​​​​​​ക്കാ​​​​​​ദ​​​​​​മി’ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ സ്ഥാ​​​​​​പ​​​​​​ക​​​​​​നാ​​​​​​ണ് റൗ​​​​​​ൾ.

ലോ​​​​​​ക​​​​​​ത്തി​​​​​ന്‍റെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി അ​​​​​​ഞ്ചു ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം പേ​​​​​​ർ​​​​​​ക്കാ​​​​​​ണ് റൗ​​​​​​ൾ ഇ​​​​​​തി​​​​​​നോ​​​​​​ട​​​​​​കം എ​​​​​​ഐ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. സ്കൂ​​​​​​ൾ പ്രി​​​​​​ൻ​​​​​​സി​​​​​​പ്പ​​​​​​ൽ​​​​​​മാ​​​​​​ർ, അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ, വ​​​​​​ൻ​​​​​​കി​​​​​​ട ക​​​​​​മ്പ​​​​​​നി ഉ​​​​​​ട​​​​​​മ​​​​​​ക​​​​​​ൾ, പ്രഫ​​​​​​ഷ​​​​​​ണ​​​​​​ലു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ നീ​​​​​​ളു​​​​​​ന്നു ഈ ​​​​​​കൗ​​​​​​മാ​​​​​​ര​​​​​​ക്കാ​​​​​​ര​​​​​​ന്‍റെ ക്ലാ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നെ​​​​​​ത്തി​​​​​​യ​​​​​​വ​​​​​​രു​​​​​​ടെ നി​​​​​​ര. ഗൂ​​​​​​ഗി​​​​​​ൾ ഫോ​​​​​​റം​​​​​​സ്, ഹ​​​​​​ഡി​​​​​​ൽ ഗ്ലോ​​​​​​ബ​​​​​​ൽ തു​​​​​​ട​​​​​​ങ്ങി​​​​​​യ പ്ര​​​​​​മു​​​​​​ഖ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര​​​ വേ​​​​​​ദി​​​​​​ക​​​​​​ളി​​​​​​ൽ ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യ സെ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ ന​​​​​​യി​​​​​​ച്ച റൗ​​​​​​ൾ ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ, ഐ​​​​​​ഐ​​​​​​ടി ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദ്, സം​​​​​​സ്ഥാ​​​​​​ന ഫി​​​​​​ഷ​​​​​​റീ​​​​​​സ് വ​​​​​​കു​​​​​​പ്പ് എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലും ക്ലാ​​​​​​സു​​​​​​ക​​​​​​ളെ​​​​​​ടു​​​​​​ത്തു​​​​​ക​​​​​​ഴി​​​​​​ഞ്ഞു.

മി​​​​​​ബോ​​​​​​ട്ട്, റെ​​​​​​സ്ക്യു എ​​​​​​ഐ, സാ​​​​​​പ് ഗാ​​​​​​പ്, ഇ​​​​​​ൻ​​​​​​വെ​​​​​​സ്റ്റോ എ​​​​​​ഐ, ഫീ​​​​​​ഡ്ഫൈ തു​​​​​​ട​​​​​​ങ്ങി പ​​​​​​തി​​​​​​ന​​​​​​ഞ്ചി​​​​​​ല​​​​​​ധി​​​​​​കം എ​​​​​​ഐ ടൂ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണ് റൗ​​​​​​ൾ സ്വ​​​​​​ന്ത​​​​​​മാ​​​​​​യി നി​​​​​​ർ​​​​​​മി​​​​​​ച്ചു​​​പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ​​​​​​ത്. സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യു​​​​​​ടെ മാ​​​​​​സ്മ​​​​​​രി​​​​​​ക​​​​​​ത കാ​​​​​​ണി​​​​​​ച്ച് ആ​​​​​​ളു​​​​​​ക​​​​​​ളെ അ​​​​​​ദ്ഭു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യ​​​​​​ല്ല; മ​​​​​​റി​​​​​​ച്ച്, സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​ര​​​​​​ന്‍റെ ദൈ​​​​​​നം​​​​​​ദി​​​​​​ന പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പ​​​​​​രി​​​​​​ഹാ​​​​​​രം കാ​​​​​​ണു​​​​​​ക​​​​​​യാ​​​​​​ണ് ത​​​​​​ന്‍റെ ല​​​​​​ക്ഷ്യ​​​​​​മെ​​​​​​ന്ന് റൗ​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു. ഇ​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി എ​​​​​​ഐ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ന​​​​​​വീ​​​​​​ന​​​​​​മാ​​​​​​യൊ​​​​​​രു ആ​​​​​​പ്പ് സ​​​​​​ജ്ജ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള പ​​​​​​ണി​​​​​​പ്പു​​​​​​ര​​​​​​യി​​​​​​ലാ​​​​​​ണി​​​​​​പ്പോ​​​​​​ൾ ഈ ​​​​​കു​​​​​ട്ടി​​​​​സം​​​​​​രം​​​​​​ഭ​​​​​​ക​​​​​​ൻ.

പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട മ​​​​​​ല്ല​​​​​​പ്പ​​​​​​ള്ളി​​​​​​യി​​​​​​ൽ ജ​​​​​​നി​​​​​​ച്ച റൗ​​​​​​ൾ അ​​​​​​ഞ്ചാം ക്ലാ​​​​​​സ് മു​​​​​​ത​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ സ്കൂ​​​​​​ളി​​​​​​ലാ​​​​​​ണു പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന​​​​​​ത്. സ്കൂ​​​​​​ൾ ശാ​​​​​​സ്ത്ര​​​​​​മേ​​​​​​ള​​​​​​ക​​​​​​ളി​​​​​​ൽ തി​​​​​​ള​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​ണു ത​​​​​​ന്‍റെ ഭാ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള ച​​​​​​വി​​​​​​ട്ടു​​​​​​പ​​​​​​ടി​​​​​​യാ​​​​​​യ​​​​​​തെ​​​​​​ന്ന് റൗ​​​​​​ൾ വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്നു. അ​​​​​​ഡോ​​​​​​ബി, ആ​​​​​​മ​​​​​​സോ​​​​​​ൺ തു​​​​​​ട​​​​​​ങ്ങി​​​​​​യ ആ​​​​​​ഗോ​​​​​​ള ഐ​​​​​​ടി ഭീ​​​​​​മ​​​​​​ന്മാ​​​​​​രോ​​​​​​ടൊ​​​​​​പ്പം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള പി​​​​​​താ​​​​​​വ് അ​​​​​​ജു ജോ​​​​​​സ​​​​​​ഫ് മ​​​​​​ക​​​​​​ന്‍റെ ക​​​​​​മ്പ​​​​​​നി​​​​​​യെ ന​​​​​​യി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ, എ​​​​​​ക്സ്‌​​​​​സി​​​​​​എ​​​​​​ൽ ക​​​​​​മ്പ​​​​​​നി ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​യാ​​​​​​യ അ​​​​​​മ്മ ഷീ​​​​​​ബ ആ​​​​​​ൻ എ​​​​​​ല്ലാ പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​മാ​​​​​​യി ഒ​​​​​​പ്പ​​​​​​മു​​​​​​ണ്ട്.

Tags : Raul John Aju Wonder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up