മുല്ലപ്പെരിയാർ ഡാം
കുമളി: നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി ദക്ഷിണമേഖലാ ഡയറക് ടർ ആർ. ഗിരിധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്തൻ ഡാം (മണ്ണ് അണക്കെട്ട് ) എന്നിവ സന്ദർശിച്ച സംഘം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്, ജലചോർച്ച, സ്ലൂയിസ് ഗേറ്റുകളുടെ പ്രവർത്തനം, ഗാലറി, സ്പിൽവേ ഷട്ടറുകൾ എന്നിവ പരിശോധിച്ചു.
തുടർന്ന് കുമളിയിലെ മേൽനോട്ട സമിതി ഓഫിസിൽ അവലോകന യോഗം ചേർന്നു. അണക്കെട്ടിൽ നടത്തേണ്ട പതിവ് അറ്റകുറ്റപ്പണികൾ, ബേബി ഡാം ബലപ്പെടുത്തൽ, വള്ളക്കടവിൽനിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള റോഡ് നവീകരണ ജോലികളിലെ കാലതാമസം തുടങ്ങിയ വിഷയങ്ങൾ തമിഴ്നാട് ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്ന യിച്ചു.
Tags : Inspection conducted Subcommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash