x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ജീ​വ​സു​യാ​ത്ര മി​ഷ​ന്‍

വെബ്ഡെസ്ക്
Published: November 14, 2026 04:07 AM IST | Updated: November 14, 2026 04:07 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തു റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളും മ​​​​ര​​​​ണ​​​​ങ്ങ​​​​ളും 50 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​യ്ക്കു​​​​ക​​​യെ​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ജീ​​​​വ​​​​സു​​​​യാ​​​​ത്ര മി​​​​ഷ​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം നാ​​​​ളെ ന​​​​ട​​​​ക്കും.

എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍​ഹാ​​​​ളി​​​​ല്‍ രാ​​​​വി​​​​ലെ 11.30ന് ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. ഗ​​​​താ​​​​ഗ​​​​ത​​​മ​​​​ന്ത്രി സി.​​​​പി. ജോ​​​​ണ്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​ദ്ദേ​​​​ഹം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ടീ​​​​സ​​​​ര്‍ പ്ര​​​​കാ​​​​ശ​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. ജീ​​​​വ​​​​സു​​​​യാ​​​​ത്ര മി​​​​ഷ​​​​ന്‍ ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ന​​​​ട​​​​ന്‍ മ​​​​മ്മൂ​​​​ട്ടി പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും.

മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്, റോ​​​​ജി എം. ​​​​ജോ​​​​ണ്‍, വി.​​​​ഇ. അ​​​​ബ്‌​​​ദു​​​​ള്‍ ഗ​​​​ഫൂ​​​​ര്‍, ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​പി, ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​എ​​​​ല്‍എ, മേ​​​​യ​​​​ര്‍ വി.​​​​കെ. മി​​​​നി​​​​മോ​​​​ള്‍, ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ജി. ​​​​പ്രി​​​​യ​​​​ങ്ക, കൊ​​​​ച്ചി സി​​​​റ്റി പൊ​​​​ലി​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ ആ​​​​ര്‍. നി​​​​ശാ​​​​ന്തി​​​​നി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

അ​​​ഞ്ച് അ​​​ടി​​​സ്ഥാ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ൾ

2030ഓ​​​​ടെ റോ​​​​ഡ​​​​പ​​​​ക​​​​ട മ​​​​ര​​​​ണ​​​​ങ്ങ​​​​ളും പ​​​​രി​​​​ക്കു​​​​ക​​​​ളും പ​​​​കു​​​​തി​​​​യാ​​​​യി കു​​​​റ​​​​യ്ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു സ​​​​മ​​​​ഗ്ര ജീ​​​​വ​​​​ന്‍​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യാ​​​​യ ജീ​​​​വ​​​​സു​​​​യാ​​​​ത്ര മി​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സു​​​​ര​​​​ക്ഷി​​​​ത നി​​​​ര​​​​ത്തു​​​​ക​​​​ള്‍, സു​​​​ര​​​​ക്ഷി​​​​ത പെ​​​​രു​​​​മാ​​​​റ്റം, അ​​​​പ​​​​ക​​​​ടാ​​​​ന​​​​ന്ത​​​​ര അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​തി​​​​ക​​​​ര​​​​ണം, സു​​​​ര​​​​ക്ഷി​​​​ത വേ​​​​ഗ​​​​ം, സു​​​​ര​​​​ക്ഷി​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നീ അ​​​​ഞ്ച് അ​​​​ടി​​​​സ്ഥാ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ള്‍ മു​​​​ന്‍​നി​​​​ര്‍​ത്തി​​​​യാ​​​​ണ് മി​​​​ഷ​​​​ന്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക.

സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലും കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും റോ​​​​ഡ് സു​​​​ര​​​​ക്ഷാ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം, അ​​​​പ​​​​ക​​​​ട​​​​മേ​​​​ഖ​​​​ല​​​​ക​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ത്യാ​​​​ധു​​​​നി​​​​ക എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ള്‍, നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​പാ​​​​ല​​​​നം എ​​​​ന്നി​​​​വ​​​​യാ​​​​ണു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. കു​​​​ടും​​​​ബ​​​​ശ്രീ, ത​​​​ദ്ദേ​​​​ശ​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍, പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ സ​​​​ജീ​​​​വ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്.

Tags : Jeevsu Yatra Mission Road Accidents Reduced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up