x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​ബി​ഐ​യു​ടെ പ്ര​ത്യേ​ക സ്വാ​പ്പ് പ​ദ്ധ​തി​ വിജയം; എ​ത്തി​യ​ത് 2000 കോ​ടി ഡോ​ള​ർ

വെബ്ഡെസ്ക്
Published: July 21, 2026 10:27 PM IST | Updated: July 21, 2026 10:27 PM IST

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​ആ​ർ​ബി​ഐ) ആ​വി​ഷ്ക​രി​ച്ച പ്ര​ത്യേ​ക സ്വാപ്പ് പ​ദ്ധ​തി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം. വി​ദേ​ശ​നാ​ണ്യ​ത്തി​ന്‍റെ ഒ​ഴു​ക്കു വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലൂ​ടെ ഇ​തു​വ​രെ 2,000 കോ​ടി ഡോ​ള​ർ എ​ത്തി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

2026 ജൂ​ൺ എ​ട്ടു മു​ത​ലാ​ണ് ആ​ർ​ബി​ഐ പ്ര​ത്യേ​ക സ്വാ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വി​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ വ​ഴി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ(​എ​ഫ്സി​എ​ൻ​ആ​ർ), വാ​ണി​ജ്യ വാ​യ്പ​ക​ളാ​യു​ള്ള വാ​ങ്ങ​ലു​ക​ൾ(​ഇ​സി​ബി), വി​ദേ​ശ​നാ​ണ്യ​ത്തി​ൽ ന​ട​ത്തു​ന്ന മ​റ്റു വാ​യ്പ ഇ​ട​പാ​ടു​ക​ൾ(​ഒ​എ​ഫ്സി​ബി) എ​ന്നി​വ​യി​ലൂ​ടെ ജൂ​ലൈ 17 വ​രെ 2,072 കോ​ടി ഡോ​ള​റി​ന്‍റെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ആ​ർ​ബി​ഐ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ഫ്സി​എ​ൻ​ആ​ർ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 1740 കോ​ടി ഡോ​ള​റും ഒ​എ​ഫ്സി​ബി വ​ഴി 197 കോ​ടി ഡോ​ള​റും ഇ​സി​ബി വ​ഴി 134 കോ​ടി ഡോ​ള​റും നേ​ടി.

സ്വാ​പ്പ് എ​ന്ന​ത്

ആ​ർ​ബി​ഐ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ഡോ​ള​ർ പോ​ലെ​യു​ള്ള വി​ദേ​ശ​നാ​ണ്യ​ങ്ങ​ൾ സ്വീ​ക​രി​ച്ച് അ​തി​നു പ​ക​രം രൂ​പ ന​ൽ​കു​ക​യും നി​ശ്ചി​ത കാ​ലാ​വ​തി​ക്കു ശേ​ഷം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച നി​ര​ക്കി​ൽ തി​രി​ച്ചു​മാ​റ്റു​ക​യും ചെ​യ്യു​ന്ന ഒ​രു ധ​നാ​കാ​ര്യ ക്ര​മീ​ക​ര​ണ​മാ​ണ് സ്വാ​പ്പ് പ​ദ്ധ​തി.

ഇ​തി​ലൂ​ടെ ബാ​ങ്കു​ക​ൾ​ക്ക് വി​ദേ​ശ​നാ​ണ​യം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​വാ​നു​ള്ള പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ന്നു.

Tags : RBI SpecialSwap scheme success Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up