x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ 10 കോ​ടി രൂ​പ ലാ​ഭ​വി​ഹി​തം കൈ​മാ​റി

വെബ്ഡെസ്ക്
Published: September 16, 2026 11:07 PM IST | Updated: September 16, 2026 11:07 PM IST

ബെവ്കോ സർക്കാരിന് 10 കോടി രൂപയുടെ ലാഭവിഹിതം കൈമാറുന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് 10 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭ​​​വി​​​ഹി​​​തം കൈ​​​മാ​​​റി.

മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ന്‍റെ​​​യും എ​​​ക്‌​​​സൈ​​​സ്, സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി എം. ​​​ലി​​​ജു​​​വി​​​ന്‍റെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കേ​​​ര​​​ള സം​​​സ്ഥാ​​​ന ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ണും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ യോ​​​ഗേ​​​ഷ് ഗു​​​പ്ത ലാ​​​ഭ​​​വി​​​ഹി​​​ത​​​ത്തി​​​ന്‍റെ ചെ​​​ക്ക് നി​​​കു​​​തി വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ.ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലി​​​ന് കൈ​​​മാ​​​റി.

2026-27 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ അ​​​ഞ്ച് മാ​​​സ​​​ങ്ങ​​​ളി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്ക് 8,615.29 കോ​​​ടി രൂ​​​പ​​​യാ​​​ണ് നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ലെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ 1,135 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.

Tags : BeveragesCorporation Profit Business Bevco

Recent News

Corehub Up