Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Profit

5.61 കോ​ടി രൂ​പ ലാ​ഭം നേ​ടി മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി

തൃ​​​ശൂ​​​ർ: മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​ക്കു ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം 5.61 കോ​​​ടി രൂ​​​പ ലാ​​​ഭം. സൊ​​​സെ​​​റ്റി മെംബർ​​​മാ​​​ർ​​​ക്ക് ര​​​ണ്ടു ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​തം പ്ര​​​ഖ്യാ​​​പി​​​ച്ചു. സൊ​​​സൈ​​​റ്റി​​​യു​​​ടെ പ​​​തി​​​നെ​​​ട്ടാ​​​മ​​​തു വാ​​​ർ​​​ഷി​​​ക​​​ പൊ​​​തു​​​യോ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​ബി. ജി​​​സോ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ മം​​​ഗ​​​ളോ​​​ദ​​​യം ബി​​​ൽ​​​ഡിം​​​ഗി​​​ലെ ഐ​​​ക്യു അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ന​​​ട​​​ന്നു.

സൊ​​​സൈ​​​റ്റി അം​​​ഗ​​​ത്വം 31 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1,12,648 ആ​​​യി. ബോ​​​ബി ചെ​​​മ്മ​​ണ്ണൂർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ബോ​​​ബി ചെ​​​മ്മ​​​ണ്ണൂ​​​ർ പ്ര​​മോ​​​ട്ട​​​റാ​​​യി​​​ട്ടു​​​ള്ള മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​ക്ക് 2025-2026 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ബി​​​സി​​​ന​​​സ് ടേ​​​ണ്‍​ ഓ​​​വ​​​ർ 31.4 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന് 1176.32 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു.

അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 25,000 കോ​​​ടി​​​യു​​​ടെ ബി​​​സി​​​ന​​​സും സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​സ്ഥാ​​​ന​​​വു​​​മാ​​​യി മാ​​​റ്റു​​​ക എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​ബി. ജി​​​സോ അ​​​റി​​​യി​​​ച്ചു.

സി​​​ഇ​​​ഒ ശി​​​വ​​​പ്ര​​​കാ​​​ശ്, റി​​​ട്ട. ക​​​മാ​​​ൻ​​​ഡ​​​റും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ തോ​​​മ​​​സ് കോ​​​ശി, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ മ​​​റി​​​യാ​​​മ്മ പീ​​​യൂ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളും വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള മെ​​​ംബർ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Business

ലാ​​ഭ​​ത്തി​​ൽ​​നി​​ന്ന് ന​​ഷ്ട​​ത്തി​​ലേ​​ക്ക്; ഇൻഡിഗോ ആദ്യപാദ ഫലം പ്രഖ്യാപിച്ചു

മും​​ബൈ: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ വ്യോ​​മ​​യാ​​ന ക​​ന്പ​​നി​​യാ​​യ ഇ​​ൻ​​ഡി​​ഗോ ന​​ട​​പ്പു​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ജൂ​​ണി​​ൽ അ​​വ​​സാ​​നി​​ച്ച പാ​​ദ​​ത്തി​​ൽ 238 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം രേ​​ഖ​​പ്പെ​​ടു​​ത്തി.

ഇ​​ന്ധ​​ന​​വി​​ല​​യി​​ലെ വ​​ർ​​ധ​​ന, വി​​ദേ​​ശ​​നാ​​ണ്യ വി​​നി​​മ​​യ​​ത്തി​​ലെ ന​​ഷ്ടം, പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ പാ​​ദ​​ത്തി​​ൽ 2176 കോ​​ടി രൂ​​പ ലാ​​ഭ​​മാ​​യി​​രു​​ന്നു.

പ്ര​​വ​​ർ​​ത്ത​​ന വ​​രു​​മാ​​നം മു​​ൻ​​വ​​ർ​​ഷ​​ത്തെ 20,496 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 20% വ​​ർ​​ധി​​ച്ച് 24,584 കോ​​ടി രൂ​​പ​​യാ​​യി. എ​​ന്നാ​​ൽ, ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ വ​​രു​​മാ​​ന വ​​ള​​ർ​​ച്ച​​യേ​​ക്കാ​​ൾ ചെ​​ല​​വു​​ക​​ൾ ഉ​​യ​​ർ​​ന്നു. ക​​ന്പ​​നി​​യു​​ടെ ആ​​കെ ചെ​​ല​​വു​​ക​​ൾ മു​​ൻ​​വ​​ർ​​ഷ​​ത്തെ 19,232 കോ​​ടി​​യി​​ൽ നി​​ന്ന് 34 ശതമാനം വ​​ർ​​ധി​​ച്ച് 25,853 കോ​​ടി രൂ​​പ​​യാ​​യി.

ഏ​​വി​​യേ​​ഷ​​ൻ ട​​ർ​​ബൈ​​ൻ ഫ്യു​​വ​​ലി​​നാ​​യു​​ള്ള ചെ​​ല​​വ് വ​​ൻ തോ​​തി​​ൽ വ​​ർ​​ധി​​ച്ച​​താ​​ണ് ഇ​​ൻ​​ഡി​​ഗോ​​യ്ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ 5833 കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 10,833 കോ​​ടി രൂ​​പ​​യാ​​യി ഇ​​ന്ധ​​ന​​ച്ചെ​​ല​​വ്. വി​​മാ​​ന​​ങ്ങ​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി, മെ​​യി​​ന്‍റ​​ന​​ൻ​​സ് എ​​ന്നി​​വ മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 13.9 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 3498 കോ​​ടി രൂ​​പ​​യാ​​യി.

Business

എ​ല്‍​ഐ​സിക്ക് റിക്കാർഡ് നേട്ടം; പോ​ളി​സി ഉ​ട​മ​ക​ള്‍​ക്ക് ബോ​ണ​സ് 59,726 കോ​ടി രൂ​പ

പ​​​ര​​​വൂ​​​ര്‍: പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഭീ​​​മ​​​നാ​​​യ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ല്‍​ഐ​​​സി) പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് റിക്കാ​​​ര്‍​ഡ് തു​​​ക ബോ​​​ണ​​​സാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​വ​​​ര്‍ പു​​​റ​​​ത്തു​​​വി​​​ട്ട 2026 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ വാ​​​ര്‍​ഷി​​​ക റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​രം, പ​​​ങ്കാ​​​ളി​​​ത്ത ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്കാ​​​യി 59,726 കോ​​​ടി രൂ​​​പ​​​യാ​​​ണു ബോ​​​ണ​​​സ് ഇ​​​ന​​​ത്തി​​​ല്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ 56,331 കോ​​​ടി രൂ​​​പ​​​യേ​​​ക്കാ​​​ള്‍ ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​മ്പ​​​നി​​​യു​​​ടെ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​ന പ്ര​​​ക​​​ട​​​ന​​​വും ഉ​​​യ​​​ര്‍​ന്ന സാ​​​മ്പ​​​ത്തി​​​ക മി​​​ച്ച​​​വു​​​മാ​​​ണ് ഈ ​​​റെ​​​ക്കോ​​​ര്‍​ഡ് ബോ​​​ണ​​​സ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്.

കൂ​​​ടാ​​​തെ, ഈ ​​​വ​​​ര്‍​ഷം 8,356.71 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ബോ​​​ണ​​​സും എ​​​ല്‍​ഐ​​​സി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​കു​​​മ്പോ​​​ഴോ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ കൈ​​​മാ​​​റു​​​മ്പോ​​​ഴോ പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ഈ ​​​തു​​​ക ല​​​ഭ്യ​​​മാ​​​കും.

Business

കേന്ദ്രത്തിന് 2.87 ലക്ഷം കോടി രൂപ ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ച് ആ​ർ​ബി​ഐ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തീ​ർ​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന​തി​നി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ആ​ശ്വാ​സ​മാ​യി റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഡി​വി​ഡ​ന്‍റ്.

ന​ട​പ്പ് സാ​ന്പ​ത്തി​ക​വ​ർ​ഷം 2,86,588.46 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​രി​ലേ​ക്ക് സ​ർ​പ്ല​സ് ട്രാ​ൻ​സ്ഫ (ലാ​ഭ​വി​ഹി​തം) റാ​യി ന​ൽ​കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്സ് യോ​ഗം തീ​രു​മാ​നി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​ക​ള്‍ കു​റ​യ്ക്കാ​ന്‍ ഈ ​തു​ക വ​ലി​യൊ​രു താ​ങ്ങാ​കും. ക​ഴി​ഞ്ഞ വ​ര്‍​ഷം റി​സ​ർ​വ് ബാ​ങ്ക് കേ​ന്ദ്ര​ത്തി​നു ലാ​ഭ​വി​ഹി​ത​മാ​യി ന​ൽ​കി​യ​ത് 2.69 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു.

റി​ക്കാ​ർ​ഡ് തു​ക​യാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് ഇ​ക്കു​റി കൈ​മാ​റു​ന്ന​തെ​ങ്കി​ലും സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ​യേ​ക്കാ​ള്‍ താ​ഴെ​യാ​ണി​ത്.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഡി​വി​ഡ​ന്‍റും ആ​ര്‍​ബി​ഐ​യി​ല്‍​നി​ന്നു​ള്ള ലാ​ഭ​വി​ഹി​ത​വും ഉ​ള്‍​പ്പെ​ടെ ഈ ​വ​ര്‍​ഷ​ത്തെ കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് മൊ​ത്തം 3.16 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. ആ​ര്‍​ബി​ഐ​യു​ടെ ലാ​ഭ​വി​ഹി​തം 2.9 ല​ക്ഷം കോ​ടി രൂ​പ​യ്ക്കും 3.2 ല​ക്ഷം കോ​ടി രൂ​പ​യ്ക്കും ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു സാ​മ്പ​ത്തി​ക​വി​ദ​ഗ്‌​ധ​ര്‍ നേ​ര​ത്തേ വി​ല​യി​രു​ത്തി​യി​രു​ന്ന​ത്.

ഓ​രോ സാ​മ്പ​ത്തി​ക​വ​ര്‍​ഷ​വും ചെ​ല​വു​ക​ള്‍ ക​ഴി​ച്ചു​ള്ള നീ​ക്കി​യി​രു​പ്പ് ആ​ര്‍​ബി​ഐ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു കൈ​മാ​റാ​റു​ണ്ട്. 2023-24 ല്‍ 2.11 ​ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ആ​ര്‍​ബി​ഐ​യി​ല്‍​നി​ന്ന് കേ​ന്ദ്ര​ത്തി​നു ല​ഭി​ച്ച​ത്. 2022-23 ല്‍ 87,416 ​കോ​ടി രൂ​പ​യും 2018-19ല്‍ 1.76 ​ല​ക്ഷം കോ​ടി​യും ആ​ര്‍​ബി​ഐ കൈ​മാ​റി​യി​രു​ന്നു.

ആ​ര്‍​ബി​ഐ​യി​ല്‍​നി​ന്നു​ള്ള ഈ ​വ​ന്‍ തു​ക​യ്ക്കു​പോ​ലും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ധ​ന​ക്ക​മ്മി ല​ക്ഷ്യ​മാ​യ 4.3 ശ​ത​മാ​ന​ത്തി​ല്‍ എ​ത്തു​ന്ന​തി​ലെ കു​റ​വ് നി​ക​ത്താ​ന്‍ പൂ​ര്‍​ണ​മാ​യി സാ​ധി​ക്കി​ല്ലെ​ന്നാ​ണ് സ​ര്‍​വേ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, ആ​ർ​ബി​ഐ​യി​ൽ​നി​ന്നു​ള്ള ലാ​ഭ​വി​ഹി​തം രാ​ജ്യ​ത്തി​നു വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​രോ​ധം തീ​ര്‍​ക്കും. ഇ​റാ​ന്‍-​യു​എ​സ് യു​ദ്ധം ക്രൂ​ഡോ​യി​ല്‍ വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​നു മു​ക​ളി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ചെ​ല​വു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. വ്യാ​പാ​ര ക​മ്മി കൂ​ടു​ക​യും വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം കു​ത്ത​നേ കു​റ​യു​ക​യും ചെ​യ്തു. ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 96 എ​ന്ന റി​ക്കാ​ർ​ഡും ക​ട​ന്നു.

Business

ആ​സ്റ്റ​റി​ന് വ​രു​മാ​ന​ത്തി​ലും ലാ​ഭ​ത്തി​ലും വ​ള​ർ​ച്ച

കൊ​​​​ച്ചി: ആ​​​​രോ​​​​ഗ്യ സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യ ആ​​​​സ്റ്റ​​​​ർ ഡി​​​​എം ഹെ​​​​ൽ​​​​ത്ത്‌​​​​കെ​​​​യ​​​​ർ മാ​​​​ർ​​​​ച്ചി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച പാ​​​​ദ​​​​ത്തി​​​​ലെ സാ​​​​മ്പ​​​​ത്തി​​​​ക​​​ഫ​​​​ല​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തെ നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ൽ വ​​​​രു​​​​മാ​​​​നം 18 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 1,182 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 20 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച​​​​തോ​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 21 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വ​​​​ള​​​​ർ​​​​ച്ച. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ലാ​​​​ഭ​​​​ത്തി​​​​ലും 27 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്.

കൊ​​​​ച്ചി ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്‌​​​​സി​​​​റ്റി​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 16 ശ​​​​ത​​​​മാ​​​​ന​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭ​​​​ത്തി​​​​ൽ 26 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. 32.5 ശ​​​​ത​​​​മാ​​​​ന​​​​മെ​​​​ന്ന മി​​​​ക​​​​ച്ച ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മാ​​​​ണു സ്ഥാ​​​​പ​​​​നം നേ​​​​ടി​​​​യ​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് ആ​​​​സ്റ്റ​​​​ർ മിം​​​​സ് വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 21 ശ​​​​ത​​​​മാ​​​​ന​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭ​​​​ത്തി​​​​ൽ 41 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ചു.

ആ​​​​കെ വ​​​​രു​​​​മാ​​​​നം 18 ശ​​​​ത​​​​മാ​​​​നം ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 2,361 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ലാ​​​​ഭം 25 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 517 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

ബ്ലാ​​​​ക്ക്‌​​​​സ്റ്റോ​​​​ണു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ആ​​​​സ്റ്റ​​​​ർ ഡി​​​​എം ഹെ​​​​ൽ​​​​ത്ത്‌ കെ​​​​യ​​​​റും ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡും ത​​​​മ്മി​​​​ലു​​​​ള്ള ല​​​​യ​​​​ന​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ 2026-27 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ പാ​​​​ദ​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്ന് ആ​​​​സ്റ്റ​​​​ർ സ്ഥാ​​​​പ​​​​ക ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ൻ പ​​​​റ​​​​ഞ്ഞു.

Business

71,585 കോടി രൂപയുടെ റിക്കാർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ

അബുദാബി : 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റിക്കാർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രം​ഗത്തെ മികച്ച വളർച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്.

2025ൽ മാത്രം 20 പുതിയ സ്റ്റോറുകൾ ലുലു തുറന്നു. 2026 -2028 വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലുലു തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.

ഇ കൊമേഴ്സ് കരുത്തേകി

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വിൽപ്പനയിൽ മാത്രം 38.6 ശതമാനം അധിക വളർച്ചയോടെ ആകെ 51.8 ശതമാനത്തിന്‍റെ അധിക വളർച്ച നേടി. 7.3 ശതമാനം അധിക ഓൺലൈൻ ഉപഭോക്താക്കളുടെ സാന്നിധ്യം പ്രകടമായി. 29.8 ശതമാനത്തിന്‍റെ വളർച്ച പ്രൈവറ്റ് ലേബൽ രേഖപ്പെടുത്തി.

ലോയൽറ്റി അം​ഗങ്ങളിലും വർധന

ലുലുവിന്‍റെ ഹാപ്പിനെസ് ലോയൽറ്റി മെംബർഷിപ്പിൽ അം​ഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ മികച്ച വർധനയുണ്ട്. നിലവിൽ 8.4 മില്യൺ ആളുകൾ ലോയൽറ്റി പ്രോ​ഗ്രാം അം​ഗങ്ങളാണ്.

Business

ഫെ​ഡ​റ​ൽ ബാ​ങ്കി​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​വ​ർ​ത്ത​നലാ​ഭം

കൊ​​​​ച്ചി: ഡി​​​​സം​​​​ബ​​​​ർ 31 ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തെ മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ൽ ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് 5,53,364.49 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. 1729.33 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭം. ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ​ഉ​​​​യ​​​​ർ​​​​ന്ന ത്രൈ​​​​മാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭ​​​​മാ​​​​ണി​​​​ത്. 1041.21 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് അ​​​​റ്റാ​​​​ദാ​​​​യം.

ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 11.40 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ചാണ് 5,53,364.49 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തിയത്. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ൽ 2,66,375.43 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന നി​​​​ക്ഷേ​​​​പം 11.80 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വോ​​​​ടെ 2,97,795.82 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

വാ​​​​യ്പാ​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലും ബാ​​​​ങ്കി​​​​ന് മി​​​​ക​​​​ച്ച വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു. ആ​​​​കെ വാ​​​​യ്പ 255568.67 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി വ​​​​ര്‍​ധി​​​​ച്ചു. 10.94 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക്. അ​​​​റ്റ പ​​​​ലി​​​​ശ മാ​​​​ർ​​​​ജി​​​​ൻ 3.18 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു.

ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന അ​​​​റ്റ​​​​പ​​​​ലി​​​​ശ​​​​വ​​​​രു​​​​മാ​​​​ന​​​​മാ​​​​ണു ബാ​​​​ങ്ക് കൈ​​​​വ​​​​രി​​​​ച്ച​​​​ത്. വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 9.11 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വോ​​​​ടെ അ​​​​റ്റ​​​​പ​​​​ലി​​​​ശ​​​​വ​​​​രു​​​​മാ​​​​നം 2652.73 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ഫീ​​​​സ് വ​​​​രു​​​​മാ​​​​ന​​​​വും ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വു​​​​മു​​​​യ​​​​ർ​​​​ന്ന​​​​താ​​​​ണ്.

18.57 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വോ​​​​ടെ 896.47 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. 4446.86 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്ത നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി. മൊ​​​​ത്തം വാ​​​​യ്പ​​​​ക​​​​ളു​​​​ടെ 1.72 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. അ​​​​റ്റ​ നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി 1068.04 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. മൊ​​​​ത്തം വാ​​​​യ്പ​​​​ക​​​​ളു​​​​ടെ 0.42 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. 75.14 ശ​​​​ത​​​​മാ​​​​ന​​​മാ​​​​ണു നീ​​​​ക്കി​​​​യി​​​​രു​​​​പ്പ് അ​​​​നു​​​​പാ​​​​തം.

ഓ​​​​ഹ​​​​രി​​​​യൊ​​​​ന്നി​​​​ന് 30.45 രൂ​​​​പ​​​പ്ര​​​​കാ​​​​രം 3.20 കോ​​​​ടി ഓ​​​​ഹ​​​​രി​​​​ക​​​​ൾ വാ​​​​ങ്ങി​​​​യ​​​​തി​​​​ലൂ​​​​ടെ ഏ​​​​ജീ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​യി​​​​ലെ ബാ​​​​ങ്കി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​പ​​​​ങ്കാ​​​​ളി​​​​ത്തം 26 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് 30 ശ​​​​ത​​​​മാ​​​​ന​​​മാ​​​​യി വ​​​ർ​​​ധി​​​ച്ചെ​​​ന്ന് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ കെ.​​​​വി.​​​​എ​​​​സ്. മ​​​​ണി​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

Business

റി​ല​യ​ൻ​സ്: ലാ​ഭം 22,290 കോ​ടി

മും​ബൈ: 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മൂ​ന്നാം​പാ​ദ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ്. വ​രു​മാ​ന​ത്തി​ൽ 10 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഓ​യി​ൽ ടു ​കെ​മി​ക്ക​ൽ​സ്, ജി​യോ വി​ഭാ​ഗ​ങ്ങ​ൾ വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തേ​കി​യെ​ന്ന് ക​ന്പ​നി വ്യ​ക്ത​മാ​ക്കി. 2,93,829 കോ​ടി രൂ​പ​യു​ടെ ഏ​കീ​കൃ​ത വ​രു​മാ​ന​മാ​ണ് ക​ന്പ​നി നേ​ടി​യ​ത്. നി​കു​തി​ക്ക് ശേ​ഷ​മു​ള്ള ഏ​കീ​കൃ​ത അ​റ്റാ​ദാ​യം 22,290 കോ​ടി രൂ​പ​യും. 

മൂ​ന്നാം പാ​ദ​ത്തി​ൽ റി​ല​യ​ൻ​സ് ന​ട​ത്തി​യ 33,826 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന​ച്ചെ​ല​വ്, ത​ങ്ങ​ളു​ടെ 41,303 കോ​ടി രൂ​പ​യു​ടെ കാ​ഷ് പ്രോ​ഫി​റ്റി​ലൂ​ടെ ത​ന്നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചു. സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ 118,545 കോ​ടി രൂ​പ​യാ​യി​രു​ന്ന അ​റ്റ​ക​ടം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 117,102 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. 

കു​തി​പ്പേ​കി ജി​യോ, റീ​ട്ടെ​യി​ൽ

മൂ​ല​ധ​ന നി​ക്ഷേ​പ​ങ്ങ​ളെ വ​രു​മാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ജി​യോ പ്ലാ​റ്റ്ഫോം​സ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. 5ജി ​സേ​വ​ന​ങ്ങ​ളു​ടെ വ്യാ​പ​ന​വും വ​ർ​ധി​ച്ചു​വ​രു​ന്ന വ​രി​ക്കാ​രു​ടെ എ​ണ്ണ​വും ജി​യോ​യു​ടെ ലാ​ഭ​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ചു.

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം 12.7% വ​ള​ർ​ച്ച​യോ​ടെ 43,683 കോ​ടി രൂ​പ​യി​ലെ​ത്തി. മൂ​ന്നാം പാ​ദ​ത്തി​ൽ മാ​ത്രം 8.9 ദ​ശ​ല​ക്ഷം പു​തി​യ വ​രി​ക്കാ​രെ ജി​യോ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ട്രൂ 5​ജി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 25.3 കോ​ടി​യാ​യി. ജി​യോ എ​യ​ർ​ഫൈ​ബ​ർ വ​രി​ക്കാ​രു​ടെ എ​ണ്ണം 1.15 കോ​ടി പി​ന്നി​ട്ടു. 

റി​ല​യ​ൻ​സ് റീ​ട്ടെ​യി​ലി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 8.1% വ​ള​ർ​ച്ച​യു​മാ​യി 97,605 കോ​ടി രൂ​പ​യി​ലെ​ത്തി.

Business

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് റി​ക്കാ​ർ​ഡ് അ​റ്റാ​ദാ​യം; 374 കോ​ടി

കൊ​​​​ച്ചി: സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് 2025-26 സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ൽ 374.32 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം നേ​​​​ടി. ബാ​​​​ങ്ക് ഇ​​​​തു​​​​വ​​​​രെ നേ​​​​ടി​​​​യ​​​​തി​​​​ൽ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന അ​​​​റ്റാ​​​​ദാ​​​​യ​​​​മാ​​​​ണി​​​​ത്.

2024-2025 വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ലെ അ​​​​റ്റാ​​​​ദാ​​​​യ​​​​മാ​​​​യ 341.87 കോ​​​​ടി രൂ​​​​പ​​​​യേ​​​​ക്കാ​​​​ൾ ഒ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ നേ​​​​ടി​​​​യ​​​​ത്. ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഡി​​​​സം​​​​ബ​​​​റി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ദ്യ ഒ​​​​ന്പ​​​​തു​​​​മാ​​​​സ​​​​ത്തെ അ​​​​റ്റാ​​​​ദാ​​​​യം ഒ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 1047.64 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മു​​​​ൻ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 960.69 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ലാ​​​​ഭം 10 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 584.33 കോ​​​​ടി​​​​യാ​​​​യി. മു​​​​ൻ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തെ മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ൽ 528.84 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ലാ​​​​ഭം.

ബാ​​​​ങ്കി​​​​ന്‍റെ ആ​​​​കെ നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​ത്തെ 4.30ൽ​​​​നി​​​​ന്ന് 2.67 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. അ​​​​റ്റ നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി 1.25 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 0.45 ആ​​​​യും കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. പ​​​​ലി​​​​ശ​​യി​​​​ത​​​​ര​​​​വ​​​​രു​​​​മാ​​​​നം മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ 409.22 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 485.93 കോ​​​​ടി​​​​യാ​​​​യി. 19 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച.

എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യ​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​തെ കി​​​​ട്ടാ​​​​ക്ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ നീ​​​​ക്കി​​​​യി​​​​രു​​​​പ്പ് അ​​​​നു​​​​പാ​​​​തം (പി​​​​സി​​​​ആ​​​​ർ) മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ 71.73 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 83.5 ആ​​​​യി. എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യ​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പി​​​​സി​​​​ആ​​​​ർ 81.07 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 91.57 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ആ​​​​സ്തി​​​​യി​​​​ന്‍​മേ​​​​ലു​​​​ള്ള വ​​​​രു​​​​മാ​​​​നം ഒ​​​​രു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു.

സ്ലി​​​​പ്പേ​​​​ജ് അ​​​​നു​​​​പാ​​​​തം 0.33 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 17 പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ കു​​​​റ​​​​ച്ച് 0.16 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. റീ​​​​ട്ടെ​​​​യി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ 1,02,421 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 1,15,563 കോ​​​​ടി​​​​യാ​​​​യി. പ്ര​​​​വാ​​​​സി​​​​നി​​​​ക്ഷേ​​​​പം 31,132 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 33,965 കോ​​​​ടി​​​​യാ​​​​യി വ​​​​ള​​​​ർ​​​​ന്നു. ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് സേ​​​​വിം​​​​ഗ്സ് അ​​​​ക്കൗ​​​​ണ്ട് നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ൽ (കാ​​​​സ) മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ​​​​ക്കാ​​​​ൾ 15 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച നേ​​​​ടി. സേ​​​​വിം​​​​ഗ്സ് ബാ​​​​ങ്ക് നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ൽ 14 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ടി​​​​ൽ 20 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​യി.

മൊ​​​​ത്തം വാ​​​​യ്പ​​​​ക​​​​ൾ 86,966 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 9798 കോ​​​​ടി​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​മാ​​​​യി 96,764 കോ​​​​ടി​​​​യാ​​​​യി. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 11 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച. കോ​​​​ർ​​​​പ​​​​റേ​​​​റ്റ് രം​​​​ഗ​​​​ത്തെ വാ​​​​യ്പ​​​​ക​​​​ൾ മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ 34,956 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 38,353 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. 10 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച. ഇ​​​​തി​​​​ൽ എ ​​​​ഗ്രേ​​​​ഡും അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ലും റേ​​​​റ്റിം​​​​ഗു​​​​ള്ള മി​​​​ക​​​​ച്ച കോ​​​​ർ​​​​പ​​​​റേ​​​​റ്റ് വാ​​​​യ്പ​​​​ക​​​​ൾ 3,560 കോ​​​​ടി​​​​യു​​​​ടെ വ​​​​ർ​​​​ധ​​​​ന​​​​യു​​​​മാ​​​​യി 24,628 കോ​​​​ടി​​​​യാ​​​​യി. മോ​​​​ർ​​​​ട്ട്ഗേ​​​​ജ് ലോ​​​​ണ്‍ ഉ​​​​ൾ​​​​പ്പെടെ ബി​​​​സി​​​​ന​​​​സ് രം​​​​ഗ​​​​ത്തെ വാ​​​​യ്പ​​​​ക​​​​ൾ 12 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. മു​​​​ൻ​​​​വ​​​​ർ​​​​ഷം 16,546 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന ബി​​​​സി​​​​ന​​​​സ് വാ​​​​യ്പ 18,553 കോ​​​​ടി​​​​യാ​​​​യി.

സ്വ​​​​ർ​​​​ണ​​​​വാ​​​​യ്പ​​​​യി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ​​​​ക്കാ​​​​ൾ 26 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ചു. മു​​​​ൻ​​​​വ​​​​ർ​​​​ഷം 16,966 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്ന സ്വ​​​​ർ​​​​ണ​​​​വാ​​​​യ്പ 4,337 കോ​​​​ടി വ​​​​ർ​​​​ധി​​​​ച്ച് 21,303 കോ​​​​ടി​​​​യാ​​​​യി. വാ​​​​ഹ​​​​ന​​​​വാ​​​​യ്പ​​​​യി​​​​ൽ 24 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് വ​​​​ള​​​​ർ​​​​ച്ച. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ 1938 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 2,393 കോ​​​​ടി​​​​യാ​​​​യി വാ​​​​ഹ​​​​ന​​​​വാ​​​​യ്പ ഉ​​​​യ​​​​ർ​​​​ന്നു.

ബാ​​​​ങ്കി​​​​ന്‍റെ മി​​​​ക​​​​ച്ച ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​യ ബി​​​​സി​​​​ന​​​​സ് പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​യെ​​​​ന്ന് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ പി.​​​​ആ​​​​ർ. ശേ​​​​ഷാ​​​​ദ്രി പ​​​​റ​​​​ഞ്ഞു. ബാ​​​​ങ്കി​​​​ന്‍റെ പൂ​​​​ർ​​​​ണ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള എ​​​​സ്ഐ​​​​ബി ഒ​​​​എ​​​​സ്എ​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക​​​​ഫ​​​​ല​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ബാ​​​​ങ്കി​​​​ന്‍റെ ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക​​​​ഫ​​​​ല​​​​ങ്ങ​​​​ളെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up