x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് റി​ക്കാ​ർ​ഡ് അ​റ്റാ​ദാ​യം; 374 കോ​ടി


Published: January 16, 2026 01:53 AM IST | Updated: January 16, 2026 01:53 AM IST

കൊ​​​​ച്ചി: സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് 2025-26 സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ൽ 374.32 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം നേ​​​​ടി. ബാ​​​​ങ്ക് ഇ​​​​തു​​​​വ​​​​രെ നേ​​​​ടി​​​​യ​​​​തി​​​​ൽ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന അ​​​​റ്റാ​​​​ദാ​​​​യ​​​​മാ​​​​ണി​​​​ത്.

2024-2025 വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ലെ അ​​​​റ്റാ​​​​ദാ​​​​യ​​​​മാ​​​​യ 341.87 കോ​​​​ടി രൂ​​​​പ​​​​യേ​​​​ക്കാ​​​​ൾ ഒ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ നേ​​​​ടി​​​​യ​​​​ത്. ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഡി​​​​സം​​​​ബ​​​​റി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ദ്യ ഒ​​​​ന്പ​​​​തു​​​​മാ​​​​സ​​​​ത്തെ അ​​​​റ്റാ​​​​ദാ​​​​യം ഒ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 1047.64 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മു​​​​ൻ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 960.69 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ലാ​​​​ഭം 10 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 584.33 കോ​​​​ടി​​​​യാ​​​​യി. മു​​​​ൻ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തെ മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ൽ 528.84 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ലാ​​​​ഭം.

ബാ​​​​ങ്കി​​​​ന്‍റെ ആ​​​​കെ നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​ത്തെ 4.30ൽ​​​​നി​​​​ന്ന് 2.67 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. അ​​​​റ്റ നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി 1.25 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 0.45 ആ​​​​യും കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. പ​​​​ലി​​​​ശ​​യി​​​​ത​​​​ര​​​​വ​​​​രു​​​​മാ​​​​നം മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ 409.22 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 485.93 കോ​​​​ടി​​​​യാ​​​​യി. 19 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച.

എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യ​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​തെ കി​​​​ട്ടാ​​​​ക്ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ നീ​​​​ക്കി​​​​യി​​​​രു​​​​പ്പ് അ​​​​നു​​​​പാ​​​​തം (പി​​​​സി​​​​ആ​​​​ർ) മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ 71.73 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 83.5 ആ​​​​യി. എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യ​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പി​​​​സി​​​​ആ​​​​ർ 81.07 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 91.57 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ആ​​​​സ്തി​​​​യി​​​​ന്‍​മേ​​​​ലു​​​​ള്ള വ​​​​രു​​​​മാ​​​​നം ഒ​​​​രു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു.

സ്ലി​​​​പ്പേ​​​​ജ് അ​​​​നു​​​​പാ​​​​തം 0.33 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 17 പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ കു​​​​റ​​​​ച്ച് 0.16 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. റീ​​​​ട്ടെ​​​​യി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ 1,02,421 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 1,15,563 കോ​​​​ടി​​​​യാ​​​​യി. പ്ര​​​​വാ​​​​സി​​​​നി​​​​ക്ഷേ​​​​പം 31,132 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 33,965 കോ​​​​ടി​​​​യാ​​​​യി വ​​​​ള​​​​ർ​​​​ന്നു. ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് സേ​​​​വിം​​​​ഗ്സ് അ​​​​ക്കൗ​​​​ണ്ട് നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ൽ (കാ​​​​സ) മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ​​​​ക്കാ​​​​ൾ 15 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച നേ​​​​ടി. സേ​​​​വിം​​​​ഗ്സ് ബാ​​​​ങ്ക് നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ൽ 14 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ടി​​​​ൽ 20 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​യി.

മൊ​​​​ത്തം വാ​​​​യ്പ​​​​ക​​​​ൾ 86,966 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 9798 കോ​​​​ടി​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​മാ​​​​യി 96,764 കോ​​​​ടി​​​​യാ​​​​യി. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 11 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച. കോ​​​​ർ​​​​പ​​​​റേ​​​​റ്റ് രം​​​​ഗ​​​​ത്തെ വാ​​​​യ്പ​​​​ക​​​​ൾ മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ 34,956 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 38,353 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. 10 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച. ഇ​​​​തി​​​​ൽ എ ​​​​ഗ്രേ​​​​ഡും അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ലും റേ​​​​റ്റിം​​​​ഗു​​​​ള്ള മി​​​​ക​​​​ച്ച കോ​​​​ർ​​​​പ​​​​റേ​​​​റ്റ് വാ​​​​യ്പ​​​​ക​​​​ൾ 3,560 കോ​​​​ടി​​​​യു​​​​ടെ വ​​​​ർ​​​​ധ​​​​ന​​​​യു​​​​മാ​​​​യി 24,628 കോ​​​​ടി​​​​യാ​​​​യി. മോ​​​​ർ​​​​ട്ട്ഗേ​​​​ജ് ലോ​​​​ണ്‍ ഉ​​​​ൾ​​​​പ്പെടെ ബി​​​​സി​​​​ന​​​​സ് രം​​​​ഗ​​​​ത്തെ വാ​​​​യ്പ​​​​ക​​​​ൾ 12 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. മു​​​​ൻ​​​​വ​​​​ർ​​​​ഷം 16,546 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന ബി​​​​സി​​​​ന​​​​സ് വാ​​​​യ്പ 18,553 കോ​​​​ടി​​​​യാ​​​​യി.

സ്വ​​​​ർ​​​​ണ​​​​വാ​​​​യ്പ​​​​യി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ​​​​ക്കാ​​​​ൾ 26 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ചു. മു​​​​ൻ​​​​വ​​​​ർ​​​​ഷം 16,966 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്ന സ്വ​​​​ർ​​​​ണ​​​​വാ​​​​യ്പ 4,337 കോ​​​​ടി വ​​​​ർ​​​​ധി​​​​ച്ച് 21,303 കോ​​​​ടി​​​​യാ​​​​യി. വാ​​​​ഹ​​​​ന​​​​വാ​​​​യ്പ​​​​യി​​​​ൽ 24 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് വ​​​​ള​​​​ർ​​​​ച്ച. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ 1938 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 2,393 കോ​​​​ടി​​​​യാ​​​​യി വാ​​​​ഹ​​​​ന​​​​വാ​​​​യ്പ ഉ​​​​യ​​​​ർ​​​​ന്നു.

ബാ​​​​ങ്കി​​​​ന്‍റെ മി​​​​ക​​​​ച്ച ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​യ ബി​​​​സി​​​​ന​​​​സ് പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​യെ​​​​ന്ന് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ പി.​​​​ആ​​​​ർ. ശേ​​​​ഷാ​​​​ദ്രി പ​​​​റ​​​​ഞ്ഞു. ബാ​​​​ങ്കി​​​​ന്‍റെ പൂ​​​​ർ​​​​ണ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള എ​​​​സ്ഐ​​​​ബി ഒ​​​​എ​​​​സ്എ​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക​​​​ഫ​​​​ല​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ബാ​​​​ങ്കി​​​​ന്‍റെ ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക​​​​ഫ​​​​ല​​​​ങ്ങ​​​​ളെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : South Indian Bank profit

Recent News

Corehub Up