x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​എ​സ് അ​നു​സ്മ​ര​ണ ലേ​ഖ​നം അ​ച്ച​ടി​ച്ച വാ​രാ​ന്ത​പ്പ​തി​പ്പ് പി​ന്‍​വ​ലി​ച്ച് ദേ​ശാ​ഭി​മാ​നി

വെബ് ഡെസ്ക്
Published: July 20, 2026 06:41 AM IST | Updated: July 20, 2026 06:45 AM IST

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കാ​നി​രു​ന്ന ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പ് അ​വ​സാ​ന നി​മി​ഷം പി​ന്‍​വ​ലി​ച്ച ന​ട​പ​ടി വി​വാ​ദ​ത്തി​ല്‍.

നാ​ളെ ന​ട​ക്കു​ന്ന വി.​എ​സി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ച്ച​ടി​ച്ച അ​നു​സ്മ​ര​ണ ലേ​ഖ​ന​മു​ള്‍​ക്കൊ​ള്ളു​ന്ന ഇ​ന്ന​ല​ത്തെ വാ​രാ​ന്ത​പ്പ​തി​പ്പാ​ണ് പ​ത്ര​ത്തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്യാ​തി​രു​ന്ന​ത്. വി.​എ​സി​ന്‍റെ മു​ന്‍ സെ​ക്ര​ട്ട​റി​യും ജീ​വ​ച​രി​ത്ര​കാ​ര​നു​മാ​യ കെ.​വി. സു​ധാ​ക​ര​ന്‍ എ​ഴു​തി​യ ‘മു​ഴ​ങ്ങി​ന്നി​പ്പോ​ഴും ആ ​ക​ട​ലി​ര​മ്പം’ എ​ന്ന പേ​രി​ലു​ള്ള ഓ​ര്‍​മ്മ​ക്കു​റി​പ്പാ​യി​രു​ന്നു പ​തി​പ്പി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

എ​ന്നാ​ല്‍ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ അ​ച്ച​ടി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഇ​ന്ന​ലെ വാ​രാ​ന്ത​പ്പ​തി​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ദേ​ശാ​ഭി​മാ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ന്ന​ല​ത്തെ പ​ത്ര​ത്തോ​ടൊ​പ്പം വാ​രാ​ന്ത​പ്പ​തി​പ്പ് വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്ന് പ​ത്ര​ത്തി​ല്‍ അ​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് സാ​ങ്കേ​തി​ക​ത്ത​ക​രാ​റെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി റെ​സി​ഡ​ന്‍റ് എ​ഡി​റ്റ​ര്‍ എം. ​സ്വ​രാ​ജ് രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം വി.​എ​സി​നെ കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക്കു​റി​പ്പി​ലെ വി​യോ​ജി​പ്പു​ക​ള​ല്ല, വാ​രാ​ന്ത​പ്പ​തി​പ്പി​ന്‍റെ അ​വ​സാ​ന പേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന ‘ക​ള്ള​ന്‍ വി​ജ​യ​ന്‍’ എ​ന്ന പേ​രി​ലു​ള്ള മ​റ്റൊ​രു ലേ​ഖ​ന​മാ​ണ് പ​തി​പ്പ് പി​ന്‍​വ​ലി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന വാ​ദ​മാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഉ​യ​ര്‍​ന്നു കേ​ള്‍​ക്കു​ന്ന​ത്.

വാ​രാ​ന്ത​പ്പ​തി​പ്പി​ന്‍റെ അ​വ​സാ​ന പേ​ജി​ല്‍ വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ലെ പ്ര​ശ​സ്ത നാ​ട​ക പ്ര​വ​ര്‍​ത്ത​ക​നാ​യ വി​ജ​യ​നെ കു​റി​ച്ചു​ള്ള ലേ​ഖ​ന​മാ​ണ് ‘ക​ള്ള​ന്‍ വി​ജ​യ​ന്‍’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ അ​ച്ച​ടി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. നാ​ട​ക​ത്തി​ലെ ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് കാ​ര​ണം നാ​ട​ക പ്ര​വ​ര്‍​ത്ത​ക​നാ​യ വി​ജ​യ​ന്‍ ‘ക​ള്ള​ന്‍ വി​ജ​യ​ന്‍’ എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ട ര​സ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ലേ​ഖ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ത​ല​ക്കെ​ട്ടു​ക​ൾ അ​നാ​വ​ശ്യ തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ‌

ഒ​ന്നാം പേ​ജി​ലെ വി​എ​സ് അ​നു​സ്മ​ര​ണ ലേ​ഖ​ന​ത്തി​ലെ ‘ക​ട​ലി​ര​മ്പം’ എ​ന്ന വാ​ക്കും അ​വ​സാ​ന പേ​ജി​ലെ ’ക​ള്ള​ന്‍ വി​ജ​യ​ന്‍’ എ​ന്ന ത​ല​ക്കെ​ട്ടും ഒ​രു​മി​ച്ചു വ​രു​ന്ന​ത് അ​നാ​വ​ശ്യ തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍​ക്കും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ കു​റി​ച്ചു​ള്ള മോ​ശം ട്രോ​ളു​ക​ളും ആ​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ളും വ​രാ​നി​ട​യാ​ക്കു​മെ​ന്ന എ​ഡി​റ്റോ​റി​യ​ല്‍ ബോ​ര്‍​ഡി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​വും, പാ​ര്‍​ട്ടി വി​ല​യി​രു​ത്ത​ലു​മാ​ണ് പ​തി​പ്പ് പി​ന്‍​വ​ലി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​ക്ഷേ​പം.

Tags : Article Deshabhimani Withdraws Weekend Edition

Recent News

Corehub Up