രാജ്കോട്ട്/കൊച്ചി: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ മുന്‍ ബിഷപ് മാര്‍ ഗ്രിഗറി കരോട്ടെന്പ്രേല് സിഎംഐ (93) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.17ന് രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസിലായിരുന്നു അന്ത്യം.
ദീര്‍ഘകാലമായി ഇവിടെ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് രാജ്കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ (പ്രേം മന്ദിര്‍) നടക്കും. രാജ്കോട്ടിന്റെ രണ്ടാമത്തെ മെത്രാനായ ഇദ്ദേഹം 27 വര്‍ഷം രൂപതയെ നയിച്ചു.
പാലാ രൂപതയിലെ ഈരാറ്റുപേട്ട ചെമ്മലമറ്റം കരോട്ടെ ന്പ്രേല് ദേവസ്യ-റോസമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനായി 1933 മേയ് ആറിനാണ് മാര്‍ ഗ്രിഗറിയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സിഎംഐ കൊച്ചി തിരുഹൃദയ പ്രൊവിന്‍സില്‍ ചേര്‍ന്നു. 1963 മേയ് 17ന് പൗരോഹിത്യം സ്വീകരിച്ചു.
Tags : MarGregoryCarotenprel CMI PassesAway Bishop GregoryCarotenprelCMI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash