Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bishop

മാ​ന​വി​ക​ത​യി​ലൂ​ന്നി​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്ക​ണം: ബിഷപ് ഡോ. അ​ല​ക്സ് വ​ട​ക്കും​ത​ല

മാ​​​​​​ന​​​​​​ന്ത​​​​​​വാ​​​​​​ടി: മാ​​​​​​ന​​​​​​വി​​​​​​ക​​​​​​ത​​​​​​യി​​​​​​ലും അ​​​​​​നു​​​​​​ക​​​​​​ന്പ​​​​​​യി​​​​​​ലും അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ലെ പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന് കെ​​​​​​സി​​​​​​ബി​​​​​​സി ഹെ​​​​​​ൽ​​​​​​ത്ത് ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​അ​​​​​​ല​​​​​​ക്സ് വ​​​​​​ട​​​​​​ക്കും​​​​​​ത​​​​​​ല. സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ വ​​​​​​ള​​​​​​രു​​​​​​ന്പോ​​​​​​ഴും എ​​​​​​ളി​​​​​​മ കൈ​​​​​​വി​​​​​​ട​​​​​​രു​​​​​​തെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

കാ​​​​​​ത്ത​​​​​​ലി​​​​​​ക് ഹെ​​​​​​ൽ​​​​​​ത്ത് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ൻ ഓ​​​​​​ഫ് ഇ​​​​​​ന്ത്യ (ചാ​​​​​​യ്) കേ​​​​​​ര​​​​​​ള ഘ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ന്‍റ 64-ാമ​​​​​​ത് വാ​​​​​​ർ​​​​​​ഷി​​​​​​ക ജ​​​​​​ന​​​​​​റ​​​​​​ൽ ബോ​​​​​​ഡി യോ​​​​​​ഗം ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു പ്ര​​​​​​സം​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം.

ദ്വാ​​​​​​ര​​​​​​ക കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റ് ഓ​​​​​​ഡി​​​​​​റ്റോ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ന്ന യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ ചാ​​​​​​യ് കേ​​​​​​ര​​​​​​ള​​​​​​ ഘ​​​​​​ട​​​​​​കം പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഫാ.​​​​​​ഡോ. ബി​​​​​​നു കു​​​​​​ന്ന​​​​​​ത്ത് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ചു. കാ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​റ്റ​​​​​​ത്തി​​​​​​നൊ​​​​​​പ്പം സ​​​​​​ഞ്ച​​​​​​രി​​​​​​ച്ചി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നാം ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​യി മാ​​​​​​റു​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ച്ചു.

ചാ​​​​​​യ് ഡ​​​​​​യ​​​​​​റ​​​​​​ക്‌​​​​ട​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ ഡോ. ​​​​​​സി​​​​​​സ്റ്റ​​​​​​ർ ഹെ​​​​​​ല​​​​​​ൻ മേ​​​​​​രി മു​​​​​​ഖ്യ​​​​​​പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തി. കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് ആ​​​​​​സ്റ്റ​​​​​​ർ മിം​​​​​​സ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ സി​​​​​​ഒ​​​​​​ഒ ഡോ. ​​​​​​എം. ഗോ​​​​​​പി​​​​​​നാ​​​​​​ഥ് ‘പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ക്ഷ​​​​​​മ​​​​​​ത​​​​​​യി​​​​​​ലൂ​​​​​​ടെ സാ​​​​​​ന്പ​​​​​​ത്തി​​​​​​കമി​​​​​​ക​​​​​​വ് നേ​​​​​​ടു​​​​​​ക’ എ​​​​​​ന്ന വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ക്ലാ​​​​​​സ് ന​​​​​​യി​​​​​​ച്ചു.

ചാ​​​​​​യ് കേ​​​​​​ര​​​​​​ള​​​​​​യി​​​​​​ൽ അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​യ വി​​​​​​വി​​​​​​ധ ആ​​​​​​ശു​​​​​​പ​​​​​​ത്രി പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ൾ യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു. മാ​​​​​​ന​​​​​​ന്ത​​​​​​വാ​​​​​​ടി രൂ​​​​​​പ​​​​​​ത വി​​​​​​കാ​​​​​​രി ജ​​​​​​ന​​​​​​റാ​​​​​​ൾ മോ​​​​​​ണ്‍. പോ​​​​​​ൾ മു​​​​​​ണ്ടോ​​​​​​ളി​​​​​​ക്ക​​​​​​ൽ, സി​​​​​​ബി​​​​​​സി​​​​​​ഐ ഹെ​​​​​​ൽ​​​​​​ത്ത് ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ഫാ. ​​​​​​സ​​​​​​ന്തോ​​​​​​ഷ്, മാ​​​​​​ന​​​​​​ന്ത​​​​​​വാ​​​​​​ടി സെ​​​​​​ന്‍റ് ജോ​​​​​​സ​​​​​​ഫ്സ് ആ​​​​​​ശു​​​​​​പ​​​​​​ത്രി ഡ​​​​​​യ​​​​​​റ​​​​​​ക്‌​​​​ട​​​​ർ ഫാ. ​​​​​​മ​​​​​​നോ​​​​​​ജ് ക​​​​​​വ​​​​​​ല​​​​​​ക്കാ​​​​​​ട​​​​​​ൻ, ചാ​​​​​​യ് കേ​​​​​​ര​​​​​​ള ട്ര​​​​​​ഷ​​​​​​റ​​​​​​ർ ഫാ. ​​​​​​വി​​​​​​മ​​​​​​ൽ ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​ർ പ്ര​​​​​​സം​​​​​​ഗി​​​​​​ച്ചു.

Kerala

ഭീഷണി വിലപ്പോവില്ല; മാർ കല്ലറങ്ങാട്ടിന്‍റെ വൈറലായ പ്രസംഗം ഇങ്ങനെ

പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ നടത്തിയ പ്രസംഗം വൈറലാകുന്നു. സമകാലിക രാഷ്‌ട്രീയ വിവാദങ്ങളോടും സംഭവങ്ങളോടും ചേർത്തുവച്ചാണ് പലരും ഈ പ്രസംഗത്തെ വ്യഖ്യാനിക്കുന്നത്. ജയ്‌ഗിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് മാധ്യമശ്രദ്ധ നേടിയത്. പ്രസംഗത്തിന്‍റെ പൂർണരൂപം ഇങ്ങനെ:

എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്നു നമുക്കു പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്‍റെ അർഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്നു ഞാൻ കരുതുന്നില്ല. നമ്മൾ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പൊതുരംഗത്തു പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ചു മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഞാൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല, ആരാണെങ്കിലും മതനേതാക്കന്മാർക്കു നേരെ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.

ചാനൽ ഭാഷ

അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അതു മാനിക്കാതെ നമ്മൾ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്കു വേണ്ടി മാത്രം നമ്മൾ സംസാരിക്കരുത്. നമുക്കൊരു ചാനൽ ഭാഷ അല്ലെങ്കിൽ ഒരു ചാനൽ സംഭാഷണ സംസ്കാരം സൃഷ്ടിക്കണം എന്ന കാര്യത്തിനു വേണ്ടി മാത്രം മുമ്പോട്ടു പോകുന്നതു ശരിയല്ല. ആരാണെങ്കിലും അത്തരം തെറ്റുകൾ സമൂഹത്തെ അറിയിക്കണം. ഭീഷണിയുടെ സ്വരം വിലപ്പോകില്ല, അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.

രാഷ്‌ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നതെന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്‌ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽനിന്നു വളർന്നുവന്നത്. അതെല്ലാം നമുക്കു സന്തോഷമാണ്, നമുക്ക് തൃപ്തിയാണ്. അവരു വഴി നമുക്കു നിരവധിയായ അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.

സഗൗരവം ആശയങ്ങൾ നിരത്തി സഭയിലൂടെയാണ് അവർ വളർന്നത്. അങ്ങനെ അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനായിട്ടുമാണ് അവർ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകളായിട്ട് തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുത്ത, പൊളിറ്റിക്കൽ ലെഗസി സ്വന്തമാക്കി നേടിയെടുത്ത ആളുകളൊക്കെ അവരുടെ ആ ഒരു ഐഡന്‍റിറ്റിക്കു ചേരാത്ത വിധത്തിൽ നിൽക്കുന്നതും പറയുന്നതും സമീപിക്കുന്നതും തെറ്റാണെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.

നമുക്കു വലിയ രാഷ്‌ട്രീയ വാഗ്വാദങ്ങളിലേക്കൊന്നും പോകണ്ട. പക്ഷേ, ആയിരക്കണക്കിനു വൈദികരും സമർപ്പിതരും ഉള്ള ഈ സഭയെ മൂലയ്ക്കു കൊണ്ടേയിരുത്തി മിണ്ടാപ്രാണികൾ ആയിരിക്കണം, ന്യൂട്രൽ ആയിരിക്കണം - ഇതൊക്കെ ആരോടാണ് സംസാരിക്കുന്നത്? ആർക്കുവേണ്ടിയാണ് പറയുന്നത്? എപ്പോഴും നമ്മൾ ന്യൂട്രൽ ആയിരുന്നാൽ നമ്മുടെ ഐഡന്‍റിറ്റി എല്ലാം നഷ്ടപ്പെടും. 'Always neutral means always irrelevant'. നമുക്കൊന്നും പറയാൻ പറ്റുകയില്ല, ഒന്നും നമുക്കു ചൂണ്ടിക്കാണിക്കാൻ പറ്റുകയില്ല. ന്യൂട്രൽ ആയിരിക്കണം എന്നതൊന്നും നടപ്പാകുന്ന കാര്യമല്ല. അതു നടപ്പിലാക്കാൻ ആരും ചിന്തിക്കുകയും ചെയ്യരുത്.

നമ്മുടെ രാജ്യം നൽകുന്ന അവസരം

നമ്മുടെ രാജ്യം നമുക്കുള്ള തനിമ, നമ്മുടെ ഐഡന്‍റിറ്റി എന്താണെന്നു പറയാനായിട്ടുള്ള അവസരം നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ അത് ആർക്കും പറയാവുന്നതാണ്. ആരോ എവിടെയോ രഹസ്യമായിട്ട് വോട്ടിന്‍റെ കാര്യം പറഞ്ഞു എന്നാണല്ലോ ഒക്കെ പറയുന്നത്, എനിക്കറിഞ്ഞുകൂടാ. എന്‍റെ ചിന്ത, രഹസ്യമായിട്ട് എന്തിനാണ്? പരസ്യമായി തന്നെ ഉപയോഗിക്കാൻ നമുക്ക് അവകാശമില്ലേ? പരസ്യമായിട്ട് നമ്മളോടു നമ്മുടെ കാര്യങ്ങൾ പറയുന്നതിന് എന്തിനാ പേടിക്കുന്നത്? ആരെയാ പേടിക്കുന്നത്? നമ്മുടെ സത്യം എന്താണെന്നു കാണുകയും ആ സത്യത്തെ സധൈര്യം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ കഴിയുകയുമാണ് വേണ്ടത്. തോമാശ്ലീഹ ചെയ്തത് അതാണല്ലോ. അവന്‍റെ കൂട്ടത്തിൽ പോയി മരിക്കാൻ തയാറായവനാണ് അദ്ദേഹം.

Religions always have a role to play in the public sphere, അതു നമ്മൾ മനസിലാക്കണം. പൊതു ചർച്ചകൾ, പൊതുസമൂഹം അവിടെയെല്ലാം നമുക്കു മത അനുയായികളായിട്ട് നിൽക്കുന്നവർക്ക് അതിനെ സ്വാധീനിക്കാൻ, അവരെ തിരുത്താൻ, അവരെ ആത്മീയതയിലേക്കു നയിക്കാനൊക്കെ നമുക്ക് അവകാശമുണ്ട്.

ആ അവകാശം നമ്മൾ രാഷ്‌ട്രീയ രംഗത്ത് ഇറങ്ങി അവരെ പോലെ പെരുമാറണം എന്നുള്ളതല്ല. നമുക്ക് ഈ രാജ്യത്തു ജീവിക്കണം, വളരണം. ഈ രാജ്യത്തിനു വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. നേഷൻ ബിൽഡിംഗിന് വേണ്ടിയാണ് നമ്മളുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം സഭ തുടങ്ങിയിട്ടുള്ളതും ഇപ്പോഴും അങ്ങനത്തെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും.

അതുകൊണ്ട് വളരെ ബലഹീനമായ വാക്കുകളിലൂടെയുള്ള ആക്ഷേപങ്ങൾ ആർക്കും എവിടെയും ഏതു സ്ഥലത്തും, പബ്ലിക് സ്ക്വയറിലും അല്ലെങ്കിൽ മെത്രാന്മാരുടെ താമസ മുറികളുടെ മുമ്പിലും എല്ലാം വന്നുനിന്നു പറയാം എന്ന രീതിയിൽ പോകുമ്പോൾ നമ്മൾ പറയേണ്ടത് സത്യം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. ഒരു അനീതിയും നമ്മൾ ആരോടും ചെയ്യുന്നില്ല.

സത്യം മുക്കിക്കളയുന്നു അല്ലെങ്കിൽ അതിനെ സ്വീകരിക്കാൻ തയാറല്ലാതെ വരുന്നു എന്നു കാണുമ്പോൾ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാകണം. നമുക്കു നിലപാടുകൾ വേണം. അതു സത്യമായിരിക്കണം. നമ്മുടെ നിലപാട് ആരെയും ആക്ഷേപിക്കാൻ വേണ്ടിയല്ല, ഒരു കള്ളത്തരവും കാണിക്കാൻ വേണ്ടിയല്ല, ഒരു രൂപ പോലും ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല.

നമുക്ക് നമ്മുടെ ഭരണഘടന തന്നിരിക്കുന്ന അവകാശങ്ങൾ സ്വന്തമായിട്ട് കരുതണം. നമ്മുടെ പത്രമാസികകളെ ആക്ഷേപിക്കരുത്. ദീപിക സത്യം മാത്രം പറയുന്ന ഒരു പത്രമാണത്, എന്തിനാണ് അതിനെ ആക്ഷേപിക്കുന്നത്? അങ്ങനെ നമ്മൾ അനുവദിക്കരുത്. നമ്മൾ ആരെയും കയറി ആക്രമിക്കാൻ വേണ്ടിയല്ല ഞാൻ പറയുന്നത്. നമ്മളുടെ നിലപാടുകൾ സുവിശേഷ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളിലൂടെ മാത്രവുമാണ്. സുവിശേഷം പറയാനും സഭയുടെ ടീച്ചിംഗ് പറയാനും നമുക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം നമ്മൾ ഉപയോഗിക്കണം.

മീനച്ചിൽ താലൂക്കിലെ അതിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും എംപിമാരും എംഎൽഎമാരും ഒക്കെ ശ്രദ്ധിക്കേണ്ടത് ആ പ്രദേശത്തിനും നമ്മുടെ സഭയ്ക്കും ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയ്യാനാണ്. നമ്മുടെ സഭയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ചരിത്രവും സുറിയാനി ഭാഷാ പാണ്ഡിത്യവും ഒക്കെ നിലനിൽക്കുന്ന പ്രദേശമാണത്. അത്തരം കാര്യങ്ങൾ കൂടുതൽ പഠിക്കാനും അതു നിലനിർത്താനും ഒക്കെ നമുക്കു സാധിക്കണം.

ഞാൻ നിങ്ങളോട് ഇതു പറഞ്ഞത് ഇന്നു തോമാശ്ലീഹയുടെ ദിനമായതുകൊണ്ടാണ്. ശ്ലീഹായെ നമ്മൾ പുതിയ ഒരു ലെൻസിലൂടെ കാണണം. അദ്ദേഹം പറഞ്ഞ ആ തിരുവചനങ്ങൾ സത്യം പ്രഘോഷിക്കാനായിട്ട് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ഈശോയോട് ടച്ച് ചെയ്തുകൊണ്ട് വേണം നമ്മൾ ജീവിക്കാൻ എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്.

സഭയാണ് നമ്മുടെ ജീവിതത്തിന്‍റെ അത്യന്തികമായ എല്ലാത്തിന്‍റെയും അർഥം എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ ഈ പുതുഞായർ നമുക്കു നമ്മുടെ സഭയോടും നമ്മുടെ രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നല്ല അവസരമാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ദൈവഭക്തിയിലും സഭയോടുള്ള സ്നേഹത്തിലും ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മൾ. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഈ സഭയ്ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.

Kerala

മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന് ഇ​ന്ന് നൂ​റാം പി​റ​ന്നാ​ള്‍

കോ​​​ട്ട​​​യം: പാ​​​ലാ രൂ​​​പ​​​ത​​​യു​​​ടെ ദ്വി​​​തീ​​​യ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ള്ളി​​​ക്കാ​​​പ​​​റ​​​മ്പി​​​ലി​​​ന്‍റെ നൂ​​​റാം പ​​​റ​​​ന്നാ​​​ള്‍ ഇ​​​ന്ന്. ഇ​​​ന്നു രാ​​​വി​​​ലെ ആ​​​റി​​​ന് മെത്രാസനമന്ദിര ചാ​​​പ്പ​​​ലി​​​ല്‍ മാ​​​ര്‍ പ​​​ള്ളി​​​ക്കാ​​​പറ​​​മ്പി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ക്കും.

ക​​​ര്‍ദി​​​നാ​​​ള്‍ ഡോ. ​​​ഓ​​​സ്വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സ്, മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി​​​രി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 6.15ന് ​​​സാ​​​യാ​​​ഹ്ന പ്രാ​​​ര്‍ഥ​​​ന​​​യ്ക്കും മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ള്ളി​​​ക്കാ​​​പ​​​റ​​​മ്പി​​​ല്‍ കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

തു​​​ട​​​ര്‍ന്നു ന​​​ട​​​ക്കു​​​ന്ന കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ സീ​​​റോമ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍, ക​​​ര്‍ദി​​​നാ​​​ള്‍ ഡോ. ​​​ഓ​​​സ്വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സ്, മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി, ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍, മാ​​​ര്‍ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ന്‍, മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ്‌ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള​​​ള ബി​​​ഷ​​​പ്പു​​​മാ​​​ര്‍, തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

Kerala

എ​ഫ്സി​ആ​ർ​എ നി​യ​മം സാധാരണക്കാരെ ബാധിക്കുന്ന ഗു​രു​ത​ര പ്ര​തി​സ​ന്ധി: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്

പാ​ലാ: ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ബിൽ (FCRA) ഭേ​ദ​ഗ​തി ന​മ്മു​ടെ രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ൽ പ്ര​ത്യേ​കി​ച്ച് മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തി​ൽ പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​നി​ട​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​ക​ളും അ​സ്വ​സ്ഥ​ത​ക​ളും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

പൊ​തു​വി​ൽ ആ ​ബി​ൽ റെ​ഗു​ലേ​റ്റ​റി മാ​ന​ദ​ണ്ഡ​ത്തി​ൽ​നി​ന്ന് കൺട്രോളിംഗ് ആ​യി​ട്ടു​ള്ള ഒ​രു ആ​ക്‌​ടി​ലേ​ക്ക്, നി​ല​പാ​ടി​ലേ​ക്കു മാ​റു​ന്ന​തു​പോ​ലെ തോ​ന്നു​ന്നു. കാ​ലാ​കാ​ല​ങ്ങ​ളി​ലാ​യി FCRA നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രാ​റു​ണ്ട്. ന​ല്ല​തു​മാ​ണ്. നി​യ​മ​ത്തി​ലെ പ​ഴ​തു​ക​ൾ അ​ട​യ്ക്കാ​നും കാ​ര്യ​ക്ഷ​മ​മാ​യി നി​യ​മം ന​ട​പ്പി​ലാ​ക്കാ​നു​മാ​ണ് ഭേ​ദ​ഗ​തി വ​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾത​ന്നെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളു​മാ​യി നി​ല​നി​ൽ​ക്കു​ന്ന FCRA വീ​ണ്ടും ക​ർ​ശ​ന​മാ​ക്കു​ന്ന​ത് സ​ദു​ദ്ദേ​ശ്യ​ത്തോ​ട് കൂ​ടി​യാ​ണോ എ​ന്നു​ള്ള സം​ശ​യ​മു​ണ്ട്.

സർക്കാരിനു ​ജ​ന​ങ്ങ​ളു​ടെ എ​ല്ലാ ഭൗ​തി​കാ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റാ​ൻ സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് എൻജിഒക​ളും മ​റ്റ് പൊ​തു ട്ര​സ്റ്റു​ക​ളും വ്യ​ക്തി​ക​ളു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി മു​ന്നോട്ടു പോ​കു​ന്ന​ത്. രാ​ഷ്‌ട്ര​ത്തി​ന് അ​തൊ​രു കൈ​ത്താ​ങ്ങാ​ണ്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് ഒ​രു സ​ഹാ​യ​വും സ്വീ​ക​രി​ക്കി​ല്ല എ​ന്ന​ത് ആ​ത്മാ​ഭി​മാ​ന​ത്തിന്‍റെ നി​ല​പാ​ട​ല്ല, മ​റി​ച്ച് വ്യ​ർ​ത്ഥാ​ഭി​മാ​ന​ത്തിന്‍റെ ല​ക്ഷ​ണ​മാ​ണ്. ക്രിമിനൽ പ്ര​വൃത്തി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ട്ര​സ്റ്റു​ക​ൾ​ക്കു മൂ​ക്കു​കയ​റി​ടേ​ണ്ട​തി​ല്ല. രാ​ജ്യ​ത്തി​ൽ അ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ഗൗ​ര​വ​ത​ര​മാ​യ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ ന​മു​ക്കു വേ​റെ​യു​ണ്ട്.

ഭാ​ഷാ, മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും അ​വ​രു​ടെ അ​ന്താ​രാ​ഷ്ട്ര കൂ​ട്ടാ​യ്മ​യെ​യും ത​ള്ളി​പ്പ​റ​യു​ന്ന സ​മീ​പ​ന​മാ​ണ് പു​തി​യ എഫ്സിആർഎ. ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ പാ​വ​പ്പെ​ട്ടവരെ ഗൗ​ര​വ​ത​ര​മാ​യി ബാ​ധി​ക്കും. ദാ​താ​ക്ക​ൾ​ക്കു വി​ശ്വാ​സം ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​ർ ന​ൽ​കു​ന്ന​ത്. സ്വ​ത്തു​ക്ക​ൾ ദാ​താ​ക്ക​ളു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച​ല്ല വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ൽ അ​ത് അ​വ​ർ​ക്കു തി​രി​കെ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. അ​ത് സ്വ​ന്ത​മാ​ക്കാ​ൻ സർക്കാർ ത​ത്ര​പ്പെ​ടേ​ണ്ട​തി​ല്ല.

ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ള് വി​ദേ​ശ​പ​ണം ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന​മാ​യി ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ത​ന്നെ വേ​ണം. അതിൽ ആർക്കും എതിർപ്പില്ല. അതേസമയം, ദുരൂഹമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. 2026 ബി​ൽ ഭേ​ദ​ഗ​തി​യി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​നാ​പ​ര​മാ​യ മാ​റ്റം ന​മ്മ​ളെ ആ​ശ​ങ്ക​യി​ലേ​ക്ക് എ​ത്തി​ച്ചിരിക്കുന്നു. എഫ്സിആർഎ റദ്ദായാലോ പുതുക്കാതിരുന്നാലോ വേണ്ടെന്നുവച്ചാലോ അതു വഴി ആർജിച്ച സ്ഥാപനങ്ങളും സ്ഥലങ്ങളുമൊക്കെ ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.

നിയമം നേരിട്ട് മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നില്ലെങ്കിലും അതിലേക്കുള്ള ഒരു നോട്ടം ഉള്ളതായിട്ട് ഭയക്കണം. ഫണ്ടുകളുടെ ലഭ്യത കുറയുമ്പോൾ സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ മേൽ നിയന്ത്രണം ഉണ്ടാകുമ്പോൾ സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഭരണവും അവതാളത്തിലാകും. ഇവിടെ മതപരമായ സേവന പ്രവർത്തനങ്ങൾ ഭരണഘടന ആർട്ടിക്കിൾ 25, സ്ഥാപനങ്ങളുടെ നടത്തിപ്പ് ആർട്ടിക്കിൾ 26, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾ-സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ആർട്ടിക്കിൾ 30 എന്നിവയ്ക്കെതിരേ നിൽക്കുന്നു.

ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലാണ് നിയമത്തിന്‍റെ ഫലം വരുന്നത്. അതായത് നിയമലംഘനം നടത്താതെ പ്രവർത്തിക്കുന്നവരെയും ശിക്ഷിക്കപ്പെടുന്ന രീതി. സാധാരണക്കാർക്കു ദുരിതം സമ്മാനിക്കുകയാവും ഈ നിയമത്തിന്‍റെ പരിണത ഫലം.

National

ബി​ഷ​പ് ഡോ. ​ജെ​റോം ദാ​സ് വ​രു​വേ​ൽ അ​ന്ത​രി​ച്ചു

ചെ​​​​ന്നൈ: കു​​​​ഴി​​​​ത്തു​​​​റൈ ബി​​​​ഷ​​​​പ് എ​​​​മെരിറ്റസ് ഡോ. ​​​​ജെ​​​​റോം ദാ​​​​സ് വ​​​​രു​​​​വേ​​​​ൽ അ​​​​ന്ത​​​​രി​​​​ച്ചു. ചെ​​​​ന്നൈ ചെ​​​​റ്റ്പേ​​​​ട്ടി​​​​ലെ ഹാ​​​​രിം​​​​ഗ്ട​​​​ൺ റോ​​​​ഡി​​​​ലു​​​​ള്ള കെ​​​​യ​​​​ർ ഹോ​​​​മി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

സം​​​​സ്കാ​​​​രം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് ക​​​​ന്യാ​​​​കു​​​​മാ​​​​രി ജി​​​​ല്ല​​​​യി​​​​ലെ കു​​​​ഴി​​​​ത്തു​​​​റൈ മോ​​​​സ്റ്റ് ഹോ​​​​ളി ട്രി​​​​നി​​​​റ്റി ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ക്കും.

2014ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ കു​​​​ഴി​​​​ത്തു​​​​റൈ രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ബി​​​​ഷ​​​​പ്പാ​​​​യി​​​​രു​​​​ന്നു ഡോ. ​​​​ജെ​​​​റോം ദാ​​​​സ് വ​​​​രു​​​​വേ​​​​ൽ. 2020 ജൂ​​​​ൺ ആ​​​​റി​​​​ന് അ​​​​നാ​​​​രോ​​​​ഗ്യം മൂ​​​​ലം രാ​​​​ജി​​​​വ​​​​ച്ചു. 1951 ഒ​​​​ക്‌ടോബ​​​​ർ 21ന് ​​​​കോ​​​​ട്ടാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ലെ പ​​​​ടു​​​​വൂ​​​​രി​​​​ൽ ജ​​​​നി​​​​ച്ച ഇ​​​​ദ്ദേ​​​​ഹം നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം ആ​​​​രം​​​​ഭി​​​​ച്ചു. 1976ൽ സ​​​​ലേ​​​​ഷ്യ​​​​ൻ സ​​​​ഭ​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു.

വൈ​​​​ദി​​​​ക​​​​നാ​​​​യ​​​​ശേ​​​​ഷം റോ​​​​മി​​​​ൽ ഉ​​​​ന്ന​​​​ത​​​​പ​​​​ഠ​​​​നം ന​​​​ട​​​​ത്തി. സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലും ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലും ബി​​​​രു​​​​ദം നേ​​​​ടി. റോ​​​​മി​​​​ലെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ സ​​​​ലേ​​​​ഷ്യ​​​​ൻ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് പെ​​​​ഡ​​​​ഗോ​​​​ഗി​​​​യി​​​​ൽ ബിരുദാനന്തരബിരുദം നേ​​​​ടി. 1985 ജൂ​​​​ൺ ര​​​​ണ്ടി​​​​ന് ജോ​​​​ൺ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​ണ് തി​​​​രു​​​​പ്പ​​​​ട്ടം ന​​​​ൽ​​​​കി​​​​യ​​​​ത്.

National

റവ. ഡോ. ലെസ്‌ലി ക്ലിഫോർഡ് ഡിസൂസ ഉഡുപ്പി ബിഷപ്

ബം​​​​ഗ​​​​ളൂ​​​​രു: ഉ​​​​ഡു​​​​പ്പി രൂ​​​​പ​​​​തയുടെ ബി​​​​ഷ​​​​പ്പാ​​​​യി റ​​​​വ.​​​​ ഡോ. ലെ​​​​സ്‌​​​​ലി ക്ലി​​​​ഫോ​​​​ർ​​​​ഡ് ഡി​​​​സൂ​​​​സ​​​​യെ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ നി​​​​യ​​​​മി​​​​ച്ചു. രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ജെ​​​​റാ​​​​ൾ​​​​ഡ് ഐ​​​​സ​​​​ക് ലോ​​​​ബോ വി​​​​ര​​​​മി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു നി​​​​യ​​​​മ​​​​നം.

നി​​​​ല​​​​വി​​​​ൽ ഉ​​​​ഡു​​​​പ്പി രൂ​​​​പ​​​​ത​​​​യി​​​​ലെ ഷി​​​​ർ​​​​വ ആ​​​​രോ​​​​ഗ്യ​​​​മാ​​​​താ പ​​​​ള്ളി വി​​​​കാ​​​​രി​​​​യാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ക​​​​യാ​​​​ണ് 64കാ​​​​ര​​​​നാ​​​​യ നി​​​​യു​​​​ക്ത ബി​​​​ഷ​​​​പ് റ​​​​വ. ​​​​ഡോ. ലെ​​​​സ്‌​​​​ലി ക്ലി​​​​ഫോ​​​​ർ​​​​ഡ് ഡി​​​​സൂ​​​​സ. ഉ​​​​ഡു​​​​പ്പി ജി​​​​ല്ല​​​​യി​​​​ലെ ഉ​​​​ച്ചി​​​​ല (​​​​യെ​​​​ർ​​​​മാ​​​​ൽ) സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്.

Kerala

വെല്ലുവിളികളെ നേരിടാന്‍ സമകാലിക വിദ്യാര്‍ഥീസമൂഹം സജ്ജരാവണം: ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്

ച​ങ്ങ​നാ​ശേ​രി: വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ സ​മ​കാ​ലി​ക വി​ദ്യാ​ര്‍ഥീസ​മൂ​ഹം സ​ജ്ജ​രാ​വ​ണ​മെ​ന്ന് കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ജോ​ഷ്വ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്.

കെ​സി​എ​സ്എ​ല്‍ സം​സ്ഥാ​ന ക​ലോ​ത്സ​വം ച​ങ്ങ​നാ​ശേ​രി എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ​മ​ഗ്ര വ​ള​ര്‍ച്ച​യി​ല്‍ കേ​ര​ള ക​ത്തോ​ലി​ക്ക വി​ദ്യാ​ര്‍ഥി പ്ര​സ്ഥാ​നം വ​ഹി​ച്ച​പ​ങ്ക് വ​ലു​തെ​ന്ന് ബി​ഷ​പ് ഓ​ര്‍മ്മി​പ്പി​ച്ചു.

സം​സ്ഥാ​ന ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ നേ​ഹ മ​രി​യ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ മാ​ത്യു ച​ങ്ങ​ങ്കേ​രി, സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ ലി​ജോ ഓ​ട​ത്ത​ക്ക​ല്‍, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ജോ പ​ള്ളി​ച്ചി​റ, ഫാ.​ ടോ​ണി ചെ​ത്തി​പ്പു​ഴ, ഫാ.​ റോ​ജി വ​ല്ല​യി​ല്‍, ജോ​യി ഫ്രാ​ന്‍സി​സ്, ജോ​സ് അ​നൂ​പ്, റി​ന്‍സ് വ​ര്‍ഗീ​സ്, വി​നോ​ദ് ബാ​ബു എ​സ്, തെ​രേ​സ ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, സി​സ്റ്റ​ര്‍ മോ​ളി ദേ​വ​സി, സോ​ജ​ന്‍ ചാ​ക്കോ, എ​സ്.​ ബി​ജു, ജി​ജോ മാ​ത്യു, ജി​ജോ​മോ​ന്‍ തോ​മ​സ്, എ​ല്‍സി ആ​ന്‍റണി, ആ​ല്‍ജി​ന്‍ ഇ​മ്മാ​നു​വേ​ല്‍, ടി​ന്‍റു ആ​ന്‍ തോ​മ​സ്, മ​നോ​ജ് ചാ​ക്കോ, സി​സ്റ്റ​ര്‍ ജോ​യി​സ് മ​രി​യ, ജോ​ര്‍ജ് കൊ​ച്ച​റ​യ്ക്ക​ല്‍, സ​ജി​ന്‍ എ​ന്‍, ലി​നി​മോ​ള്‍ ആ​ന്‍റ​ണി, ടോം ​ചാ​ക്കോ, സ​ബീ​ഷ് നെ​ടും​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ച​ങ്ങ​നാ​ശേ​രി എ​സ്ബി, സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ളു​ക​ളി​ലെ പ​തി​ന​ഞ്ച് വേ​ദി​ക​ളി​ലാ​യി ഇ​രു​പ​ത്തി​അ​ഞ്ച് രൂ​പ​ത​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പ്ര​തി​ഭ​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​വും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന നൂ​റ്റി​പ​ത്താ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം​ ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ റ​വ.​ഡോ.​ ജോ​ബി മൂ​ല​യി​ല്‍ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ല്‍ ക​ലോ​ത്സ​വ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

Kerala

സ​ന്മ​ന​സോ​ടെ ന​വ​ജീ​വി​തം സ്വ​ന്ത​മാ​ക്ക​ണം: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍

കൊ​ച്ചി: സ​ന്മ​ന​സോ​ടെ വ്യ​ക്തി കു​ടും​ബ സാ​മൂ​ഹ്യ​ജീ​വി​ത​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്താ​ൻ ക്രി​സ്മ​സ് ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ തി​രു​പ്പി​റ​വി തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വം ന​മ്മി​ൽ വ​ന്നു ജ​നി​ക്കാ​ൻ സ​ന്മ​ന​സോ​ടെ ന​മ്മ​ൾ ക​ര​ങ്ങ​ൾ നീ​ട്ട​ണം. സ​ന്മ​ന​സു​ള്ള​വ​ർ​ക്കാ​ണ് സ​മാ​ധാ​ന​മെ​ന്നാ​ണ് പി​റ​വി സ​മ​യ​ത്ത് മാ​ലാ​ഖ​മാ​രു​ടെ സ​ന്ദേ​ശം. ക്രി​സ്മ​സ് സാ​ധ്യ​ത​ക​ളു​ടെ പു​തി​യ വാ​തി​ലു​ക​ൾ തു​റ​ക്കു​ക​യാ​ണ്. ന​ക്ഷ​ത്ര വെ​ളി​ച്ചം ക​ണ്ട് ക്രി​സ്തു​വി​ലു​ള്ള പു​തി​യ സാ​ധ്യ​ത​ക​ളി​ലേ​ക്ക് ന​ട​ന്നു നീ​ങ്ങാ​ൻ ക്രി​സ്മ​സ് ന​മു​ക്ക് നി​ദാ​ന​മാ​ക​ണം.

പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ ഉ​ണ്ടാ​കും. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് കാ​ലി​ത്തൊ​ഴു​ത്തി​ൽ പി​റ​ന്ന ക്രി​സ്തു​വി​ൽ ശ​ര​ണ​പ്പെ​ട്ട് അ​വ​യെ അ​തി​ജീ​വി​ക്കാ​ൻ ന​മു​ക്കാ​വ​ണ​മെ​ന്നും മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ആ​ഹ്വാ​നം ചെ​യ്തു.

Kerala

ഫാ. ആന്‍റണി കാട്ടിപറമ്പില്‍ കൊച്ചി നിയുക്ത മെത്രാന്‍

കൊ​ച്ചി: ഫാ. ​ആ​ന്‍റ​ണി കാ​ട്ടി​പ​റ​മ്പി​ലി​നെ കൊ​ച്ചി ബി​ഷ​പ്പാ​യി ലെ​യോ പാ​പ്പ നി​യ​മി​ച്ചു. 2025 ഒ​ക്ടോ​ബ​ര്‍ 25ന് 3.30-​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. 55 വ​യ​സു​കാ​ര​നാ​യ ഫാ. ​ആ​ന്‍റ​ണി കാ​ട്ടി​പ​റ​മ്പി​ല്‍ നി​ല​വി​ല്‍ കൊ​ച്ചി രൂ​പ​ത​യു​ടെ ജു​ഡീ​ഷ്യ​ല്‍ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ്.

1970 ഒ​ക്ടോ​ബ​ര്‍ 14ന് ​മു​ണ്ടം​വേ​ലി​യി​ല്‍ ജ​നി​ച്ച ഫാ. ​ആ​ന്‍റ​ണി മു​ണ്ടം​വേ​ലി​യി​ലെ സെ​ന്‍റ് ലൂ​യി​സ് ഇ​ട​വ​കാം​ഗ​മാ​ണ്. പ​രേ​ത​രാ​യ ജേ​ക്ക​ബി​ന്‍റെ​യും ട്രീ​സ​യു​ടെ​യും ഏ​ഴ് മ​ക്ക​ളി​ല്‍ ഇ​ള​യ​വ​നാ​ണ്. മു​ണ്ടം​വേ​ലി​യി​ലെ സെ​ന്‍റ് ലൂ​യി​സ് സ്‌​കൂ​ളി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​വും ഇ​ട​ക്കൊ​ച്ചി​നി​ലെ അ​ക്വി​നാ​സ് കോ​ള​ജി​ല്‍ പ്രീ-​ഡി​ഗ്രി കോ​ഴ്‌​സും പൂ​ര്‍​ത്തി​യാ​ക്കി. കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് ത​ത്ത്വ​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദ​വും ആ​ലു​വ​യി​ലെ സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി​യി​ല്‍ നി​ന്ന് ത​ത്ത്വ​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

1986-ല്‍ ​ഫോ​ര്‍​ട്ട്‌ കൊ​ച്ചി​യി​ലെ മൗ​ണ്ട് കാ​ര്‍​മ​ല്‍ പെ​റ്റി​റ്റ് സെ​മി​നാ​രി​യി​ല്‍ അ​ദ്ദേ​ഹം ത​ന്‍റെ പൗ​രോ​ഹി​ത്യ പ​ഠ​നം ആ​രം​ഭി​ച്ചു, 1990-ല്‍ ​മൈ​ന​ര്‍ സെ​മി​നാ​രി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി. ആ​ലു​വ​യി​ലെ സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി​യി​ല്‍ (1990-1993) ത​ത്ത്വ​ശാ​സ്ത്ര പ​ഠ​നം ന​ട​ത്തി.

പി​ന്നീ​ട് റോ​മി​ല്‍ കൊ​ളീ​ജി​യോ ഉ​ര്‍​ബാ​നോ​യി​ല്‍ (1993-1998) ദൈ​വ​ശാ​സ്ത്ര പ​ഠ​നം ന​ട​ത്തി. റോ​മി​ലെ ഉ​ര്‍​ബാ​നി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ (1993-1996) ദൈ​വ​ശാ​സ്ത്ര പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം 1998 ഓ​ഗ​സ്റ്റ് 15-ന് ​കൊ​ച്ചി രൂ​പ​ത ബി​ഷ​പ് ജോ​സ​ഫ് കു​രീ​ത്ത​റ​യി​ല്‍ നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.

ഉ​ര്‍​ബാ​നി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ബൈ​ബി​ള്‍ ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ലൈ​സ​ന്‍​ഷ്യേ​റ്റും (1996-1998) അ​തേ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് കാ​ന​ന്‍ നി​യ​മ​ത്തി​ല്‍ ലൈ​സ​ന്‍​ഷ്യേ​റ്റും (2013-2016) നേ​ടി. പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ഫാ. ​ആ​ന്‍റ​ണി ഫോ​ര്‍​ട്ട്‌ കൊ​ച്ചി​യി​ലെ സാ​ന്താ​ക്രൂ​സ് ബ​സി​ലി​ക്ക​യി​ല്‍ സ​ഹ ഇ​ട​വ​ക വി​കാ​രി​യാ​യും (1998-2002), തോ​പ്പും​പ​ടി​യി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ലും (2002) കു​റ​ച്ചു​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. കൊ​ച്ചി​ന്‍ രൂ​പ​താ വി​വാ​ഹ ട്രൈ​ബ്യൂ​ണ​ലി​ല്‍ (2000 -2002) നോ​ട്ട​റി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചു.

2002 മു​ത​ല്‍ 2006 വ​രെ, പെ​രു​മ്പ​ട​പ്പി​ലെ കൊ​ച്ചി​ന്‍ ഇ-​ലാ​ന്‍​ഡ് ക​മ്പ്യൂ​ട്ട​ര്‍ സ്റ്റ​ഡീ​സി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. ഇ​റ്റ​ലി​യി​ലെ പ്രാ​റ്റോ​യി​ലെ മ​ള്‍​ട്ടി​ഡാ​റ്റ​യ്ക്കാ​യി ഒ​രു ഐ​ടി പ്രോ​ജ​ക്റ്റ് അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തു (2002 - 2005), പ്രാ​റ്റോ​യി​ലെ ചീ​സ ഡി ​സാ​ന്‍ ഫ്രാ​ന്‍​സെ​സ്‌​കോ​യി​ല്‍ (2002-2005) അ​സി​സ്റ്റ​ന്റ് ഇ​ട​വ​ക വി​കാ​രി​യാ​യി ശു​ശ്രൂ​ഷ ചെ​യ്തു.

ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ ശേ​ഷം, കു​മ്പ​ള​ങ്ങി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ (2005-2010) പാ​രി​ഷ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹം ഇ​റ്റ​ലി​യി​ല്‍ സെ​ന്‍റ് സി​സി​നി​യോ, മാ​ര്‍​ട്ടി​രി​യോ ഇ ​അ​ല​സാ​ന്‍​ഡ്രോ, ബ്രി​വി​യോ, മി​ലാ​ന്‍ (2010 - 2013), റോ​മി​ലെ സാ​ന്‍ പി​യോ അ​ഞ്ചി​ല്‍ (2013-2016) എ​ന്നി​വ​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

2016-ല്‍, ​ഫാ. ആ​ന്‍റ​ണി ക​ല്ലാ​ഞ്ചേ​രി​യി​ലെ സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക വി​കാ​രി​യാ​യി. 2021 വ​രെ അ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2023 മു​ത​ല്‍, കു​മ്പ​ളം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ലെ ഇ​ട​വ​ക വി​കാ​രി​യാ​യി അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​ണ്.

കൊ​ച്ചി രൂ​പ​ത​യ്ക്കു​ള്ളി​ല്‍ ഫാ. ​ആ​ന്‍റ​ണി നി​ര​വ​ധി പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 2016 മു​ത​ല്‍ അ​ദ്ദേ​ഹം ജു​ഡീ​ഷ്യ​ല്‍ വി​കാ​രി, സി​ന​ഡി​നാ​യു​ള്ള രൂ​പ​ത കോ​ണ്‍​ടാ​ക്റ്റ് പേ​ഴ്സ​ണ്‍ (2021-2023), മ​ത​പ​ര​മാ​യ എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി (2023-2024) എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

2024 മാ​ര്‍​ച്ച് 2 ന് ​ബി​ഷ​പ് ജോ​സ​ഫ് ക​രി​യി​ല്‍ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി രൂ​പ​ത​യി​ല്‍ മെ​ത്രാ​ന്‍റെ ഒ​ഴി​വു​ണ്ടാ​യ​ത്. 2024 ഒ​ക്ടോ​ബ​ര്‍ 12ന് ​ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ബി​ഷ​പ് ജ​യിം​സ് ആ​ന​പ്പ​റ​മ്പി​ലി​നെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി നി​യ​മി​ച്ചു. കൊ​ച്ചി രൂ​പ​ത​യി​ല്‍ 1,82,324 വി​ശ്വാ​സി​ക​ളും 134 രൂ​പ​ത വൈ​ദി​ക​രും 116 മ​ത പു​രോ​ഹി​ത​ന്മാ​രും 545 സ​ന്ന്യ​സ്ത​രും 78 ഇ​ട​വ​ക​ക​ളു​മു​ണ്ട്.

വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ ക​ള​ത്തി​പ്പ​റ​മ്പി​ല്‍, ആ​ല​പ്പു​ഴ ബി​ഷ​പ്പും കൊ​ച്ചി രൂ​പ​ത അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍, കൊ​ച്ചി രൂ​പ​ത മു​ന്‍ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ല്‍, കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു

Latest News

Corehub Up