x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്സി​ആ​ർ​എ നി​യ​മം സാധാരണക്കാരെ ബാധിക്കുന്ന ഗു​രു​ത​ര പ്ര​തി​സ​ന്ധി: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്

വെബ് ഡെസ്ക്
Published: March 31, 2026 03:28 PM IST | Updated: March 31, 2026 03:28 PM IST

പാ​ലാ: ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ബിൽ (FCRA) ഭേ​ദ​ഗ​തി ന​മ്മു​ടെ രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ൽ പ്ര​ത്യേ​കി​ച്ച് മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തി​ൽ പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​നി​ട​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​ക​ളും അ​സ്വ​സ്ഥ​ത​ക​ളും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

പൊ​തു​വി​ൽ ആ ​ബി​ൽ റെ​ഗു​ലേ​റ്റ​റി മാ​ന​ദ​ണ്ഡ​ത്തി​ൽ​നി​ന്ന് കൺട്രോളിംഗ് ആ​യി​ട്ടു​ള്ള ഒ​രു ആ​ക്‌​ടി​ലേ​ക്ക്, നി​ല​പാ​ടി​ലേ​ക്കു മാ​റു​ന്ന​തു​പോ​ലെ തോ​ന്നു​ന്നു. കാ​ലാ​കാ​ല​ങ്ങ​ളി​ലാ​യി FCRA നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രാ​റു​ണ്ട്. ന​ല്ല​തു​മാ​ണ്. നി​യ​മ​ത്തി​ലെ പ​ഴ​തു​ക​ൾ അ​ട​യ്ക്കാ​നും കാ​ര്യ​ക്ഷ​മ​മാ​യി നി​യ​മം ന​ട​പ്പി​ലാ​ക്കാ​നു​മാ​ണ് ഭേ​ദ​ഗ​തി വ​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾത​ന്നെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളു​മാ​യി നി​ല​നി​ൽ​ക്കു​ന്ന FCRA വീ​ണ്ടും ക​ർ​ശ​ന​മാ​ക്കു​ന്ന​ത് സ​ദു​ദ്ദേ​ശ്യ​ത്തോ​ട് കൂ​ടി​യാ​ണോ എ​ന്നു​ള്ള സം​ശ​യ​മു​ണ്ട്.

സർക്കാരിനു ​ജ​ന​ങ്ങ​ളു​ടെ എ​ല്ലാ ഭൗ​തി​കാ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റാ​ൻ സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് എൻജിഒക​ളും മ​റ്റ് പൊ​തു ട്ര​സ്റ്റു​ക​ളും വ്യ​ക്തി​ക​ളു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി മു​ന്നോട്ടു പോ​കു​ന്ന​ത്. രാ​ഷ്‌ട്ര​ത്തി​ന് അ​തൊ​രു കൈ​ത്താ​ങ്ങാ​ണ്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് ഒ​രു സ​ഹാ​യ​വും സ്വീ​ക​രി​ക്കി​ല്ല എ​ന്ന​ത് ആ​ത്മാ​ഭി​മാ​ന​ത്തിന്‍റെ നി​ല​പാ​ട​ല്ല, മ​റി​ച്ച് വ്യ​ർ​ത്ഥാ​ഭി​മാ​ന​ത്തിന്‍റെ ല​ക്ഷ​ണ​മാ​ണ്. ക്രിമിനൽ പ്ര​വൃത്തി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ട്ര​സ്റ്റു​ക​ൾ​ക്കു മൂ​ക്കു​കയ​റി​ടേ​ണ്ട​തി​ല്ല. രാ​ജ്യ​ത്തി​ൽ അ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ഗൗ​ര​വ​ത​ര​മാ​യ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ ന​മു​ക്കു വേ​റെ​യു​ണ്ട്.

ഭാ​ഷാ, മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും അ​വ​രു​ടെ അ​ന്താ​രാ​ഷ്ട്ര കൂ​ട്ടാ​യ്മ​യെ​യും ത​ള്ളി​പ്പ​റ​യു​ന്ന സ​മീ​പ​ന​മാ​ണ് പു​തി​യ എഫ്സിആർഎ. ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ പാ​വ​പ്പെ​ട്ടവരെ ഗൗ​ര​വ​ത​ര​മാ​യി ബാ​ധി​ക്കും. ദാ​താ​ക്ക​ൾ​ക്കു വി​ശ്വാ​സം ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​ർ ന​ൽ​കു​ന്ന​ത്. സ്വ​ത്തു​ക്ക​ൾ ദാ​താ​ക്ക​ളു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച​ല്ല വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ൽ അ​ത് അ​വ​ർ​ക്കു തി​രി​കെ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. അ​ത് സ്വ​ന്ത​മാ​ക്കാ​ൻ സർക്കാർ ത​ത്ര​പ്പെ​ടേ​ണ്ട​തി​ല്ല.

ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ള് വി​ദേ​ശ​പ​ണം ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന​മാ​യി ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ത​ന്നെ വേ​ണം. അതിൽ ആർക്കും എതിർപ്പില്ല. അതേസമയം, ദുരൂഹമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. 2026 ബി​ൽ ഭേ​ദ​ഗ​തി​യി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​നാ​പ​ര​മാ​യ മാ​റ്റം ന​മ്മ​ളെ ആ​ശ​ങ്ക​യി​ലേ​ക്ക് എ​ത്തി​ച്ചിരിക്കുന്നു. എഫ്സിആർഎ റദ്ദായാലോ പുതുക്കാതിരുന്നാലോ വേണ്ടെന്നുവച്ചാലോ അതു വഴി ആർജിച്ച സ്ഥാപനങ്ങളും സ്ഥലങ്ങളുമൊക്കെ ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.

നിയമം നേരിട്ട് മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നില്ലെങ്കിലും അതിലേക്കുള്ള ഒരു നോട്ടം ഉള്ളതായിട്ട് ഭയക്കണം. ഫണ്ടുകളുടെ ലഭ്യത കുറയുമ്പോൾ സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ മേൽ നിയന്ത്രണം ഉണ്ടാകുമ്പോൾ സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഭരണവും അവതാളത്തിലാകും. ഇവിടെ മതപരമായ സേവന പ്രവർത്തനങ്ങൾ ഭരണഘടന ആർട്ടിക്കിൾ 25, സ്ഥാപനങ്ങളുടെ നടത്തിപ്പ് ആർട്ടിക്കിൾ 26, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾ-സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ആർട്ടിക്കിൾ 30 എന്നിവയ്ക്കെതിരേ നിൽക്കുന്നു.

ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലാണ് നിയമത്തിന്‍റെ ഫലം വരുന്നത്. അതായത് നിയമലംഘനം നടത്താതെ പ്രവർത്തിക്കുന്നവരെയും ശിക്ഷിക്കപ്പെടുന്ന രീതി. സാധാരണക്കാർക്കു ദുരിതം സമ്മാനിക്കുകയാവും ഈ നിയമത്തിന്‍റെ പരിണത ഫലം.

Tags : FCRA Mar Kallarangad Bishop FCRA BILL BJP protest controversy

Recent News

Corehub Up