x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജി​ത്കു​മാ​റി​നെ സ്ഥാ​ന​ക്ക​യ​റ്റ പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കും

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 20, 2026 02:33 AM IST | Updated: July 20, 2026 02:34 AM IST

എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ ‘ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന’ അ​​​​ട്ടി​​​​മ​​​​റി കേ​​​​സി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം നേ​​​​രി​​​​ടു​​​​ന്ന എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​ർ ഇ​​​​പ്പോ​​​​ഴ​​​​ത്തെ ഡി​​​​ജി​​​​പി സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടേ​​​​ക്കി​​​​ല്ല. ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് മേ​​​​ധാ​​​​വി നി​​​​തി​​​​ൻ അ​​​​ഗ​​​​ർ​​​​വാ​​​​ൾ 31നു ​​​​വി​​​​ര​​​​മി​​​​ക്കു​​​​ന്ന ഒ​​​​ഴി​​​​വി​​​​ൽ നി​​​​ല​​​​വി​​​​ലെ സീ​​​​നി​​​​യ​​​​ർ എ​​​​ഡി​​​​ജി​​​​പി​​​​യാ​​​​യ അ​​​​ജി​​​​ത്കു​​​​മാ​​​​റാ​​​​ണ് ഡി​​​​ജി​​​​പി പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തേ​​​​ണ്ട​​​​ത്.

എ​​​​ന്നാ​​​​ൽ, അ​​​​ന്വേ​​​​ഷ​​​​ണം നേ​​​​രി​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ തൊ​​​​ട്ടു​​​​താ​​​​ഴെ​​​​യു​​​​ള്ള ഐ​​​​പി​​​​എ​​​​സ് ബാ​​​​ച്ചി​​​​ലെ എ​​​​ഡി​​​​ജി​​​​പി​​​​യാ​​​​യ എ​​​​സ്. ശ്രീ​​​​ജി​​​​ത്തി​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. ഇ​​​​തോ​​​​ടൊ​​​​പ്പം കേ​​​​ന്ദ്ര ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ലു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ സു​​​​രേ​​​​ഷ് രാ​​​​ജ് പു​​​​രോ​​​​ഹി​​​​ത്തിനും ഡി​​​​ജി​​​​പി പ​​​​ദ​​​​വി ന​​​​ൽ​​​​കും.

പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്കു ന​​​​ൽ​​​​കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ അ​​​​ട്ടി​​​​മ​​​​റി​​​​യി​​​​ൽ അ​​​​ന്ന് ക്ര​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​റി​​​​ന്‍റെ പ​​​​ങ്ക് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​ൽ അ​​​​ജി​​​​ത്തി​​​​നോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യെ​​​​ങ്കി​​​​ലും സ്വ​​​​കാ​​​​ര്യ യാ​​​​ത്ര​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ ശേ​​​​ഷം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്. ഇ​​​​ന്നു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​തി​​​​നാ​​​​ൽ ഇ​​​​ന്നോ നാ​​​​ളെ​​​​യോ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ സ​​​​ഹി​​​​ത​​​​മു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പി​​​​നു കൈ​​​​മാ​​​​റും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​യും സം​​​​യു​​​​ക്ത യോ​​​​ഗം ചേ​​​​ർ​​​​ന്നാ​​​​കും അ​​​​ജി​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക.

ന​​​​വ​​​​കേ​​​​ര​​​​ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ അ​​​​ന്ന​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മ​​​​ന്ത്രി​​​​മാ​​​​രും സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​ഹ​​​​ന​​​​ത്തി​​​​നു നേ​​​​ർ​​​​ക്കു ക​​​​രി​​​​ങ്കൊ​​​​ടി കാ​​​​ട്ടി​​​​യ കെ​​​​എ​​​​സ്‌​​​​യു- യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഗ​​​​ണ്‍​മാ​​​​ൻ​​​​മാ​​​​ർ മ​​​​ർ​​​​ദി​​​​ച്ചെ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി.
കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ച പ്ര​​​​ത്യേ​​​​ക പോ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തെ എ​​​​ഡി​​​​ജി​​​​പി​​​​യു​​​​ടെ ഓ​​​​ഫീസി​​​​ൽ വി​​​​ളി​​​​ച്ചുവ​​​​രു​​​​ത്തി കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ച്ചെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

Tags : AjithKumar ADGP ReplacementList removed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up