x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ക്സ് ഉ​ച്ച​കോ​ടി: ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളു​മാ​യി ഇ​ന്ത്യ; പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​ത് 15 ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ 

ഓൺലൈൻ ഡെസ്ക്
Published: September 13, 2026 06:54 PM IST | Updated: September 13, 2026 06:55 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 18-ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കി​ടെ ആ​ഗോ​ള ത​ല​വ​ന്മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ​ത്  15 ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദ്മി​ർ പു​ടി​ൻ, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ്, ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ എ​ന്നി​വ​ര​ട​ക്കം ലോ​ക​നേ​താ​ക്ക​ളു​മാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ച​ർ​ച്ച​ക​ൾ ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര-​സാ​മ്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി​രു​ന്നു.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദ്മി​ർ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​രോ​ധം, ഊ​ർ​ജം, സി​വി​ൽ ന്യൂ​ക്ലി​യ​ർ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും 2030-ഓ​ടെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 100 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ച​ർ​ച്ച​യാ​യി. റ​ഷ്യ-​യു​ക്രെ​യ്ൻ, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ന​യ​ത​ന്ത്ര പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യ​മെ​ന്ന് മോ​ദി വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും പ്ര​ധാ​ന വി​ഷ​യ​മാ​യി. യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സു​മാ​യും മോ​ദി ച​ർ​ച്ച ന​ട​ത്തി.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ, സ​മാ​ധാ​നം, വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം എ​ന്നി​വ ഉ​യ​ർ​ന്നു​വ​ന്നു. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ത​ർ​ക്ക​ങ്ങ​ളാ​യി മാ​റ​രു​തെ​ന്നും പ​ര​സ്പ​ര ബ​ഹു​മാ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം, യു​എ​ഇ കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഖാ​ലി​ദ്, എ​ത്യോ​പ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സി​റി​ൽ റാ​മ​ഫോ​സ, ക​സാ​ഖ് പ്ര​സി​ഡ​ന്‍റ് കാ​സിം ജോ​മാ​ർ​ട്ട് തോ​ക്ക​യേ​വ്, ഫി​ലി​പ്പീ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഫെ​ർ​ഡി​നാ​ന്‍റ് മാ​ർ​ക്കോ​സ് ജൂ​നി​യ​ർ, ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ്  അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സി​സി എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച് ഗ്ലോ​ബ​ൽ സൗ​ത്ത് സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് പു​റ​മേ നി​ര​വ​ധി അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ളും ന​യ​ത​ന്ത്ര കൂ​ടി​ക്കാ​ഴ്ച​ക​ളും ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.  

Tags : NarendraModi PrimeMinister BRICSSummit NewDelhi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up