എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ
പനാജി: ഗോവയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും. 'ഗോവ ഫസ്റ്റ്' എന്ന പേരിൽ രൂപീകരിച്ച ഈ സഖ്യം ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷമായ കോൺഗ്രസിനും ശക്തമായ ബദലാകുമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പനാജിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഗോവ ഫസ്റ്റ് പാർട്ടി അധ്യക്ഷൻ വിജയ് സർദേശായി, ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവും എഎപി ഗോവ ചുമതലക്കാരിയുമായ അതിഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കെജ്രിവാൾ സഖ്യം പ്രഖ്യാപിച്ചത്. ബിജെപിയും കോൺഗ്രസും മാറിമാറി ഭരിച്ച് ഗോവയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, ജനങ്ങൾക്ക് അഴിമതിരഹിതമായ ഒരു പുതിയ രാഷ്ട്രീയ ബദൽ നൽകുകയാണ് 'ഗോവ ഫസ്റ്റ്' സഖ്യത്തിന്റെ ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു.
40 അംഗ ഗോവ നിയമസഭയിൽ ആം ആദ്മി പാർട്ടിക്ക് 2 എംഎൽഎമാരും ഗോവ ഫോർവേഡ് പാർട്ടിക്ക് ഒരു എംഎൽഎയുമാണുള്ളത്.
Tags : AAP Convenore AravindKejriwal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash