Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AravindKejriwal

ഗോവ ഫസ്റ്റ് : ഗോ​വ​യി​ൽ പു​തി​യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി

പ​നാ​ജി: ഗോ​വ​യി​ൽ അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പു​തി​യ രാ​ഷ്ട്രീ​യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി​യും ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി​യും. 'ഗോ​വ ഫ​സ്റ്റ്' എ​ന്ന പേ​രി​ൽ രൂ​പീ​ക​രി​ച്ച ഈ ​സ​ഖ്യം ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കും പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​നും ശ​ക്ത​മാ​യ ബ​ദ​ലാ​കു​മെ​ന്ന് എ​എ​പി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ പ​നാ​ജി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഗോ​വ ഫ​സ്റ്റ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ വി​ജ​യ് സ​ർ​ദേ​ശാ​യി, ഡ​ൽ​ഹി നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും എ​എ​പി ഗോ​വ ചു​മ​ത​ല​ക്കാ​രി​യു​മാ​യ അ​തി​ഷി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കെ​ജ്‌​രി​വാ​ൾ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും മാ​റി​മാ​റി ഭ​രി​ച്ച് ഗോ​വ​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും, ജ​ന​ങ്ങ​ൾ​ക്ക് അ​ഴി​മ​തി​ര​ഹി​ത​മാ​യ ഒ​രു പു​തി​യ രാ​ഷ്ട്രീ​യ ബ​ദ​ൽ ന​ൽ​കു​ക​യാ​ണ് 'ഗോ​വ ഫ​സ്റ്റ്' സ​ഖ്യ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

40 അം​ഗ ഗോ​വ നി​യ​മ​സ​ഭ​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് 2 എം​എ​ൽ​എ​മാ​രും ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി​ക്ക് ഒ​രു എം​എ​ൽ​എ​യു​മാ​ണു​ള്ള​ത്. 

Latest News

Corehub Up