x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസിൽ വീണ്ടും കപ്പൽ ആക്രമിക്കപ്പെട്ടു

വെബ് ഡെസ്ക്
Published: September 13, 2026 04:38 PM IST | Updated: September 13, 2026 04:38 PM IST



റിയാദ്: ഹോർമുസ് കടലിടുക്കിൽ വീണ്ടും വാണിജ്യ കപ്പൽ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്. കടലിടുക്കുവഴി നീങ്ങുകയായിരുന്ന കപ്പലിൽ ആയുധം പതിച്ചതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ സംഘടന അറിയിച്ചു. കപ്പലിൽ തീപിടിത്തമുണ്ടായി. ജീവനക്കാരെ ഒഴിപ്പിച്ചുമാറ്റി.

ഇറാനിലെ ഒരു വാണിജ്യ കപ്പലിനു നേർക്കും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൗദിയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ പൂട്ടിയതിനു പിന്നാലെയുണ്ടായ ഈ സംഭവം അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഉയർത്തിയേക്കും.

ഇറാക്കിൽനിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് പൈപ്പ് പൂട്ടിയത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതിക്കായി ചെങ്കടൽ തീരത്ത് എത്തിച്ചിരുന്നത് ഈ പൈപ്പ് വഴിയായിരുന്നു.

പൈപ്പിനു നേർക്ക് ആക്രമണം നടത്തിയത് ആരാണെന്നു തെളിഞ്ഞിട്ടില്ല. അമേരിക്കൻ പ്രസിഡന്‍റ ്ട്രംപ് ഇറാന്‍റെ നേർക്കാണ് വിരൽ ചൂണ്ടിയത്.

 

Tags : hormuz Iran Gulf War

Recent News

Corehub Up