x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് തു​ട​ക്കം; പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി പ​താ​ക ഉ​യ​ര്‍​ത്തി

വെബ് ഡെസ്‌ക്
Published: September 13, 2026 10:51 AM IST | Updated: September 13, 2026 10:58 AM IST

സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​ യോഗവേദി, പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി പ​താ​ക ഉ​യ​ര്‍​ത്തുന്നു

കോ​ഴി​ക്കോ​ട്: സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ന് കോ​ഴി​ക്കോ​ട് തു​ട​ക്കം. മു​തി​ര്‍​ന്ന നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി പ​താ​ക ഉ​യ​ര്‍​ത്തി. സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യാ​ണ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ സം​ഘ​ട​നാ രേ​ഖ അ​വ​ത​രി​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ങ്ങ​ളി​ലെ സ്വ​യം വി​മ​ര്‍​ശ​ന​ങ്ങ​ളും തി​രു​ത്ത​ലു​ക​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മാ​ണ് സം​ഘ​ട​നാ രേ​ഖ​യി​ല്‍ ഉ​ള്ള​തെ​ന്ന വി​വ​രം നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു. സം​ഘ​ട​നാ രേ​ഖ​യി​ന്‍​മേ​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളും പോ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല.

ച​രി​ത്ര​ത്തി​ല്‍ ഇ​ല്ലാ​ത്ത നി​ല​യി​ലു​ള്ള തോ​ല്‍​വി ഏ​റ്റുവാ​ങ്ങേ​ണ്ടി വ​ന്ന​തി​ന് ശേ​ഷം അ​സാ​ധാ​ര​ണ​മാ​യൊ​രു തി​രു​ത്ത​ല്‍ ന​ട​പ​ടി​യി​ലേ​ക്കാ​ണ് സി​പി​എം ക​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ല്‍ ജ​യ​പ​രാ​ജ​യ​ങ്ങ​ളി​ല്‍, മേ​ല്‍ ക​മ്മി​റ്റി ത​യ്യാ​റാ​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലേ​ക്ക് ച​ര്‍​ച്ച​ചെ​യ്ത് അം​ഗീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പാ​ര്‍​ട്ടി രീ​തി.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ തോ​ല്‍​വി​യു​ടെ കാ​ര​ണ​മ​റി​യാ​ന്‍ ബ്രാ​ഞ്ച് ത​ലം മു​ത​ല്‍ ച​ര്‍​ച്ച ചെ​യ്ത് മേ​ല്‍ ഘ​ട​ക​ങ്ങ​ളി​ല്‍ എ​ത്തി​ച്ച ശേ​ഷം അ​തി​ന്മേ​ല്‍ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യാ​ണ് മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​തി​ല്‍ വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി എ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ സാ​ധാ​ര​ണ സം​ഘ​ട​നാ രീ​തി​ക​ളി​ല്‍ നി​ന്ന് മാ​റി​യു​ള്ള അ​ജ​ണ്ട ആ​ണ് എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഒ​ന്‍​പ​ത് പി​ബി അം​ഗ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags : CPM Expanded State Committee Begins Paloli Mohammed Kutty Flag

Recent News

Corehub Up