Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag

Thiruvananthapuram

ആ​ന​പ്പാ​റ ഇ​ട​വ​ക വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​നാളി​ന് നാ​ളെ കൊ​ടി​യി​റ​ങ്ങും

വെ​ള്ള​റ​ട : ആ​ന​പ്പാ​റ ഇ​ട​വ​ക വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​നാളി​ന് നാ​ളെ കൊ​ടി​യി​റ​ങ്ങും. സെ​പ്തം​ബ​ര്‍ 13 നാ​ണ് തി​രു​ന്നാ​ള്‍ ആ​രം​ഭി​ച്ച​ത്. വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ചാ പ്ര​ഭാ​ഷ​ണ​ത്തി​ന് ഡോ. ​വി​ല്‍​സ​ന്‍ .കെ. ​പീ​റ്റ​ര്‍ നേ​തൃത്വം ന​ല്‍​കി. കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള വി​ചി​ന്ത​ന​ങ്ങ​ള്‍, കു​മ്പ​സാ​രം, ബൈ​ബി​ള്‍ പാ​രാ​യ​ണം, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ന്നു.

ഇ​ന്ന് വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ വ​ന്ദ​ന പ്രാ​ര്‍​ഥന​യും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ഇ​ട​വ​ക വി​കാ​രി ഫാ. ​ര​തീ​ഷ് മാ​ര്‍​ക്കോ​സ് മു​ഖ്യ കാ​ര്‍​മിക​ത്വം വ​ഹി​ക്കും. നെ​ടു​വേ​ലി ഇ​ട​വ​ക വി​കാ​രി ഫാ.​സ​ബി​ന്‍ സി.​പ​ത്രോ​സ് വ​ച​ന സ​ന്ദേ​ശം ന​ല്‍​കും . തു​ട​ര്‍​ന്ന് വി​ശു​ദ്ധ മി​ഖാ​യേ​ല്‍ മാ​ലാ​ഖ കു​രി​ശ​ടി​യി​ലേ​യ്ക്ക് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

ഇ​ട​വ​ക തി​രു​ന്നാ​ള്‍ ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം ആറിന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാള്‍ സ​മൂ​ഹ ദി​വ്യ​ബ​ലി​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ശൂ​ശ്രൂ​ഷ കോ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ണ്‍. റൂ​ഫ​സ് പ​യ​സ് ലീ​ന്‍ മു​ഖ്യ കാ​ര്‍​മിക​ത്വം വ​ഹി​ക്കും. ഫാ. ​കു​ര്യ​ന്‍ ആ​ലു​ങ്ക​ല്‍ ഒസിഡി. വ​ച​ന സ​ന്ദേ​ശം ന​ല്‍​കുു. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്കു​ന്ന​തോ​ട്കൂ​ടി 88മ​ത് ഇ​ട​വ​ക തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും.​ ​

NRI

ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി

അ​ബു​ദാ​ബി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം 39 ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ യു​എ​ഇ​യി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ചേ​ർ​ന്ന് വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്താ​ൻ ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​യു​ടെ ആ​ഹ്വാ​നം.

യു​എ​ഇ​യു​ടെ ക​രു​ത്തി​ന്‍റെ​യും പ്ര​തി​രോ​ധ​ശേ​ഷി​യു​ടെ​യും ഒ​രു​മ​യു​ടെ​യും നി​ദ​ർ​ശ​ന​മാ​യാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​ന് യു​എ​ഇ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റ​ഷീ​ദ് അ​ൽ മ​ക്തൂം നി​ർ​ദേ​ശി​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ അ​ച​ഞ്ച​ല​ത​യും ക​രു​ത്തും ഐ​ക്യ​വു​മാ​ണ് സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ദി​ന​ങ്ങ​ളി​ൽ പ്ര​ക​ട​മാ​യ​തെ​ന്നു ഷെ​യ്ഖ് മു​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. താ​ത്കാലി​ക വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ യുഎഇയു​ടെ ആ​കാ​ശ​ത്തേ​ക്ക് ഇ​റാ​നി​ൽ നി​ന്ന് ഡ്രോ​ണു​ക​ളോ മി​സൈ​ലു​ക​ളോ എ​ത്തി​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

യു​ദ്ധം ആ​ത്യ​ന്തി​ക​മാ​യി അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും യുഎഇയി​ലെ നി​വാ​സി​ക​ൾ​ക്ക് പൂ​ർ​ണ സു​ര​ക്ഷി​ത്വ​ത്തം ഉ​റ​പ്പുന​ൽ​കു​ക​യാ​ണ് യു​എഇയു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ. ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​ത്വ​ത്തിന്‍റെ സ​ന്ദേ​ശം ന​ൽ​കി കൊ​ണ്ട് ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി ദു​ബാ​യി മാ​ളി​ലൂ​ടെ ന​ട​ക്കു​ക​യും മാ​ളി​ലെ സ​ന്ദ​ർശ​ക​രു​മാ​യി ഇ​ട​പ​ഴ​കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു.

Kerala

കത്തോലിക്ക കോൺഗ്രസ് ജന്മവാർഷിക സമ്മേളനം; പ​​താ​​ക, ദീ​​പ​​ശി​​ഖ പ്ര​​യാ​​ണ​​ങ്ങ​ൾ ഇ​ന്ന് ക​ണ്ണൂ​രി​ൽ

ക​​ണ്ണൂ​​ർ: ‘സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണം രാ​​ഷ്‌​​ട്രപു​​രോ​​ഗ​​തി​​ക്ക് ’ എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി അ​​ഖി​​ല കേ​​ര​​ള ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സി​​ന്‍റ 108 -ാം ജ​​ന്മ​​വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​ന്‍റെ​യും മ​ഹാ​റാ​ലി​യു​ടെ​യും മു​ന്നോ​ടി​യാ​യി​ട്ടു​ള്ള പ​​താ​​ക, ദീ​​പ​​ശി​​ഖ പ്ര​​യാ​​ണ​​ങ്ങ​ൾ ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും.

ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് പാ​​ല​​ക്കാ​​ട്‌ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ബോ​​ബി ബാ​​സ്റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യി​​ലൂ​​ടെ ക​​ട​​ന്നു​​വ​​രു​​ന്ന ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ്‌ പ​​താ​​കപ്ര​​യാ​​ണ​​വും ക​​ണ്ണൂ​​ർ പെ​​രി​​ങ്ക​​രി​​യി​​ൽ ആ​​ന​​യു​​ടെ കു​​ത്തേ​​റ്റു മ​​രി​​ച്ച ജ​​സ്റ്റി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽനി​ന്നാ​രം​ഭി​ക്കു​ന്ന ദീ​​പ​​ശി​​ഖ പ്ര​​യാ​​ണ​​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​​ണ്ണൂ​​ർ മ​​ഹാ​​ത്മ മ​​ന്ദി​​ര​​ത്തി​​നു സ​​മീ​​പ​​ത്ത് സം​​ഗ​​മി​​ക്കും.

അ​വി​ടെനി​ന്ന് ഒ​രു​മി​ച്ച് ക​​ണ്ണൂ​​ർ പോ​​ലീ​​സ് മൈ​​താ​​നി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ള്ളോ​​പ്പ​​ള്ളി ന​​ഗ​​റി​​ൽ എ​​ത്തി​​ച്ചേ​​രും. തു​ട​ർ​ന്ന്, ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തും.

വൈ​​കു​​ന്നേ​​രം ആ​​റി​നു ക​​ണ്ണൂ​​ർ തെ​​ക്കി​​ബ​​സാ​​റി​​ലു​​ള്ള തി​​രു​​ക്കു​​ടും​​ബ ദേ​​വാ​​ല​​യ​​ത്തി​​ൽ ഗ്ലോ​​ബ​​ൽ വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി ന​​ട​​ക്കും. നാ​ളെ ​രാ​​വി​​ലെ 9.30ന് ​​ക​​ണ്ണൂ​​ർ ശ്രീ​​പു​​രം ക്നാ​​നാ​​യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ്‌ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ന​​ട​​ക്കും.

​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നാ​ണ് ഒ​രു​ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ​റാ​ലി. തു​ട​ർ​ന്ന് ക​​ണ്ണൂ​​ർ പോ​​ലീ​​സ് മൈ​​താ​​നി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ള്ളോ​​പ്പ​​ിള്ളി ന​​ഗ​​റി​​ൽ​ ന​ട​ക്കു​ന്ന അ​​ന്ത​​ർ​​ദേ​​ശീ​​യ സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ സ​​മ്മേ​​ള​​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് കൊ​ടി​മ​രം ത​ക​ർ​ത്തു; കൊ​ടി ക​ത്തി​ച്ചു

കോ​ട്ട​യം: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം - ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​ക്ര​മാ​സ​ക്ത​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ കോ​ൺ​ഗ്ര​സ് കൊ​ടി​മ​രം ത​ക​ർ​ത്ത് കൊ​ടി ക​ത്തി​ച്ചു.

പേ​ട്ട​ക്ക​വ​ല​യി​ൽ വൈ​കി​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ടി​മ​രം ത​ക​ർ​ത്ത പ്ര​തി​ഷേ​ധ​ക്കാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം 50 ഓ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കെ​കെ റോ​ഡി​ലൂ​ടെ പ്ര​ക​ട​ന​മാ​യി എ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​ക്ര​മം. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.

Kerala

മഞ്ഞനിക്കര പെരുന്നാളിനു കൊടിയേറി

പ​ത്ത​നം​തി​ട്ട: പ​രി​ശു​ദ്ധ ഇ​ഗ്‌​നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ന്‍ പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വാ​യു​ടെ 94-ാമ​ത് ദു​ഖ്‌​റോ​നോ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ ക​ത്തീ​ഡ്ര​ലി​ലെ വി​ശു​ദ്ധ മൂ​ന്നി​ന്‍മേ​ല്‍ കു​ര്‍ബാ​ന​യ്ക്കു ശേ​ഷം തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റ് നി​ര്‍വ​ഹി​ച്ചു.

മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ്്, മാ​ത്യൂ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​നാ​യി​രു​ന്നു. വൈ​കു​ന്നേ​രം ക​ബ​റി​ങ്ക​ല്‍ നി​ന്നും ഭ​ക്തി​നി​ര്‍ഭ​ര​മാ​യി എ​ത്തി​ച്ച കൊ​ടി ഓ​മ​ല്ലൂ​ര്‍ കു​രി​ശി​ങ്ക​ല്‍ മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ അ​ധി​പ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​യ​ര്‍ത്തി. യാ​ക്കോ​ബാ​യ സ​ഭ​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും ഇ​ന്ന​ലെ പാ​ത്രി​യ​ര്‍ക്കാ​ദി​ന​മാ​യും ആ​ച​രി​ച്ചു.

13, 14 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ള്‍. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ​ദ​യാ​ത്ര​ക​ള്‍ 13ന് ​മ​ഞ്ഞ​നി​ക്ക​ര​യി​ലെ​ത്തും. വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള പ്ര​ധാ​ന തീ​ര്‍ഥാ​ട​ക​സം​ഘം 13നു ​പു​ല​ര്‍ച്ചെ​യാ​ണ് ഇ​ക്കൊ​ല്ലം എ​ത്തു​ക. മ​റ്റു മേ​ഖ​ല​ക​ളി​ലെ പ​ദ​യാ​ത്ര​ക​ള്‍ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ ഓ​മ​ല്ലൂ​ര്‍ കു​രി​ശി​ങ്ക​ല്‍ സ്വീ​ക​ര​ണം ന​ല്‍കും.

ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യും പ​രി​ശു​ദ്ധ പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വയു​ടെ പ്ര​ത്യേ​ക ശ്ലൈ​ഹി​ക പ്ര​തി​നി​ധി പാ​ത്രി​യാ​ര്‍ക്ക​ല്‍ സെ​ക്ര​ട്ട​റി മാ​ര്‍ ജോ​സ​ഫ് ബാ​ലീ മെ​ത്രാ​പ്പോ​ലീ​ത്ത​യും പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍ക്ക് മു​ഖ്യ​കാ​ര്‍മി​ക​രാ​കും.

Latest News

Corehub Up