x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​പ്പാ​റ ഇ​ട​വ​ക വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​നാളി​ന് നാ​ളെ കൊ​ടി​യി​റ​ങ്ങും

വെബ് ഡെസ്ക്
Published: September 19, 2026 01:45 AM IST | Updated: September 19, 2026 01:45 AM IST

വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ചാ പ്ര​ഭാ​ഷ​ണ​ത്തി​ന് ഡോ. ​വി​ല്‍​സ​ന്‍ .കെ. ​പീ​റ്റ​ര്‍ നേ​തൃത്വം ന​ല്‍​കു​ന്നു.

വെ​ള്ള​റ​ട : ആ​ന​പ്പാ​റ ഇ​ട​വ​ക വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​നാളി​ന് നാ​ളെ കൊ​ടി​യി​റ​ങ്ങും. സെ​പ്തം​ബ​ര്‍ 13 നാ​ണ് തി​രു​ന്നാ​ള്‍ ആ​രം​ഭി​ച്ച​ത്. വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ചാ പ്ര​ഭാ​ഷ​ണ​ത്തി​ന് ഡോ. ​വി​ല്‍​സ​ന്‍ .കെ. ​പീ​റ്റ​ര്‍ നേ​തൃത്വം ന​ല്‍​കി. കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള വി​ചി​ന്ത​ന​ങ്ങ​ള്‍, കു​മ്പ​സാ​രം, ബൈ​ബി​ള്‍ പാ​രാ​യ​ണം, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ന്നു.

ഇ​ന്ന് വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ വ​ന്ദ​ന പ്രാ​ര്‍​ഥന​യും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ഇ​ട​വ​ക വി​കാ​രി ഫാ. ​ര​തീ​ഷ് മാ​ര്‍​ക്കോ​സ് മു​ഖ്യ കാ​ര്‍​മിക​ത്വം വ​ഹി​ക്കും. നെ​ടു​വേ​ലി ഇ​ട​വ​ക വി​കാ​രി ഫാ.​സ​ബി​ന്‍ സി.​പ​ത്രോ​സ് വ​ച​ന സ​ന്ദേ​ശം ന​ല്‍​കും . തു​ട​ര്‍​ന്ന് വി​ശു​ദ്ധ മി​ഖാ​യേ​ല്‍ മാ​ലാ​ഖ കു​രി​ശ​ടി​യി​ലേ​യ്ക്ക് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

ഇ​ട​വ​ക തി​രു​ന്നാ​ള്‍ ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം ആറിന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാള്‍ സ​മൂ​ഹ ദി​വ്യ​ബ​ലി​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ശൂ​ശ്രൂ​ഷ കോ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ണ്‍. റൂ​ഫ​സ് പ​യ​സ് ലീ​ന്‍ മു​ഖ്യ കാ​ര്‍​മിക​ത്വം വ​ഹി​ക്കും. ഫാ. ​കു​ര്യ​ന്‍ ആ​ലു​ങ്ക​ല്‍ ഒസിഡി. വ​ച​ന സ​ന്ദേ​ശം ന​ല്‍​കുു. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്കു​ന്ന​തോ​ട്കൂ​ടി 88മ​ത് ഇ​ട​വ​ക തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും.​ ​

Tags : District News Nattuvishesham flag ceremony Anappara parish

Recent News

Corehub Up