x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ട​പ്പി​ലാ​യി​ല്ല

വെബ് ഡെസ്ക്
Published: September 19, 2026 03:41 AM IST | Updated: September 19, 2026 03:41 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട് :ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത കോ​ഴി​ക്കോ​ട് ഡി​ടി​ഒ​യെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍.

29ന് ​കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ജു​ഡീ​ഷ്യ​ൽ അം​ഗം കെ.​ബൈ​ജു​നാ​ഥി​ന്‍റെ ഉ​ത്ത​ര​വ്. ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യ വീ​ഴ്ച സം​ബ​ന്ധി​ച്ച് ഡി​ടി​ഒ രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന ട്രെ​യി​നു​ക​ളു​ടെ യാ​ത്ര​ക്കാ​ർ​ക്ക് തു​ട​ർ​യാ​ത്ര​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി പ​ക​രം ഗ​താ​ഗ​ത​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി കോ​ഴി​ക്കോ​ട് ഡി​ടി​ഒ​ക്ക് ക​മ്മി​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

റെ​യി​ൽ​വേ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന വി​വ​രം പ​ത്ര ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റെ​യി​ൽ​വേ പൊ​തു​ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ഗ​താ​ഗ​ത ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഒ​രു​ക്കു​ന്ന​തി​ന് കെ​എ​സ്ആ​ർ​ടി​സി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വ​മേ​ധ​യാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​താ​യി​രു​ന്നു.​എ​ന്നാ​ൽ ക​മ്മി​ഷ​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടു​പോ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഏ​കോ​പ​ന​വും ക്ര​മീ​ക​ര​ണ​ങ്ങ​ളും കോ​ഴി​ക്കോ​ട് ഡി​പ്പോ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

Tags : District News Nattuvishesham additional KSRTC

Recent News

Corehub Up