x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പു​റം ഹൗ​സ്‌​ബോ​ട്ട് ടെ​ര്‍​മി​ന​ല്‍ ല​ഹ​രി മാ​ഫി​യ​യു​ടെ പി​ടി​യി​ലെ​ന്ന്

വെബ് ഡെസ്ക്
Published: September 19, 2026 04:42 AM IST | Updated: September 19, 2026 04:42 AM IST

കോ​ട്ട​പ്പു​റം ഹൗ​സ്‌​ബോ​ട്ട് ടെ​ര്‍​മി​ന​ൽ

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ കീ​ഴി​ലു​ള്ള കോ​ട്ട​പ്പു​റം ഹൗ​സ്‌​ബോ​ട്ട് ടെ​ര്‍​മി​ന​ലും പ​രി​സ​ര​വും ഇ​പ്പോ​ള്‍ ല​ഹ​ര​മാ​ഫി​യ​യു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും പി​ടി​യി​ലെ​ന്ന് ആ​രോ​പ​ണം ശ​ക്ത​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും നി​യ​മ​ന​ട​പ​ടി​ക​ളു​ടെ കാ​ഠി​ന്യ​ക്കു​റ​വും കാ​ര​ണം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മു​ത​ല്‍​മു​ട​ക്കി നി​ര്‍​മ്മി​ച്ച ഈ ​ടൂ​റി​സം കേ​ന്ദ്രം സ​ന്ധ്യ​യാ​യാ​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​താ​യാ​ണ് പ​രാ​തി. എം​ഡി​എം​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​ക ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ഇ​വി​ടെ വ്യാ​പ​ക​മാ​യ​തോ​ടെ, അ​ടു​ത്തി​ടെ ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ മ​ക​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി കൈ​കാ​ര്യം ചെ​യ്ത് വി​ട്ട​യ​ച്ച സം​ഭ​വം പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഈ ​അ​ന്ത​രീ​ക്ഷം കാ​ര​ണം രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഹൗ​സ്‌​ബോ​ട്ടു​ക​ള്‍ ഇ​വി​ടെ ന​ങ്കൂ​ര​മി​ടാ​ന്‍ ത​യ്യാ​റാ​കാ​തെ മ​ട​ങ്ങി​പ്പോ​കു​ക​യാ​ണ്. ഇ​ത് ഈ ​മേ​ഖ​ല​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന പാ​വ​പ്പെ​ട്ട ബോ​ട്ട് ജീ​വ​ന​ക്കാ​രെ​യും ഉ​ട​മ​ക​ളെ​യും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കും ദു​രി​ത​ത്തി​ലേ​ക്കും ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. സാ​യാ​ഹ്ന​ങ്ങ​ളി​ല്‍ കു​ടും​ബ​സ​മേ​തം പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും ഹൗ​സ്‌​ബോ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്കും നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും നി​ര​ന്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ളും ശ​ല്യ​ങ്ങ​ളും​ഉ​ണ്ടാ​കു​ന്ന​ത് പ്ര​ദേ​ശ​ത്ത് ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ബോ​ധ്യ​പ്പെ​ടു​ത്തി ഇ​തു​വ​രെ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​രും ഹൗ​സ്‌​ബോ​ട്ട് ജീ​വ​ന​ക്കാ​രും പോ​ലീ​സി​ലും ബ​ന്ധ​പ്പെ​ട്ട മു​നി​സി​പ്പ​ല്‍ -ടൂ​റി​സം അ​ധി​കാ​രി​ക​ള്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ജി​ല്ലാ ടൂ​റി​സം വ​രു​മാ​ന​ത്തി​ന് ത​ന്നെ ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​ന്ന ഈ ​ഗു​രു​ത​ര പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മു​ഖ്യ ആ​വ​ശ്യം. ടെ​ര്‍​മി​ന​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥി​ര​മാ​യി പൊ​ലി​സ് പ​ട്രോ​ളിം​ഗും നൈ​റ്റ് പെ​ട്രോ​ളിം​ഗും ഏ​ര്‍​പ്പെ​ടു​ത്തു​ക, സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ നി​രീ​ക്ഷി​ക്കാ​നും ക​ണ്ടെ​ത്താ​നു​മാ​യി ടെ​ര്‍​മി​ന​ല്‍ പ​രി​സ​ര​ത്ത് സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക, ഇ​രു​ണ്ടു​കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളോ മ​റ്റ് കൃ​ത്രി​മ വെ​ളി​ച്ച​ങ്ങ​ളോ സ്ഥാ​പി​ച്ച് രാ​ത്രി​കാ​ല സു​ര​ക്ഷ പൂ​ര്‍​ണ​മാ​യി ഉ​റ​പ്പാ​ക്കു​ക, മു​നി​സി​പ്പാ​ലി​റ്റി​യും ടൂ​റി​സം വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി യോ​ഗം ചേ​ര്‍​ന്ന് ശ​ക്ത​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് നാ​ട്ടു​കാ​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്.

ടൂ​റി​സം മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ഈ ​നി​ല​വി​ട്ട അ​വ​സ്ഥ​യ്ക്ക് എ​ത്ര​യും പെ​ട്ടെ​ന​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ഹൗ​സ്‌​ബോ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തീ​രു​മാ​നം. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും പൊ​ലി​സി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ള്‍.

Tags : NattuVishesham.DistricteNews

Recent News

Corehub Up