കായിക മിത്രം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ വി.കെ. സനോജ് എംഎൽഎ നിർവഹിക്കുന്നു.
കോളയാട്: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘കായിക മിത്രം’ പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം നടന്നു. കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ വി.കെ. സനോജ് എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.
കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ബെനഡിക്ട്, മട്ടന്നൂർ എഇഒ കെ. ബിന്ദു, പ്രിൻസിപ്പൽ ഫാ. ഗിനിഷ് ബാബു, മുഖ്യാധ്യാപകൻ ബിനു ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജൻ ചെറിയാൻ, വാർഡ് മെംബർ സി. ശകുന്തള, വി. മാർട്ടിൻ, ശ്രുതി വിനോദ്, കായിക അധ്യാപകൻ കെ.ജെ. വിൽസൺ, ലിയ എലിസബത്ത് ജോണി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews