മോതിരക്കണ്ണിയിൽ കാട്ടാനകൾ വീട്ടുപറമ്പിൽ കയറി വാഴകൾ നശിപ്പിച്ച നിലയിൽ.
ചാലക്കുടി : മോതിരക്കണ്ണിയിൽ കാട്ടാനകൂട്ടം ഇറങ്ങി വീട്ടുപറമ്പുകളിൽ കയറി കൃഷികൾ നശിപ്പിച്ചു.
ഇന്നലെ പുലർച്ചെയാണ് ഒരു കുട്ടിയാന ഉൾപ്പെടെ കാട്ടാനക്കൂട്ടം ഇറങ്ങിയത്. കവലക്കട്ടി ഭാഗത്ത് ഇറങ്ങിയ കാട്ടാനകൾ അങ്കണവാടി വരെയുള്ള പറമ്പുകളിൽ കയറിയാണ് കൃഷികൾ നശിപ്പിച്ചത്, കളത്തി വർഗീസ്, കരിപ്പായി ഡേവീസ് , കരിപ്പായി മേരി ജോണി തുടങ്ങിയവരുടെ പറമ്പുകളിലെ വാഴകൾ, ജാതി, കവുങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരാണ് കാട്ടാനകളെ ഓടിച്ചത്.
Tags : NattuVishesham.DistricteNews