x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം: ദ​യാ​വ​ധ പ്ര​ക്രി​യ​യി​ൽ ആ​ശ​ങ്ക

വെബ് ഡെസ്ക്
Published: September 19, 2026 06:34 AM IST | Updated: September 19, 2026 06:34 AM IST

തൃ​ശൂ​ർ: മ​നു​ഷ്യ​സു​ര​ക്ഷ​യും മൃ​ഗ​ക്ഷേ​മ​വും കൈ​കോ​ർ​ക്കു​ന്പോ​ൾ തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദ​യാ​വ​ധ പ്ര​ക്രി​യ​യി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ.

തെ​രു​വു​നാ‍​യ എ​ന്ന​തു​മാ​ത്രം ഒ​രു നാ​യ​യെ ദ​യാ​വ​ധ​ത്തി​നു വി​ധേ‍​യ​മാ​ക്കാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന്, ദ​യാ​വ​ധ​ത്തി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​വും ഏ​കീ​കൃ​ത ന​ട​പ​ടി​ക്ര​മ​വും ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​നാ​കാ​ത്ത ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ, ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​തും മാ​ര​ക അ​സു​ഖ​വു​മു​ള്ള നാ​യ​ക​ൾ, വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യി യാ​തൊ​രു സാ​ധ്യ​ത​യും ഇ​ല്ലാ​ത്ത ത​ര​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​യ​ക​ൾ, പേ​വി​ഷ​ബാ​ധ സം​ശ​യി​ക്കു​ന്ന​തോ സ്ഥി​രീ​ക​രി​ച്ച​വ​യോ രോ​ഗ​ത്തി​ന്‍റെ ശ​ക്ത​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​യോ ആ​യ നാ​യ​ക​ൾ, അ​തീ​വ അ​പ​ക​ട​കാ​രി​യാ​യ ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ക്കു​ന്ന​വ തു​ട​ങ്ങി​യ​വ​യ്ക്കാ​ണു നി​യ​മ​വി​ധേ​യ​മാ​യി ദ​യാ​വ​ധം ന​ൽ​കേ​ണ്ട​ത്. ഒ​രു നാ​യ​യെ തെ​രു​വി​ൽ ക​ണ്ട​തു​കൊ​ണ്ടോ ആ​ക്ര​മ​ണ​കാ​രി​യാ​ണെ​ന്ന് ആ​രോ​പി​ച്ച​തു​കൊ​ണ്ടോ ദ​യാ​വ​ധം ന​ട​ത്താ​നാ​വി​ല്ലെ​ന്ന് എ​സ്ഒ​പി​യി​ൽ പ​റ​യു​ന്നു.
പേ​വി​ഷ​ബാ​ധ​യു​ള്ള​തോ ഉ​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​തോ ആ​യ​വ​യെ ഇ​ൻ​ട്രാ​വീ​ന​സ് മാ​ർ​ഗ​ത്തി​ൽ മ​രു​ന്നു കു​ത്തി​വ​ച്ച് ദ​യാ​വ​ധം ന​ട​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ലാ​ണു ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ്ര​ധാ​ന ആ​ശ​ങ്ക. അ​ത്ത​ര​ത്തി​ലു​ള്ള​വ​യെ ഡോ​ഗ് കാ​ച്ചേ​ഴ്‌​സ് പി​ടി​കൂ​ടി ഷെ​ൽ​ട്ട​റി​ൽ പ്ര​ത്യേ​ക​മാ​യി പാ​ർ​പ്പി​ച്ചു സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​താ​ണു ശാ​സ്ത്രീ​യ മാ​ർ​ഗ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ചാ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​യി നാ​യ​ക​ളെ പി​ടി​കൂ​ടാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ വേ​ണം. പി​ടി​കൂ​ടി​യ​വ​യെ പാ​ർ​പ്പി​ക്കാ​ൻ ഷെ​ൽ​ട്ട​റു​ക​ളും എ​ബി​സി സെ​ന്‍റ​റു​ക​ളും ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ മ​തി​യാ​യ ജീ​വ​ന​ക്കാ​രും വേ​ണം.

മ​റ്റു മൃ​ഗ​ങ്ങ​ളും അ​വ​യു​ടെ ഉ​ട​മ​സ്ഥ​രു​മ​ട​ക്കം എ​ത്തു​ന്ന നി​ല​വി​ലെ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക​ൾ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​മോ എ​ന്ന പ്ര​ശ്ന​ത്തി​ന​ട​ക്കം പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up