x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ: "സ്നേ​ഹ​പൂ​ർ​വം' ഇ​ന്ന്

വെബ് ഡെസ്ക്
Published: September 19, 2026 06:30 AM IST | Updated: September 19, 2026 06:30 AM IST

തൃ​ശൂ​ർ മു​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ ആ​ച​രി​ച്ച​പ്പോ​ൾ. മാ​ർ ബോ​സ്കോ പു​ത്തൂ​ർ, മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, ഫാ. ​ത​ങ്ക​ച്ച​ൻ ഞാ​

തൃ​ശൂ​ർ: അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന "സ് നേ​ഹ​പൂ​ർ​വം' പ​രി​പാ​ടി ഇ​ന്ന്

ഉ​ച്ച​യ്ക്കു ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റി​ൽ ന​ട​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം, അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ മു​ൻ​ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം, മു​ഴു​വ​ൻ കൂ​പ്പ​ണ്‍ വി​ൽ​പ​ന ന​ട​ത്തി​യ 34 ഇ​ട​വ​ക​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പൗ​രോ​ഹി​ത്യ ജൂ​ബി​ലി മെ​മ​ന്‍റോ​യാ​യി അ​ന്പ​തു രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ന​ട​ത്താ​നു​ള്ള തു​ക ന​ൽ​കും. 16 ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളാ​ണു തു​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ജൂ​ബി​ലി സ​മ​ർ​പ്പ​ണ​മാ​യി അ​തി​രൂ​പ​താ​ത​ല പ്ര​സം​ഗ മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്ക് എ​ൻ​ഡോ​വ്മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തും.

ര​ണ്ടു​മു​ത​ൽ മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം. മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ മു​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ജ​ഡ്ജു​മാ​യ സി.​ജെ. ഡെ​ന്നി, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ർ​ജ് അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, ഇ​ട​വ​ക ക​ണ്‍​വീ​ന​ർ​മാ​ർ, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ, അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ, നോ​മി​നേ​റ്റ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Tags : NattuVishesham.DistricteNews

Recent News

Corehub Up