x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​റു​ടെ അ​ഭാ​വ​ത്തി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ഡ്രൈ​വ​ർ: കാ​ൺ​പൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വ​ൻ വി​വാ​ദം

ഓൺലൈൻ ഡെസ്ക്
Published: September 19, 2026 06:26 AM IST | Updated: September 19, 2026 06:26 AM IST

പ്രതീകാത്മക ചിത്രം

കാ​ൺ​പൂ​ർ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഒ​പി​ഡി​യി​ൽ ഡോ​ക്ട​റു​ടെ ക​സേ​ര​യി​ലി​രു​ന്ന് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും മ​രു​ന്നു​ക​ൾ കു​റി​ച്ചു ന​ൽ​കു​ക​യും ചെ​യ്ത ഡ്രൈ​വ​റു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​കു​ന്നു. കാ​ൺ​പൂ​രി​ലെ കാ​ൻ​ഷി​റാം ആ​ശു​പ​ത്രി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യ ഡോ. ​രാം​കേ​ഷ് കോ​ട​തി ആ​വ​ശ്യ​ത്തി​നാ​യി പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​കാ​ര്യ ഡ്രൈ​വ​റാ​യ ദേ​വ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്. രോ​ഗി​ക​ളെ ഓ​രോ​രു​ത്ത​രാ​യി വി​ളി​ച്ച് പ​രി​ശോ​ധി​ച്ച് പ്രി​സ്ക്രി​പ്ഷ​ൻ എ​ഴു​തി ന​ൽ​കു​ന്ന ഡ്രൈ​വ​റു​ടെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. മൂ​ന്നം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

വ്യാ​ജ​മാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡ്രൈ​വ​ർ​ക്കെ​തി​രെ ആ​ശു​പ​ത്രി ഭ​ര​ണ​കൂ​ടം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. മു​ൻ​പും ഇ​യാ​ൾ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. എ​ൻ​എം​സി നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ഡോ​ക്ട​ർ​മാ​ർ​ക്ക് മാ​ത്ര​മേ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​നും പ്രി​സ്ക്രി​പ്ഷ​ൻ എ​ഴു​താ​നും അ​ധി​കാ​ര​മു​ള്ളൂ. ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​ത്ത​ര​മൊ​രു ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Tags : Medicine Doctor Kanpur Driver Hospital Patients Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up