ന്യൂഡൽഹി: മനുഷ്യക്കടത്തുകേസിൽ എട്ട് ബംഗ്ലാദേശികളുൾപ്പെടെ ഒമ്പത് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് ഹൈദരാബാദ് എൻഐഎ കോടതി. ബംഗ്ലാദേശ് സ്ത്രീകൾ ഉൾപ്പെട്ട 2019ലെ മനുഷ്യക്കടത്ത് കേസിലാണ് വിധി.
പ്രതികൾ 1.37 ലക്ഷം രൂപ പിഴയുമടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം സാധാരണ തടവ് അനുഭവിക്കണം. ബംഗ്ലാദേശ് സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവരികയും പിന്നീട് അവരെ നിർബന്ധിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
Tags : Human Traffic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews