x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​മി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി എം​എ​ൽ​എ

വെബ് ഡെസ്ക്
Published: September 19, 2026 06:44 AM IST | Updated: September 19, 2026 06:44 AM IST

ഗീ​ത ഗോ​പി എം​എ​ൽ​എ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പു​തി​യ പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ക്കു​ന്നു.

തൃ​പ്ര​യാ​ർ: നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട്, താ​ന്ന്യം പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രെ ഗീ​താ ഗോ​പി എം​എ​ൽ​എ രം​ഗ​ത്ത്. ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി വ​ല​യു​മ്പോ​ഴും പ്ര​ശ്ന​പ​രി​ഹാ​ര ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി സ്വീ​ക​രി​ക്കാ​ത്ത വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ എം​എ​ൽ​എ അ​തൃ​പ്തി അ​റി​യി​ച്ചു.

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഗീ​താ ഗോ​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ്ര​ത്യേ​ക​യോ​ഗം ചേ​ർ​ന്നു. ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷി​ല്ലി ജി​ജി​മോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തി. തു​ട​ർ​ന്ന് അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജ്യോ​തി​ല​ക്ഷ്മി വാ​സ​ന്ത​ൻ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ക്കൊ​പ്പം എം​എ​ൽ​എ പു​തി​യ വാ​ട്ട​ർ പ്ലാ​ന്‍റ്് സ​ന്ദ​ർ​ശി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ഇ, എ​എ​ക്സ് എ​ന്നി​വ​രോ​ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി ക്കാ​ൻ എം​എ​ൽ​എ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

പു​തി​യ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ​ഴ​യ രീ​തി​യി​ൽ പ​മ്പിം​ഗ് പു​ന​രാ​രം​ഭി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ത്ത​ണ​മെ​ന്നാ​ണു പ്ര​ധാ​ന നി​ർ​ദേ​ശം. വാ​ട്ട​ർ ടാ​ങ്കി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​ഞ്ച് ല​ക്ഷം ലി​റ്റ​ർ വെ​ള്ളം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ് ടാ​ങ്ക് ശു​ചീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

ടാ​ങ്ക് ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു ദി​വ​സ​ത്തി​ന​കം മു​ൻ​പ​ത്തെ രീ​തി​യി​ൽ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
ശു​ചീ​ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ ൾ ആ​രം​ഭി​ക്കു​ന്ന​തു​വ​രെ എം​എ​ൽ​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തു​ത​ന്നെ തു​ട​രു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up