തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച റ്യൂമാപൂരം റുമറ്റോളജി സമ്മേളനത്തിൽ നിന്ന്.
തൃശൂർ: സ്വയം പ്രതിരോധ രോഗങ്ങളുടേയും പേശി അസ്ഥി സംബന്ധമായ രോഗങ്ങളുടേയും ചികിത്സാരംഗത്തെ പുതിയ അറിവുകളും ചികിത്സാരീതികളും പങ്കുവച്ച് റ്യൂമാപൂരം 2026 റുമറ്റോളജി സമ്മേളനം ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ സംഘടിപ്പിച്ചു. തൃശൂർ ക്ലിനിക്കൽ ഇമ്യൂണോളജി ക്ലബിന്റെയും ജൂബിലി മിഷൻ മെഡിക്കൽ കോ ളജിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു സമ്മേളനം.
വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രഭാഷണങ്ങളും ക്ലാസുകളും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. പോൾ ടി. ആന്റണി, ഡോ. അനു ശ്രീകാന്ത്, കോഴിക്കോട് സെന്റർ ഫോർ റുമറ്റോളജിയിലെ ഡോ. വിനോദ് രവീന്ദ്രൻ, കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോ. എം. നിധീഷ് ചന്ദ്ര, ആസ്റ്റർ മെഡിസിറ്റിയിലെ ഡോ. വി. അഭിലാഷ് കൃഷ്ണൻ, ഡോ. ടി.പി. ആന്റണി, ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ക്ലിനിക്കൽ ഇമ്യൂണോളജി ആൻഡ് റുമറ്റോളജി വിഭാഗം മേധാവി ഡോ. ജോസഫ് ടി. ആന്റണി എന്നിവർ വിവിധ മെഡിക്കൽ സെഷനുകൾക്ക് നേതൃത്വം നൽകി.
തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തോടൊപ്പം വൈദ്യശാസ്ത്രത്തിലെ അക്കാദമിക് മികവിനെയും സമന്വയിപ്പിച്ചു നടന്ന മൂന്നാമത് റ്യൂമാപൂരത്തിൽ റുമറ്റോളജിസ്റ്റുകൾ, ഫിസിഷ്യൻമാർ, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾ, ഇന്റോണിസ്റ്റുകൾ, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham.DistricteNews