x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്ത്യ​ൻ ബു​ക്ക് ഫെ​യ​ർ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 19, 2026 06:47 AM IST | Updated: September 19, 2026 06:47 AM IST

പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ മാ​ർ ന​ർ​സൈ ബു​ക്ക് ഡി​പ്പോ​യു​ടെ നേതൃത്വത്തി​ൽ കാ​ൽ​ഡി​യ​ൻ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ക്രി​സ്ത്യ​ൻ ബു​ക്ക് ഫെ​യ​ർ മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത

തൃ​ശൂ​ർ: പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ മാ​ർ ന​ർ​സൈ ബു​ക്ക് ഡി​പ്പോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൽ​ഡി​യ​ൻ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ക്രി​സ്ത്യ​ൻ ബു​ക്ക് ഫെ​യ​ർ മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​സ്ത​ക​മെ​ഴു​ത്തും അ​തി​ന്‍റെ പ്ര​സാ​ധ​ന​വും ക്രി​സ്തു​സാ​ക്ഷ്യ​ത്തി​ന്‍റെ മ​റ്റൊ​രു ശ​ക്ത​മാ​യ മേ​ഖ​ല​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബി ജെ. ​പൊ​ന്മ​ണി​ശേ​രി, വൈ​സ് ചെ​യ​ർ​മാ​ൻ ഗി​ഫ്റ്റ​ൻ കെ. ​ജോ​സ​ഫ്, ഫാ. ​ജോ​സ് ജേ​ക്ക​ബ്, ഫാ. ​സ​ണ്ണി എ​സ്. കൂ​ള, ഫാ. ​ജ​സ്റ്റി​ൽ ജെ. ​നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബു​ക്ക് ഫെ​യ​ർ നാ​ളെ സ​മാ​പി​ക്കും.

Tags : NattuVishesham.DistricteNews

Recent News

Corehub Up