ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി കേന്ദ്ര റെയില്‍വേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുന്ന ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിയിലേക്കുള്ള
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷന് വികസനസമിതി കേന്ദ്ര റെയില്‍വേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുന്ന ഭീമഹര്‍ജികളില്‍ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാലായിരത്തില്പരം വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ഒപ്പ് ശേഖരണം സഹൃദയ എന്‍ജിനിയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ആന്റോ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കുക, ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കുക എന്നീ ആവശ്യങ്ങളാണ് സമിതി ഭീമഹര്‍ജികളില്‍ മുന്നോട്ടു വെക്കുന്നത്.
വികസനസമിതി പ്രസിഡന്റ് വര്‍ഗീസ് പന്തലൂക്കാരന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.എഫ്. ജോസ്, സെക്രട്ടറി സോമന് ശാരദാലയം, വൈസ് പ്രസിഡന്റ്് ഡേവിസ് തുളുവത്ത്, ജോസ് കുഴിവേലി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Tags : NattuVishesham.DistricteNews