വെസ്റ്റേൺ മ്യൂസിക് കോൺസർട്ടിൽ ഒന്നാംസ്ഥാനം നേടിയ ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.
പാലക്കാട്: കലയുടെ അരങ്ങുതീർത്ത മൂന്നു പകലുകൾ. ജില്ലാ സഹോദയ കലോത്സവം ജ്വാല 2026 ന് ഇന്നു കൊടിയിറങ്ങും.
സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലും ലയണ്‍സ് സ്കൂളിലുമായി നടന്ന മേളയിൽ 73 വിദ്യാലയങ്ങളിൽ നിന്നായി 4356 വിദ്യാർഥികളാണ് 139 മത്സരഇനങ്ങളിൽ മത്സരിച്ചത്. ഇന്നലെ ലയണ്‍സ് സ്കൂളിലെ 30 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. പദ്യപാരായണം, ആങ്കറിംഗ്, പവർ പോയിന്റ് പ്രസന്റേഷൻ, ലളിതസംഗീതം, ശാസ്ത്രീയസംഗീതം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളോടൊപ്പം മോണോ ആക്ട്, മിമിക്രി, മാപ്പിളപ്പാട്ട്, മൃദംഗം, തബല, ഫ്ളൂട്ട്, ഗിറ്റാർ, വയലിൻ, തുടങ്ങിയ ജനപ്രിയ ഇനങ്ങളും നടന്നു. സമാപനദിവസമായ ഇന്ന് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലെയും പരിസരത്തേയും 23 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തിൽ പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യാതിഥിയായി പങ്കെടുക്കും.
Tags : NattuVishesham.DistricteNews