x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര​വൂ​രി​ലെ കൂ​ർ​ക്ക​പ്പാ​ട​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പുകാ​ലം

വെബ് ഡെസ്ക്
Published: September 19, 2026 06:25 AM IST | Updated: September 19, 2026 06:25 AM IST

വ​ര​വൂ​രി​ൽ ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ളു​ടെ കൂ​ർ​ക്ക കൃ​ഷി വി​ള​വെ​ടു​പ്പ് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ അ​ഭി​ജി​ത്ത് കെ. ​ദീ​പ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​രു​മ​പ്പെ​ട്ടി: വ​ര​വൂ​ർ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കി​പ്പോ​ൾ കൂ​ർ​ക്ക​യു​ടെ സു​ഗ​ന്ധ​മാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി ഇ​രു​ന്നൂ​റ് ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് കൂ​ർ​ക്ക​യു​ടെ വി​ള​വെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. മ​ണ്ണി​ന്‍റെ സ​വി​ശേ​ഷ​ത​യും ജൈ​വ​രീ​തി​യുംകൊ​ണ്ട് രു​ചി​യും ഗു​ണ​മേ​ന്മ​യു​മു​ള്ള വ​ര​വൂ​രി​ന്‍റെ കൂ​ർ​ക്ക​യ്ക്ക് വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. വ​ര​വൂ​ർ ഗോ​ൾ​ഡ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന വ​ര​വൂ​രി​ന്‍റെ സ്വ​ന്തം കൂ​ർ​ക്ക​യ്ക്ക് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തും വി​ദേ​ശ​ങ്ങ​ളി​ലും വ​ൻ ഡി​മാ​ന്‍റാ​ണ്. വ​ര​വൂ​രി​ലെ കൂ​ർ​ക്ക​കൃ​ഷി​യു​ടെ പ്ര​ധാ​ന ഉ​ത് പാ​ദ​ക​ർ കു​ടും​ബ​ശ്രീ ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ളാ​ണ്.
27 ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ 68 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഈ ​വ​ർ​ഷം കൂ​ർ​ക്ക കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​വും സ​ഹാ​യ​വു​മാ​ണ് കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം. കൂ​ർ​ക്ക അ​ച്ചാ​റ്, കൂ​ർ​ക്ക ക​ട്‌​ല​റ്റ്, കൂ​ർ​ക്ക​യും ബീ​ഫും തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ഫെ​സ്റ്റി​ലെ ആ​ക​ർ​ഷ​ക​ങ്ങ​ളാ​ണ്. കൂ​ർ​ക്ക അ​ച്ചാ​റു​ക​ൾ കു​ടും​ബ​ശ്രീ ഐ​എ​ഫ്എ​സ് വ​ഴി വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്.

ഒ​രു കി​ലോ കൂ​ർ​ക്ക​യ്ക്ക് ഇ​പ്പോ​ൾ 100 രൂ​പ​യാ​ണു വി​ല. കൃ​ഷി ലാ​ഭ​ക​ര​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മു​ണ്ട​ക​ൻ നെ​ൽ​കൃ​ഷി​ക്ക് മു​ന്നെ​യാ​ണ് കൂ​ർ​ക്ക കൃ​ഷി ചെ​യ്യു​ന്ന​ത്. വി​ള​വെ​ടു​പ്പു​ക​ഴി​ഞ്ഞാ​ൽ കൂ​ർ​ക്ക ത​ല​പ്പു​ക​ൾ കൂ​ട്ടി മ​ണ്ണ് ഉ​ഴു​ത് മ​റി​ക്കു​ന്ന​തി​നാ​ൽ നെ​ൽ​കൃ​ഷി​ക്കും മി​ക​ച്ച വി​ള​വ് ല​ഭി​ക്കാ​റു​ണ്ട്.
ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ളു​ടെ വി​ള​വെ​ടു​പ്പ് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഒാ​ർ​ഡി​നേ​

റ്റ​ർ അ​ഭി​ജി​ത്ത് കെ. ​ദീ​പ​ക് ഉ​ദ് ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശീ ചെ​യ​ർ​പേ​ഴ്സ​ൺ സി.​ആ​ർ. ഗീ​ത അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​കെ. ആ​ൽ​ഫ്രെ​ഡ് പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up