ഏരുവേശി ചാത്തമലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ ഭാഗങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെരച്ചിലും ഡ്രോൺ പരിശോധനയും നടത്തിയപ്പോൾ.
കുടിയാന്മല: ഏരുവേശി ചാത്തമല ഭാഗത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയ ഇടങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിലും ഡ്രോൺ പരിശോധനയും നടത്തി.
തെരച്ചിലിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒന്നും തന്നെ കണ്ടെത്തിയില്ല. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, ഒന്നാം വാർഡ് മെംബർ നിഷ സോജൻ, തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സനൂപ് കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പരിശോധന നടത്തിയത്.
Tags : NattuVishesham.DistricteNews