സ്വച്ഛതാ ഹി സേവ-‘കൈയോട് കൈ’ കാമ്പയിന്റെ ഭാഗമായി മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജിക്കൊപ്പം ലോഗോ പ്രകാശന
തേർത്തല്ലി: ആലക്കോട് ഗ്രാമപഞ്ചായത്തിലെ ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി തേർത്തല്ലിയിൽ ബേസ് ലൈൻ സർവേ ആരംഭിച്ചു. ഒക്ടോബർ രണ്ടുവരെ നടക്കുന്ന ആദ്യഘട്ടത്തിൽ ശുചിത്വം, മാലിന്യസംസ്കരണം, സൗന്ദര്യവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കും. തേർത്തല്ലി ടൗണിന് ചുറ്റുമുള്ള 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെയുള്ള പ്രദേശമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ബെയ്സ്ലൈൻ സർവേയിലൂടെ ശുചിത്വ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും കണ്ടെത്തി കർമപദ്ധതി തയാറാക്കും.
മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ ശുചീകരിക്കൽ, പൊതുശുചിമുറികൾ പ്രവർത്തന ക്ഷമമാക്കൽ, മാലിന്യശേഖരണവും സംസ്കരണവും ശക്തിപ്പെടുത്തൽ, അനധികൃത ബോർഡുകളും ബാനറുകളും നീക്കംചെയ്യൽ തുടങ്ങിയവയാണ് ആദ്യഘട്ടത്തിലെ പ്രധാന പ്രവർത്തനങ്ങൾ. ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി ഉദ്ഘാടനം ചെയ്തു ലോഗോ പ്രകാശനവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ് അധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി.ആയിഷ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോൺസൺ ചിറവയൽ, റീമോൾ ബിജു, വത്സമ്മ വാണിശേരിയിൽ തുടങ്ങിയവർ പങ്കെടുത്തു. മേരിഗിരി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സർവേയിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ജസ്റ്റിൻ മാത്യൂ, മുഖ്യാധ്യാപകൻ എം.യു. ജോസുകുട്ടി, പഞ്ചായത്തംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham.DistricteNews