x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; മു​ന്നേ​റ്റ​മെ​ന്ന് എ​സ്എ​ഫ്ഐ, അ​വ​കാ​ശ​വാ​ദ​വു​മാ​യി കെ​എ​സ്‌​യു​

വെബ് ഡെസ്ക്
Published: September 19, 2026 05:31 AM IST | Updated: September 19, 2026 05:31 AM IST

കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ സ്മാ​ര​ക ഗ​വ. വ​നി​താ കോ​ള​ജി​ലെ കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചെ​യ​ർ​പേ​ഴ്സ​ൺ ഫാ​ത്തി​മ​ത്ത് സ​ഫ​യെ എ​ടു​ത്തു​യ​ർ​

ക​ണ്ണൂ​ർ: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വ​ലി​യ മു​ന്നേ​റ്റം ഇ​ത്ത​വ​ണ ഉ​ണ്ടാ​ക്കി​യ​താ​യി എ​സ്എ​ഫ്ഐ. 54 ൽ 38 ​കോ​ള​ജു​ക​ൾ വി​ജ​യി​ച്ചു​വെ​ന്നാ​ണ് എ​സ്എ​ഫ്ഐ നേ​തൃ​ത്വം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യെ​ന്ന അ​വ​കാ​ശ​വാ​ദം കെ​എ​സ്‌​യു​വും ഉ​യ​ർ​ത്തു​ന്നു​ണ്ട്. മ​ട്ട​ന്നൂ​ർ പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ് തി​രി​ച്ചു​പി​ടി​ച്ചു എ​ന്നു പ​റ​യു​ന്ന എ​സ്എ​ഫ്ഐ, പ​യ്യ​ന്നൂ​ർ കോ​ള​ജ്, എ​സ്എ​ൻ കോ​ള​ജ് തോ​ട്ട​ട, ബ്ര​ണ്ണ​ൻ കോ​ള​ജ്, കൂ​ത്തു​പ​റ​മ്പ് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ്, പാ​ല​യാ​ട് കാ​മ്പ​സ് കോ​ള​ജു​ക​ളി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും വി​ജ​യ​ച്ചു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു. നി​ർ​മ​ല​ഗി​രി കോ​ള​ജ് കൂ​ത്തു​പ​റ​ന്പ്, എ​പി​ജെ അ​ബ്‌​ദു​ൾ ക​ലാം കോ​ള​ജ്, ചെ​ണ്ട​യാ​ട് എം​ജി കോ​ള​ജ്, എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ യൂ​ണി​യ​ൻ നി​ല​നി​ർ​ത്തി​യെ​ന്നും എ​സ്എ​ഫ്ഐ പ​റ​യു​ന്നു.

മാ​ടാ​യി കോ​ള​ജ് ര​ണ്ട് വ​ർ​ഷ​ത്തി​നു ശേ​ഷം കെ​എ​സ്‌​യു മു​ഴു​വ​ൻ സീ​റ്റും പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​യ്യി​ൽ ഐ​ടി​എം കോ​ള​ജ് പി​ടി​ച്ചെ​ടു​ത്തു​വെ​ന്നാ​ണ് കെ​എ​സ്‌​യു- എം​എ​സ്എ​ഫ് മു​ന്ന​ണി​യു​ടെ അ​വ​കാ​ശ​വാ​ദം. 25 വ​ർ​ഷ​ത്തി​ന് ശേ​ഷം എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ചെ​യ​ർ​മാ​നാ​യി മു​ഹ​മ്മ​ദ്‌ സി​നാ​ൻ വി​ജ​യി​ച്ചു​വെ​ന്നും കെ​എ​സ്‌​യു ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്നു.

നി​ർ​മ​ല​ഗി​രി കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, വീ​ർ​പ്പാ​ട് എ​സ്എ​ൻ കോ​ള​ജ്, കാ​ര​ക്കു​ണ്ട് എം​എം നോ​ള​ജ്, ഇ​രി​ട്ടി എം​ജി കോ​ള​ജ്, മൂ​ന്നാം വ​ർ​ഷ​വും ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ വ​നി​താ കോ​ള​ജ്, ഡി ​പോ​ൾ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ജ​യി​ച്ച​താ​യി കെ​എ​സ്‌​യു അ​വ​കാ​ശ​പ്പെ​ടു​ന്നു.

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ​യാ​ണ് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്നും എ​സ്എ​ഫ്ഐ അ​ട​ക്കി ഭ​രി​ച്ചി​രു​ന്ന പ​ല കാ​മ്പ​സു​ക​ളി​ലും കെ​എ​സ്‌​യു വി​ജ​യ​ത്തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വ​സ​ന്തം വി​ട​രു​ക​യാ​ണെ​ന്നും കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ ഉ​ജ്വ​ല മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് എ​സ്എ​ഫ്ഐ നേ​തൃ​ത്വം അ​വ​കാ​ശ​പെ​ടു​ന്ന​ത്.

പോ​ളി​ടെ​ക്നി​ക് കോ​ള​ജ് യൂ​ണി​യ​ൻ എ​സ്എ​ഫ്ഐ​യ്ക്ക്

പോ​ളി​ടെ​ക്നി​ക് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ അ​ഞ്ചി​ൽ അ​ഞ്ചും വി​ജ​യി​ച്ചു​വെ​ന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മ​ട്ട​ന്നൂ​ർ പോ​ളി യൂ​ണി​യ​ൻ എ​സ്എ​ഫ്ഐ തി​രി​ച്ചു പി​ടി​ച്ചു. ന​ടു​വി​ൽ പോ​ളി, പ​യ്യ​ന്നൂ​ർ പോ​ളി മു​ഴു​വ​ൻ സീ​റ്റി​ലും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു. ക​ല്യാ​ശേ​രി പോ​ളി, ക​ണ്ണൂ​ർ തോ​ട്ട​ട പോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചു​വെ​ന്നും എ​സ്എ​ഫ്ഐ അ​റി​യി​ച്ചു.

ഡോ​ൺ ബോ​സ്കോ കോ​ള​ജി​ൽ
പ്ര​സി​ഡ​ൻ​ഷ്യ​ൽ മാതൃക

ഇ​രി​ട്ടി: അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ കോ​ള​ജിൽ മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ്രോ​ഗ്രാ​മി​ലൂ​ടെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും പ്ര​സം​ഗി​ക്കാ​നു​ള്ള പൊ​തു​വേ​ദി​യൊ​രുക്കി​യും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ന​ൽ​കു​ന്ന പ്ര​സി​ഡ​ൻ​ഷ്യ​ൽ രീ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​വ​ർ: കാ​വ്യ വി​നോ​ദ്- ചെ​യ​ർ​മാ​ൻ, റോ​സ്മേ​രി പി. ​ജ​സ്റ്റി​ൻ- വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ, ക്രി​സ്റ്റോ സോ​ബി മാ​ത്യു- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ.​ആ​ർ. ആ​ർ​ദ്ര- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​നീ​റ്റ് ഫ്രാ​ൻ​സി​സ്- ഫൈ​ൻ ആ​ർ​ട്‌​സ് സെ​ക്ര​ട്ട​റി, ടി. ​വി​നേ​ഷ് സു​മേ​ഷ്- ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ, സി. ​ശ്രേ​യ- മാ​ഗ​സി​ൻ എ​ഡി​റ്റ​ർ , ഷ​ഹ​ൽ ന​ജീ​ബ്, റി​ച്ചു കു​ര്യ​ൻ- യു​യു​സി.

Tags : NattuVishesham.DistricteNews

Recent News

Corehub Up