x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​മ്പ​തി കൊ​ട്ടേ​ങ്കാ​ട്ടി​ൽ നൂ​റോ​ളം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: September 19, 2026 06:10 AM IST | Updated: September 19, 2026 06:10 AM IST

കൊ​ട്ടേ​ങ്കാ​ട് മേ​ഖ​ല​യി​ൽ ആ​ന്‍റി​ന സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യ വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​ർ.

നെ​ല്ലി​യാ​മ്പ​തി: ച​ന്ദ്രാ​മ​ല എ​സ്റ്റേ​റ്റി​ലെ കൊ​ട്ടേ​ങ്കാ​ട് ഡി​വി​ഷ​നി​ൽ മൊ​ബൈ​ൽ​ഫോ​ൺ നെ​റ്റ്‌​വ​ർ​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത​ത് ആ​ദി​വാ​സി​ക​ളും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റോ​ളം തോ​ട്ടം​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. നെ​റ്റ്‌​വ​ർ​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഓ​ട്ടോ, ടാ​ക്സി, കാ​ർ തു​ട​ങ്ങി​യ​വ ആ​വ​ശ്യ​മാ​യി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​പോ​ലും ഡ്രൈ​വ​ർ​മാ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല.

ഇ​തി​നാ​യി ഏ​ക​ദേ​ശം മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പു​ല​യ​മ്പാ​റ ജം​ഗ്ഷ​നി​ലെ​ത്തി​യാ​ണ് പ​ല​പ്പോ​ഴും ഫോ​ൺ വി​ളി​ക്കേ​ണ്ടി വ​രു​ന്ന​ത്.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​തി​വാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​പോ​ലും വീ​ടു​ക​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്.

നെ​റ്റ്‌​വ​ർ​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത​ത് ചി​കി​ത്സ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. കൈ​കാ​ട്ടി, സീ​താ​ർ​കു​ണ്ട് മേ​ഖ​ല​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബി​എ​സ്എ​ൻ​എ​ൽ ട​വ​റു​ക​ൾ​ക്ക് ര​ണ്ടു​വ​ർ​ഷം മു​ൻ​പ് 4ജി ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ലും കൊ​ട്ടേ​ങ്കാ​ട് മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും സേ​വ​നം ല​ഭ്യ​മാ​കാ​ത്ത സ്ഥി​തി​യാ​ണ്.

നെ​റ്റ്‌​വ​ർ​ക്ക് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് അ​ധി​കൃ​ത​രും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യാ​യ​തി​നാ​ൽ ആ​ന്‍റി​ന സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക്കാ​യി എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ നെ​ന്മാ​റ ഡി​എ​ഫ്ഒ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബി​എ​സ്എ​ൻ​എ​ൽ, വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് ആ​ന്‍റി​ന സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up