x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വണ്ടിത്താവളം ബദൽപാതയിൽ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്
Published: September 19, 2026 06:18 AM IST | Updated: September 19, 2026 06:18 AM IST

വ​ണ്ടി​ത്താ​വ​ളം സ്‌​കൂ​ൾ​ഗ്രൗ​ണ്ട് ഭാ​ഗ​ത്തെ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്.

വ​ണ്ടി​ത്താ​വ​ളം: ചി​റ്റൂ​ർ പു​ഴ​പ്പാ​ലം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളും ഇ​ത​ര വാ​ഹ​ന​ങ്ങ​ളും വ​ണ്ടി​ത്താ​വ​ളം​വ​ഴി തി​രി​ച്ചു​വി​ട്ടെ​ങ്കി​ലും മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 11 വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​രെ​യു​മാ​ണ് ഗ​താ​ഗ​ത​ത​ട​സം രൂ​ക്ഷ​മാ​കു​ന്ന​ത്.

ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള​വ ഈ ​കു​രു​ക്കി​ൽ​പെ​ടു​ന്ന​തു പ​തി​വു​കാ​ഴ്ച​യാ​യി മാ​റു​ന്നു​ണ്ട്. വ​ണ്ടി​ത്താ​വ​ളം സ്‌​കൂ​ൾ​ഗ്രൗ​ണ്ട് ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വ​ലി​യ കു​ള​ങ്ങ​ളും സ​മീ​പ​ത്താ​യി ഒ​രു ബ്രാ​ഞ്ച് ക​നാ​ലു​മു​ണ്ട്. 200 മീ​റ്റ​ർ​ദൂ​രം ഇ​രു​വ​ശ​ത്തേ​ക്കും ബ​സ് ഉ​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​ത് നി​ര​ങ്ങി​നീ​ങ്ങി​യാ​ണ്. 40, 60 ട​ൺ ഭാ​ര​മു​ള്ള മെ​റ്റ​ൽ ക​ട​ത്തു​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ ഈ ​നി​ബ​ന്ധ​ന പൂ​ർ​ണ​മാ​യും ലം​ഘി​ച്ച് മ​ൾ​ട്ടി ആ​ക്സി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ വി​ള​യോ​ടി വ​ഴി സ​ഞ്ച​രി​ക്കു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ മു​ന്ന​റി​യി​പ്പ്, സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

Tags : NattuVishesham.DistricteNews

Recent News

Corehub Up