x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മ​ല കോ​ള​ജി​ൽ സ്മാ​ർ​ട്ട്‌​ഫോ​ൺ ജേ​ർ​ണ​ലി​സം പ​രി​ശീ​ല​ന‌ പ​രി​പാ​ടി

വെബ് ഡെസ്ക്
Published: September 19, 2026 06:06 AM IST | Updated: September 19, 2026 06:06 AM IST

കോ​യ​മ്പ​ത്തൂ​ർ നി​ർ​മ​ല വ​നി​താ കോ​ള​ജി​ൽ ന​ട​ത്തി​യ സ്മാ​ർ​ട്ട്‌​ഫോ​ൺ ജേ​ർ​ണ​ലി​സം പ​രി​ശീ​ല​ന‌ പ​രി​പാ​ടി.

കോ​യ​മ്പ​ത്തൂ​ർ: നി​ർ​മ​ല വ​നി​താ കോ​ള​ജ് ത​മി​ഴ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ,മൊ​ബൈ​ൽ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് വാ​ർ​ത്ത ശേ​ഖ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള (മോ​ജോ) പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. കോ​ള​ജ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ തെ​രേ​സും പ്രി​ൻ​സി​പ്പ​ൽ ഡോ. ​മേ​രി പി​യോ​ള​യും ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി.

ത​മി​ഴ് വ​കു​പ്പ് മേ​ധാ​വി മ​ഹേ​ശ്വ​രി ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഗ്രേ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. സ്മാ​ർ​ട്ട്‌​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് വാ​ർ​ത്ത​ക​ൾ ത​യാ​റാ​ക്ക​ൽ, ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ക്ക​ൽ, അ​ഭി​മു​ഖ​ങ്ങ​ൾ ത​യാ​റാ​ക്ക​ൽ, വാ​ർ​ത്ത​ക​ൾ ക്രോ​ഡീ​ക​രി​ച്ച് അ​വ​ത​രി​പ്പി​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

Tags : NattuVishesham.DistricteNews

Recent News

Corehub Up