തളിപ്പറമ്പ് സബ് ജില്ലാ കലോത്സവത്തിന് മുന്നോടിയായി ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വ്ലോഗേഴ്സ് മീറ്റിൽ പങ്കെടുത്തവർ.
ചപ്പാരപ്പടവ്: നവംബർ നാലു മുതൽ ഏഴു വരെ ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് നോർത്ത് സബ്ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചാരണാർഥം വ്ലോഗേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
മെന്റലിസ്റ്റ് സാബിത്ത് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് നൗഷാദ് നടുവിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, സ്കൂൾ പ്രിൻസിപ്പൽ എം.പി അഹമ്മദ്, മുഖ്യാധ്യാപകൻ മുസ്തഫ, പഞ്ചായത്ത് വൈസ് പ്രസിഡൻഡറ് നസീറ, പഞ്ചായത്ത് അംഗം ആൽഫിയ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews