x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശീ​ല​നം ന​ല്‍​കി

വെബ് ഡെസ്ക്
Published: September 19, 2026 04:36 AM IST | Updated: September 19, 2026 04:36 AM IST

കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ശു​ചീ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍.

പു​ല്‍​പ്പ​ള്ളി: കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ലെ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൊ​ഴി​ല​ധി​ഷ്ടി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹാ​ന്‍​ഡ് വാ​ഷ്, ടോ​യ്‌​ലെ​റ്റ് ക്ലീ​ന​ര്‍, ഡി​ഷ് വാ​ഷ്, വാ​ഷിം​ഗ് പൗ​ഡ​ര്‍ തു​ട​ങ്ങി​യ ശു​ചീ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം ന​ല്‍​കി.

കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വീ​ടു​ക​ളി​ല്‍ ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​നും മി​ക​ച്ച വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റേ​യും ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളേ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ന​ല്‍​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധ്യാ​പ​ക​ര്‍. പ​ത്ത് വ​ര്‍​ഷ​ത്തോ​ള​മാ​യി സ്‌​കൂ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ ശു​ചീ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്‌​കൂ​ളി​ല്‍​ത​ന്നെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത്ത​രം പ​രി​ശീ​ല​നം ന​ല്‍​കി അ​വ​ര്‍​ക്ക് സ്വ​യം വ​രു​മാ​നം ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തെ​ന്ന് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ നി​ര്‍​മി​ച്ച ശു​ചീ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ വാ​ങ്ങു​ന്നു​ണ്ടെ​ന്നും ഇ​തി​ന്‍റെ വ​രു​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു.

Tags : District News Nattuvishesham Training

Recent News

Corehub Up