x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്പാ​ത്തി​ലെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: September 19, 2026 04:31 AM IST | Updated: September 19, 2026 04:31 AM IST

മാ​നി​ക്കു​നി റോ​ഡി​ൽ ത​ക​ർ​ന്ന ഫു​ട്പാ​ത്ത് സ്ലാ​ബ്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: രാ​ജീ​വ് ഗാ​ന്ധി മി​നി ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന മാ​നി​ക്കു​നി ഭാ​ഗ​ത്ത് ഫു​ട്പാ​ത്തി​ലെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മാ​ണ് ഫു​ട്പാ​ത്തി​ലെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ ഡ്രെ​യി​നേ​ജി​ലേ​ക്ക് വീ​ണ് കാ​ട് മൂ​ടി​യ നി​ല​യി​ലാ​ണ്. ഫു​ട്പാ​ത്തി​ൽ കു​ഴി​യി​ല്ലെ​ന്ന് ക​രു​തി കാ​ൽ​വ​ച്ചാ​ൽ ഡ്രെ​യി​നേ​ജി​ലേ​ക്ക് വീ​ഴു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​നും മ​റ്റു​മാ​യി മാ​നി​ക്കു​നി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

മാ​നി​ക്കു​നി ഊ​രി​ലു​ള്ള​വ​രും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ നി​ത്യ​വും ഇ​തു​വ​ഴി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഡ്രെ​യി​നേ​ജ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ പ​ല​രും ഫു​ട്പാ​ത്ത് ഒ​ഴി​വാ​ക്കി റോ​ഡി​ലി​റ​ങ്ങി ന​ട​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര ന​ട​ത്തേ​ണ്ടി​വ​രു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രാ​ജീ​വ് ഗാ​ന്ധി മി​നി​ബൈ​പാ​സി​ലെ തി​ര​ക്കേ​റി​യ ഭാ​ഗ​മാ​യ​തി​നാ​ൽ ഫു​ട്പാ​ത്തി​ന്‍റെ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും ഡ്രെ​യി​നേ​ജ് സു​ര​ക്ഷി​ത​മാ​ക്കി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു.

Tags : District News Nattuvishesham Footpath slabs collapsed

Recent News

Corehub Up