പ്രതീകാത്മക ചിത്രം
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ സ്റ്റാര്‍സ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓള് കേരളാ വോളിബോള്‍ ടൂര്‍ണമെന്റ് 20ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 6.30നാണ് മത്സരങ്ങള്‍.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ടീമുകളായ എംഇഎസ് ഊട്ടി, സിക്സേഴ്സ് കാലിക്കട്ട്, സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ പാല, വോളിക്ലബ് വാളാട് തുടങ്ങിയ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് ടി.സി. ജോര്‍ജ് തേക്കുംമൂട്ടില്‍ മെമ്മോറിയല്‍ ട്രോഫിയും 20,001 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് അഖില്‍ ബേബി മങ്ങാട്ടുകുന്നേല്‍ മെമ്മോറിയല്‍ ട്രോഫിയും 15,001 രൂപയും സമ്മാനമായി നല്‍കും. ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രദേശത്തെ മുന്‍കാല വോളിബോള്‍ താരങ്ങളെ ആദരിക്കും.
ടൂര്‍ണമെന്റിലൂടെ സമാഹരിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഡെന്നീസ് ലൂക്കോസ്, ജോയ് ജോസഫ്, പി.എന്‍. വിജയകുമാര്‍, ഷൈജന്‍ ജോയ്, മനോജ് ഉതുപ്പാന്, കെ.വൈ. വിനോദ്, ജോമോന് ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : District News Nattuvishesham Volleyball Tournament Perikkalloor