"കറവപ്പശുക്കൾക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജീന നിർവഹിക്കുന്നു.
കട്ടിപ്പാറ: പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘കറവപ്പശുക്കൾക്കൊരു കൈത്താങ്ങ്’ കൗ ലിഫ്റ്റർ പദ്ധതിയുടെ ഉദ്ഘാടനവും ക്ഷീരകർഷക സമ്പർക്ക സദസും സംഘടിപ്പിച്ചു. മുത്തോറ്റിക്കൽ ക്ഷീരസഹകരണ സംഘം ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സജീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു. മേഖലയിലെ മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു.
കട്ടിപ്പാറ വെറ്ററിനറി സർജൻ ഡോ. എം. മുഹമ്മദ് ആസിഫ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത കർഷകർക്ക് പശുക്കൾക്കുള്ള പോഷകാഹാരം കിറ്റുകൾ വിതരണം ചെയ്തു.വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.കെ. ജംഷീന, അംഗങ്ങളായ ജംസീന അസീസ്, സൗമ്യ പ്രജീഷ്, പി.സി. തോമസ്, പി.എസ്. സുഫീറ, കെ.സി. ലെനിൻ, ശ്രീജില ശ്രീജിത്ത്, നസീമ അസീസ്, നജ്മ റഷീദ്, കെ.ടി. മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു.
Tags : District News Nattuvishesham Milch Cows'