Kerala
മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികവും ഇന്നു മുതൽ ജൂൺ 15 വരെ നടക്കും.
ഏഴു വരെയുള്ള നവനാൾദിനങ്ങളിൽ ദിവസവും രാവിലെ 10.30നു ദിവ്യബലി, നൊവേന, വൈകുന്നേരം ആറിനു ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം എന്നിവ നടക്കും.
ഇന്നു ഹോളിഫാമിലി സന്യാസിനീസമൂഹത്തിന്റെ കേരളത്തിലെ അഞ്ചു പ്രോവിൻസുകളിൽനിന്ന് ആരംഭിക്കുന്ന ദീപശിഖാപ്രയാണം നടക്കും. പാവനാത്മ പ്രോവിൻസിന്റെ പ്രയാണം കല്ലേറ്റുംകര ഇൻഫന്റ് ജീസസ് പള്ളിയിൽനിന്നും നവജ്യോതി പ്രോവിൻസിന്റെ പ്രയാണം ഒളരിക്കര ലിറ്റിൽ ഫ്ലവർ പള്ളിയിൽനിന്നും മേരിയൻ പ്രോവിൻസിന്റെ പ്രയാണം വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽനിന്നും ജീവോദയ പ്രോവിൻസിന്റെ പ്രയാണം നെടുവന്നൂർ സെന്റ് മേരീസ് പള്ളിയിൽനിന്നും കൃപാജ്യോതി പ്രോവിൻസിന്റെ പ്രയാണം മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയിൽനിന്നും ആരംഭിച്ച് വൈകുന്നേരം 5.30ന് തീർഥാടനകേന്ദ്രത്തിൽ എത്തിച്ചേരും.
5.45ന് ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ കൊടികയറ്റം നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം എന്നിവ നടക്കും.
നാളെ അഖില കേരള ദമ്പതീസംഗമം രാവിലെ 9 .30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ നടക്കും.
പ്രധാന തിരുനാൾദിനമായ ജൂൺ എട്ടിനു രാവിലെ ആറിനും ഏഴിനും എട്ടിനും ഉച്ചയ്ക്ക് 12 നും ഉച്ചകഴിഞ്ഞു മൂന്നിനും രാത്രി ഏഴിനും ദിവ്യബലി. ആഘോഷമായ തിരുനാൾകുർബാന രാവിലെ 9.30നു നടക്കും. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനാകും. 100 വൈദികർ സഹകാർമികരാകും. മൂന്നിനുള്ള ദിവ്യബലിയെതുടർന്ന് പ്രദക്ഷിണവും തിരുശേഷിപ്പുവണക്കവും നടക്കും.
നവനാൾദിന തിരുക്കർമങ്ങളിൽ ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ പോൾ ആലപ്പാട്ട്, മാർ ബോസ്കോ പുത്തൂർ, മാർ ജോർജ് രാജേന്ദ്രൻ, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ടോണി നീലങ്കാവിൽ, ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവർ കാർമികരാകും.
തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പത്രസമ്മേളനത്തിൽ തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഹോളിഫാമിലി സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ, ജനറൽ കൺവീനർ അജീഷ് ചക്കാലമറ്റത്ത് പള്ളൻ എന്നിവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: മലയാളവും തമിഴും ഇംഗ്ലീഷും കന്നടയും സംഗമിക്കുന്ന വേദിയായി ഇന്നലെ കേരള നിയമസഭ മാറി. നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാവേദിയാണ് ബഹുഭാഷകളാൽ സന്പന്നമായത്.
നിയമസഭയിലേക്ക് വിജയിച്ചു വന്ന ദേവികുളത്തു നിന്നുള്ള എംഎൽഎ എഫ്. രാജ സത്യപ്രതിജ്ഞ തുടങ്ങിയത് ഇങ്ങനെ.. ‘ചട്ട പേരവൈയിൻ ഉരുപ്പിനരാക തേർന്തെടുക്കപ്പെട്ട എഫ് രാജ എൻനും നാൻ’ എന്നു തുടങ്ങിയ കടുകട്ടി തമിഴ് വാക്കുകളിലായിരുന്നു രാജയുടെ സത്യപ്രതിജ്ഞ.
മഞ്ചേശ്വരത്തു നിന്നുള്ള എ.കെ.എം. അഷറഫ് കന്നഡയിലാണ് ഇക്കുറിയും സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം തവണ എംഎൽഎ ആയി നിയമസഭയിലേക്ക് എത്തിയ അഷറഫ് കഴിഞ്ഞ തവണയും കന്നഡയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ നിയമസഭയിലെ പ്രസംഗങ്ങളിൽ പലപ്പോഴും അഷറഫ് കന്നഡയിൽ സംസാരിച്ചിട്ടുണ്ട്. മന്ത്രിയായി ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത കെ. മുരളീധരൻ എംഎൽഎ ആയും ഇംഗ്ലീഷിൽ തന്നെയായിരുന്നു സത്യപ്രതിജ്ഞ. രമേഷ് പിഷാരടിയും ഡോ. മാത്യു കുഴൽനാടനും ഭാഷയിലും വസ്ത്രധാരണത്തിലും സാമ്യം പുലർത്തി.
ഇരുവരുടെയും സത്യപ്രതിജ്ഞ ഇംഗ്ലീഷിൽ, ഇരുവരും ധരിച്ചത് പാന്റ്സും ഷർട്ടും.
രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിലായിരുന്നെങ്കിൽ എംഎൽഎയായി സത്യപ്രതിജ്ഞ ഇംഗ്ലീഷിലാക്കി. കോഴിക്കോട് സൗത്തിൽ നിന്നുള്ള ഫൈസൽ ബാബു, പാലാ എംഎൽഎ മാണി സി. കാപ്പൻ, മന്ത്രിമാരായ ഷിബുബേബി ജോണ്‍, സണ്ണി ജോസഫ് എന്നിവരും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
തൃക്കരിപ്പൂരിൽ നിന്നുള്ള സന്ദീപ് വാര്യർ ഭരണഘടന വലതു കൈയിൽ പിടിച്ചായിരുന്നു ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റ് എംഎൽഎമാരും മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്.
Kerala
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന വി.ഡി.സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും. വിജയ്യെ ചടങ്ങിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെത്തും.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും.
Kerala
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽനിന്ന് ഈ വർഷം ബിരുദ-ബിരുദാനന്തര, വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ സെറിമണി നാളെ നടക്കും. കോളജിന്റെ 22-ാമത് കോൺവൊക്കേഷൻ സെറിമണിയാണ് നടക്കുന്നത്.
ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങിൽ ടെലികോം ആൻഡ് ഡാറ്റ ചീഫ് സ്ട്രാറ്റജി അഡ്വൈസർ പമേല കുമാർ മുഖ്യാതിഥിയായിരിക്കും.
കോളജ് ഗവേണിംഗ് ബോഡി ചെയർമാൻ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ അഡ്മിനിസ്ട്രഷൻ ഫാ. ഡോ. റോയ് ഏബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡീൻ അക്കാഡമിക് ഫാ. ഡോ. റൂബിൻ തോട്ടുപുറം തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ, മാതാപിതാക്കൾ, ഫാക്കൽറ്റി അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങി വിവിധ മേഖലയിലുള്ള ആളുകൾ പങ്കെടുക്കും.
District News
കൊല്ലം: ഇരുപതിലേറെ ദിവസം നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊടി ഇറങ്ങും. നാളെ നിശബ്ദ പ്രചാരണം. നാടിനു വേണ്ട ജനനായകര്‍ ആരെന്ന് വോട്ടർമാര്‍ക്ക് അവസാന വട്ട തീരുമാനമെടുക്കാനുള്ള ദിനം. മറ്റന്നാള്‍ നാട് പോളിംഗ് സ്റ്റേഷനിലേക്ക്.
ഇടതുകൈയിലെ ചൂണ്ട് വിരലില്‍ നീല മഷി പുരട്ടി ജനാധിപത്യത്തിന് കരുത്ത് പകരാന്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് നാടിനെ നയിക്കേണ്ടവരെ കണ്ടെത്താന്‍ വോട്ടിംഗ് മെഷിനില്‍ വിരലമര്‍ത്തും.
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വോട്ടറുടെ മനസ് കീഴടക്കിയെന്ന ആത്മ വിശ്വാസത്തിലാണ് മുന്നണികള്‍. വോട്ടിംഗ് മെഷീനില്‍ തങ്ങളുടെ ചിഹ്നത്തില്‍ വിരലമര്ത്തുമെന്ന് ഓരോ സ്ഥാനാര്‍ഥികളും കണക്ക് കൂട്ടുന്നു. ഒപ്പം വോട്ടർമാരും തീരുമാനിച്ചുറച്ചാണ് പോളിംഗ് ബൂത്തിലേക്ക് പോകുക.
കൊല്ലത്ത് അസാധ്യമാകും വിധമാണ് മത്സരം മുറുകിയത്. ഉറപ്പുള്ള സീറ്റുകള്‍ പലതും കൈവിട്ട് പോകുമെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്. കാടടച്ചു നടത്തുന്ന പ്രചാരണങ്ങള്‍ക്കിടയിലും വോട്ടർമാരെ നേരിട്ട് കണ്ടും കുടുംബ യോഗങ്ങള്‍ നടത്തിയുമാണ് മൂന്നു മുന്നണികളും പ്രചാരണം നടത്തിയത്. നാടു മുഴുവന്‍ ബോര്‍ഡുകളും പോസ്റ്ററുകളും കുത്തി നിറച്ചു.
പ്രചാരണത്തിന്റെ അവസാന നാളിലേക്ക് അടുത്തപ്പോള്‍ പൊള്ളുന്ന വെയിലിനെ അവഗണിച്ചും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നേതാക്കളും ഗ്രാമ, നഗര ഭേദമന്യേ രംഗം ഇളക്കി മറിച്ചു. ഇത്രയും തീവ്രമായ പ്രചാരണവും പ്രചാരണോപാധികളും സമീപകാല തെരഞ്ഞെടുപ്പുകളിലൊന്നും ജില്ല കണ്ടിട്ടില്ല. കൊല്ലം, ചവറ, കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂര്‍, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, കുന്നത്തൂര്‍,ചടയമംഗലം, ഇരവിപുരം എന്നീ നിയമസഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് രാത്രി ഏഴിന് അവസാനിക്കും. നാളെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അവസാനവട്ട വോട്ട് ഉറപ്പിക്കാനുള്ള ഓട്ടപാച്ചിലില്‍ ആയിരിക്കും.
നാടിനെ ഇളക്കി മറിച്ച പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മൂന്നു മുന്നണികളുടെയും ദേശീയ േനതാക്കളുടെ പടയോട്ടമായിരുന്നു ജില്ലയില്‍.
യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സച്ചിന്‍പൈലറ്റ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, ശശി തരൂര്‍, ഷാഫി പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക്കാ ലാംബ, സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, എഐസിസി നിരീക്ഷക പത്മ റെഡ്ഡി, എം.എം ഹസന്, അടൂര്‍ പ്രകാശ് തുടങ്ങിയ നേതാക്കള്‍ ജില്ലയിലെത്തി.
എല്‍ഡിഎഫിനാകട്ടെ മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, പ്രകാശ് കാരാട്ട്, എ.വിജയരാഘവന്, മറിയം ധവ്ളെ, ബൃന്ദ കാരാട്ട്, എം.വി. ഗോവിന്ദന്, ബിനായ് വിശ്വം, കെ.പ്രകാശ് ബാബു, അമര്ജിത കൗര്‍, മുല്ലക്കര രത്നാകരന്, സ്പീക്കര്‍ ഷംസീര്‍ തുടങ്ങി ഒട്ടേറെ പേര് ജില്ലയിലെത്തി.
എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന്, കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ്‍ റിജിജു, മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, പ്രഭാരി പ്രകാശ് ജാവദേക്കര്‍, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ള, കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ തുടങ്ങിയ നേതാക്കളും വോട്ട് അഭ്യാര്‍ഥിച്ച് ജില്ലയിലെത്തി.
അട്ടിമറി പ്രതീക്ഷിക്കാമെന്ന് യുഡിഎഫ്
ജില്ലയില്‍ അട്ടിമറി ജയം ഉണ്ടാകുമെന്ന് യുഡിഎഫ് . 2021ല്‍ പിടിച്ച കുണ്ടറ, കരുനാഗപ്പള്ളി നിലനിര്‍ത്തുകയും കുന്നത്തൂര്‍, ചവറ, കൊല്ലം, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ കുന്നത്തൂര്‍, ചവറ, കൊല്ലം മണ്ഡലങ്ങളില്‍ മൂവായിരത്തില്‍താഴെ വോട്ടിനാണ് യുഡിഎഫ് പരാജയപ്പെട്ടത്.
കുന്നത്തൂരില്‍ 2790, ചവറ 1096, കൊല്ലം 2072 എന്നിങ്ങനെയാണ് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം എന്നതു യുഡിഎഫിന് പ്രതീക്ഷ നല്കുന്നു. കൂടാതെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ ഏഴു നിയമസഭ മണ്ഡലങ്ങളിലും ആലപ്പുഴയിലെ കരുനാഗപ്പള്ളിയിലും മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും യുഡിഎഫിനാണ് മേല്‍ക്കോയ്മ.
ഇതാണ് യുഡിഎഫ് പ്രതീക്ഷ നല്‍കുന്നത്.ശബരിമല സ്വര്‍ണപ്പാളി കൊള്ളയാണ് പ്രധാന ആയുധമാക്കിയത്. ഇതുകൂടാതെ കശുവണ്ടി തൊഴിലാളികള്‍ക്കു കൂടി ചികിത്സ സൗകര്യം ഒരുക്കാന്‍ കഴിയുന്ന ആശ്രാമത്തെ ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതു സജീവ ചര്‍ച്ചയാക്കി. കിഴക്കന്‍മേഖലയിലെ പട്ടയപ്രശ്നവും വന്യജീവി ആക്രമണവും സജീവ ചര്‍ച്ചയാക്കി.
കോട്ടം തട്ടില്ലെന്ന് എല്‍ഡിഎഫ്
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സഹായിച്ച ചരിത്രമാണ് കൊല്ലത്തിനുള്ളത്. 2021ലെ തെരഞ്ഞെടുപ്പ് നല്കിയ മൃഗീയ ഭൂരിപക്ഷം തന്നെയാണ് മുന്നണിയുടെ പ്രതീക്ഷ. നിലവിലുള്ള ഒമ്പതു സീറ്റുകള്‍ നിലനിര്‍ത്തുമെന്നും കഴിഞ്ഞ തവണ കൈവിട്ട കുണ്ടറ തിരിച്ചു പിടിക്കുമെന്നുമാണ് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ 10 വര്‍ഷക്കാലം കൊല്ലത്തിനു നല്കിയ സംഭാവനകളും വികസനവും വോട്ടായിമാറുന്നു പ്രതീക്ഷിക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളിലെ വിള്ളല്‍ സമ്മതിക്കുന്ന മുന്നണിനേതാക്കള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങിയത് അനുകൂലമാകുമെന്നും പ്രതീക്ഷ അര്‍പ്പിക്കുന്നു.
വികസനമുന്നേറ്റം മുൻനിര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. കൊല്ലത്തിന്റെ വികസനം എല്‍ഡിഎഫിന്റെ കൈകളില്‍ ഭദ്രം എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. സാമൂഹ്യക്ഷേമ പെന്ഷന്, അടിസ്ഥാന വികസനം, പട്ടയം തുടങ്ങിയവ വോട്ടായി മാറുമെന്നും ന്യുനപക്ഷ വോട്ട് ബാങ്ക് തങ്ങളോടൊപ്പമാണെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.
പ്രതീക്ഷയോടെ ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നതു ചാത്തന്നൂര്‍ മാത്രമാണ്. പഞ്ചായത്തുകളില്‍ മിന്നും വിജയം നേടാന്‍ സാധിച്ചതും കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തുവന്നതാണ് ഈ പ്രതീക്ഷയ്ക്കു തുണയാകുന്നത്. അഞ്ചു മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നും അവകാശപ്പെടുന്നു.
കൊല്ലം കോര്‍പറേഷനിലും ഗ്രാമപഞ്ചായത്തുകളിലും ബിജെപി മിന്നുംവിജയം നേടിയതും ശ്രദ്ധേയമാണ്.ഇതെല്ലാം നിയമസഭയില്‍ ഒരു അട്ടിമറി സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കു നല്‍കുന്നത്.ശബരിമല വിഷയത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ പങ്കുണ്ടെന്ന തന്ത്രമാണ് ബിജെപി പ്രചാരണായുധമാക്കിയത്.
District News
വൈക്കം: നാടക് തലയോലപ്പറമ്പ് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് ഡോ. എച്ച്എസ്പി നാടക് സമഗ്ര സംഭാവന പുരസ്കാരവിതരണവും അനുസ്മരണ സമ്മേളനവും നടത്തി. തലയോലപ്പറമ്പ് ഗവ. യുപി സ്കൂൾ ഹാളിൽ നടന്ന സമ്മേളനം കേരള സാഹിത്യപ്രവർത്തക സഹകരണ സംഘം ചെയർമാൻ പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. നാടക് പ്രസിഡന്റ് ബാബുരാജ് വട്ടക്കാട് അധ്യക്ഷത വഹിച്ചു.
ഡോ. എച്ച്എസ്പി നാടക് സമഗ്ര സംഭാവന പുരസ്കാരം ചലച്ചിത്ര നാടക നടൻ പ്രമോദ് വെളിയനാടിന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ സമ്മാനിച്ചു. ഡോ. സി.എം. കുസുമൻ, നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ. അജയൻ, ജില്ലാ സെക്രട്ടറി കെ.എസ്. സോമശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം.
ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു.
Business
കോതമംഗലം: കോതമംഗലം രൂപതയുടെ ക്ഷീരകർഷക ക്ഷേമ പ്രസ്ഥാനമായ ജീവ മിൽക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്നും ജീവ കുടുംബസംഗമം 24നും നടക്കും.
ഇന്നു വൈകുന്നേരം അഞ്ചിന് പരീക്കണ്ണിയിലെ ജീവ മിൽക്ക് അങ്കണത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. ജീവ സൊസൈറ്റികളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട് എന്നിവർ ആദരിക്കും. ജീവ സ്റ്റാഫിനുള്ള എട്ടാമത് ഭവനനിർമാണ പദ്ധതി സഹായ വിതരണോദ്ഘാടനം ഫാ. മാത്യു കോണിക്കൽ നിർവഹിക്കും.
ജീവ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് മൂർക്കാട്ടിൽ സ്വാഗതവും ജനറൽ മാനേജർ സിബി ജോർജ് നന്ദിയും പറയും. ജീവ മിൽക്കിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി പ്രദർശനവുമുണ്ടാകും.
24ന് വൈകുന്നേരം അഞ്ചിന് ജീവ കുടുംബസംഗമം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് മൂർക്കാട്ടിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ ജീവ ജീവനക്കാരെ ആദരിക്കും. ജീവ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.
പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ ഫാ. ജോസ് മൂർക്കാട്ടിൽ, സിബി ജോർജ്, ടോണി ഫിലിപ്പ്, സനു പി. തോമസ്, ജോസ്ബിൻ ചെറിയാൻ, സിബി ജോസഫ്, ജോഷി കുര്യാക്കോസ്, കെ.പി. ഈപ്പൻ , ഡിബിൻ ജോൺ, ആൽബിൻ ജയിംസ് എന്നിവർ പങ്കെടുത്തു.
District News
വെള്ളറട: കേരള നവോഥാനത്തിനു തുടക്കംകുറിച്ച അരുവിപ്പുറം മഠത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെ അഭിനന്ദിക്കുന്നതിനായി അഭിനന്ദന സദസ് സംഘടിപ്പിച്ചു.
നെയ്യാറ്റിന്‍കര നഗരസഭ, പെരുങ്കടവിള, കൊല്ലയില്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനപ്രതിനിധികളും ജില്ലാ -ബ്ലോക്ക് ഡിവിഷനുകളിലെ പ്രതിനിധികൾ പങ്കെടുത്തു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാനം ചെയ്തു. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി ചെയര്പോഴ്സണ് ഡബ്യു.ആര്. ഹീബ, വൈസ് ചെയര്മാന് കെ.കെ. ഷിബു, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല, വൈസ് പ്രസിഡന്റ് ബിനില്‍ മണലുവിള, കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് അംബിക, സിപിഎം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാര്‍, ഡിസിസി സെക്രട്ടറി എം.എസ്. അനില്‍, ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി ആര്. സജിത്ത് എന്നിവര്‍ പങ്കെടുത്തു. പങ്കെടുത്ത ജനപ്രതിനിധികള്‍ക്ക് അരുവിപ്പുറം മഠത്തിന്റെ സ്നേഹാദരവ് സമ്മാനിച്ചു.
District News
പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവം 11 ന് കൊടിയേറും. 15 നാണ് പ്രസിദ്ധമായ ഗരുഡവാഹനം എഴുത്തള്ളിപ്പ്. 19 ന് പള്ളിവേട്ടയും 20 ന് ആറാട്ടും നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രോത്സവ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ദിവസവും നിറമാല സമർപ്പണം, 12 മുതൽ രാവിലെ 11 ന് ഉത്സവബലി, ഉത്സവബലി ദർശനം, ഭാഗവത പാരായണം, വൈകിട്ട് കാഴ്ച്ചശ്രീബലി, സേവ, ചുറ്റുവിളക്ക്, ആകാശ വിസ്മയം എന്നിവ നടക്കും. 11 ന് രാവിലെ 11 നും 11.45 നും മധ്യേ തന്ത്രി മേമന വാസുദേവൻ നാരായണ ഭട്ടതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്.
12.30 ന് കൊടിയേറ്റ് സദ്യ സമർപ്പണം. 3.30 ന് തിരുവാതിര കളി, ശാസ്ത്രീയ സംഗീതം, വൈകിട്ട് 6 ന് ശാസ്ത്രീയ സംഗീതം. 6.30 ന് അഷ്ടദിക് പാലകർക്ക് കൊടിയേറ്റ്, 6.30 ന് നൃത്ത നൃത്യങ്ങൾ. രാത്രി 8 ന് വയലിൽ ഫ്യൂഷൻ - ഗംഗാതരംഗം അവതരണം ബാലികയായ ഗംഗാശശിധരൻ. 12 ന് വൈകുന്നേരം 5.30 ന് ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം. 6.30 ന് കളരിപ്പയറ്റ് പ്രദർശനം. രാത്രി 7.45 ന് നൃത്തോത്സവം.
13 ന് രാവിലെ 9.30 ന് ഓട്ടൻ തുള്ളൽ, രാത്രി എട്ടിന് തിരുവാതിര കളി, തുടർന്ന് നൃത്തനൃത്യങ്ങൾ. 14 ന് രാവിലെ 9.30 ന് ഓട്ടൻ തുള്ളൽ, രാത്രി എട്ടിന് തിരുവാതിരകളി, വീണക്കച്ചേരി. 15 ന് വൈകിട്ട് 4 ന് ചാക്യാർകൂത്ത്. രാത്രി 8.30 ന് പുറത്തെ വേദിയിൽ മെഗാ മ്യൂസിക് ഈവനിംഗ്. ക്ഷേത്ര വേദിയിൽ നൃത്തനൃത്യങ്ങൾ. 11 ന് ഗരുഢ വാഹനത്തിൽ അഞ്ചാം പുറപ്പാട്. 16 ന് വൈകുന്നേരം നാലിന് ചാക്യാർകൂത്ത്. 5.30ന് കാഴ്ചശ്രീബലി, രാത്രി ഒന്‍പതിന് രുദ്രായനം - കാക്കാരശി നാടകം. 17 ന് രാത്രി ഒന്‍പതിന് മേജർ സെറ്റ് കഥകളി. കഥ സീതാ സ്വയംവരം.
18 ന് രാവിലെ 10 ന് ഭജൻസ് , രാത്രി എട്ടിന് പന്തളം സംഗീത ഓക്കസ്ട്രയുടെ മെഗാഷോ, തിരുവാതിരകളി. പള്ളിവേട്ട ദിനമായ 19 ന് രാത്രി ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള, സംഗീത നിശ . 11 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 12 ന് പള്ളിവേട്ട വരവ്. ആറാട്ടു ദിനമായ 20 ന് രാവിലെ 11 ന് കൊടിയിറക്ക്, വൈകുന്നേരം നാലിന് ആറാട്ട് എഴുന്നള്ളിപ്പ്, എട്ടിന് സംഗീത സദസ്, ആറാട്ടുകടവി ആറാട്ട്, 10.30 ന് ആറാട്ടു വരവ്. പത്രസമ്മേളനത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയൻ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരിൽ, ശ്രീകുമാർ ആലക്കാട്ടിൽ, ശ്രീജിത്ത് വടക്കേടത്ത് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം നടത്തി. തിരുവനന്തപുരം മുടവൻമുഗളിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിക്കാനായി വീട്ടിലെത്തിയിരുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ്, അബ്ദുറഹ്മാൻ, സജി ചെറിയാൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, എം.പിമാരായ കെ.സുധാകരൻ, അടൂർ പ്രകാശ്, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എ.എ. റഹീം, മേയർ വി.വി. രാജേഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
വീടിനു പിൻവശത്തായി ഒരുക്കിയ ചിതയിൽ മോഹൻലാൽ തീകൊളുത്തി. ചൊവ്വാഴ്ച എറണാകുളത്തു വച്ചായിരുന്നു ശാന്തകുമാരിയമ്മയുടെ അന്ത്യം.
District News
ചങ്ങനാശേരി: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ചങ്ങനാശേരി നഗരം ഒരുങ്ങി. നാടും നഗരവും ആഘോഷത്തിമിര്‍പ്പിലാണ്. ചരിത്രത്തിലാദ്യമായി പുതുവത്സരാഘോഷം ഇന്ന് ചങ്ങനാശേരിയില്‍ അരങ്ങേറും. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പരിപാടി നടക്കുന്ന വേദിക്കുമുമ്പില്‍ പാപ്പാഞ്ഞിയെ ഉയര്‍ത്തിയത് ആഘോഷത്തിന് ആവേശമായി.
മീഡിയാ വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം എല്‍സോള്‍ ബോണ്‍ ആനോ-2026 ഇന്ന് വൈകുന്നേരം അഞ്ചുമുതല്‍ പാലാത്ര ബൈപാസിലെ ഡോ. ജോര്‍ജ് പീടിയേക്കല്‍ മൈതാനിയിലാണ് നടക്കുന്നത്. കോട്ടയം ജില്ലാകളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്യും. എട്ടുമണിക്കൂര്‍ നീളുന്ന ആഘോഷ പരിപാടികള്‍ക്ക് മീഡിയ വില്ലേജ്, എല്‍സോള്‍ ഗ്രൂപ്പ്, തോപ്പില്‍ ജൂവലറി, അച്ചായന്‍സ് റെസ്റ്ററന്റ്് എന്നിവര്‍ നേതൃത്വം നല്‍കും.
അഞ്ചുമുതല്‍ ഏഴുവരെ ചങ്ങനാശേരിയുടെ പൂരമായ മേളാവേശം നടക്കും. ഏഴിന് സാംസ്കാരിക സമ്മേളനം, എട്ടുമുതല്‍ ഒമ്പതുവരെ ഡാന്‍സ് പ്രോഗ്രാം, ഒമ്പതു മുതല്‍ 12വരെ മ്യൂസിക്ക് ബാൻഡ്, 12ന് പാപ്പാഞ്ഞിയെ കത്തിക്കല്‍ തുടങ്ങിയവയാണ് പരിപാടികള്‍.
സൗഹാർദം വിളിച്ചോതുന്ന സാംസ്കാരിക സമ്മേളനം
6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ആമുഖ പ്രസംഗം നടത്തും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ജോബ് മൈക്കിള്‍ എംഎല്‍എ, നഗരസഭാ ചെയര്മാന് ജോമി ജോസഫ്, എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതൂര്‍പ്പള്ളി ജമാഅത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഹമീദ്, മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം, വാര്‍ഡ് കൗണ്‍സിലര്‍ ചാള്‍സ് പാലാത്ര, എല്‍സോള്‍ ഗ്രൂപ്പ് എംഡി ടിന്‍സു മാത്യു, തോപ്പില്‍ ജൂവലറി ഉടമ മാര്ട്ടിന് ഫിലിപ്പ്, അച്ചായന്‍സ് റെസ്റ്ററന്റ് ഉടമ സില്‍ജി മൂലയില്‍ എന്നിവര്‍ പ്രസംഗിക്കും.
ആഘോഷം നഗരത്തിന് ആവേശമാകും
ചങ്ങനാശേരിയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം ചങ്ങനാശേരിക്ക് പുതുമയാകും. സൗഹാര്‍ദം വളര്‍ത്താനും മാനസിക ഉല്ലാസത്തിനും ആഘോഷം ഏറെ ഉപകാരപ്പെടും. മത-സാമുദായിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും നേതൃത്വം നല്കുന്ന സാംസ്കാരിക സമ്മേളനം ഒരുമയുടെ ആഘോഷമാകും.
-ജോബ് മൈക്കിള്‍ ചങ്ങനാശേരി എംഎല്‍എ
നഗരത്തിന് പുത്തന്‍ ഉണര്‍വ് പകരും
ചങ്ങനാശേരിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. പുതുവത്സരാഘോഷം നഗരത്തിനു പുത്തന്‍ ഉണര്‍വ് പകരും. എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേരുന്നു.
-ജോമി ജോസഫ് മുനിസിപ്പല്‍ ചെയര്മാന്
ചങ്ങനാശേരി സാംസ്കാരിക തനിമയ്ക്ക് മാറ്റുകൂട്ടുന്ന ആഘോഷം
എല്‍സോള്‍ ബോണ്‍ ആനോ 2026 പുതുവത്സരാഘോഷം ചങ്ങനാശേരി നഗരത്തിന്റെ സാംസ്കാരിക തനിമയ്ക്ക് മാറ്റുകൂട്ടും. ഒരുമയുടെ പുതുവത്സരാഘോഷം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം എന്ന ആശയമാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
-ഫാ. ജോഫി പുതുപ്പറമ്പില്എക്സിക്യൂട്ടീവ് ഡയറക്ടര്‍
മീഡിയ വില്ലേജ്
Kerala
കൊച്ചി: വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കുള്ള കെസിബിസി മീഡിയ അവാര്‍ഡ് വിതരണം ഇന്നു നടക്കും.
വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിക്കും.
മണിപ്പുരില്‍നിന്നുള്ള അന്‍പതോളം കലാകാരന്മാര് പങ്കെടുക്കുന്ന മ്യൂസിക്കല്‍ ഡ്രാമ ഉണ്ടായിരിക്കും.
ടോം ജേക്കബ്, വി.ജെ. ജെയിംസ് റവ.ഡോ. തോമസ് വള്ളിയാനിപ്പുറം, സ്റ്റെഫി സേവ്യര്‍, ബേബിച്ചന് ഏര്‍ത്തയില്‍, ഡോ. ജോര്‍ജ് മരങ്ങോലി, ഫാ.ജോണ്‍ വിജയന് ചോഴംപറമ്പില്‍, ബ്രിട്ടോ വിന്‍സന്റ് എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
National
ഉജ്ജയിൻ: സമൂഹവിവാഹ ചടങ്ങിൽ മകന്റെ വിവാഹവും നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ തീരുമാനം ശ്രദ്ധേയമാകുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഇളയ മകൻ അഭിമന്യു യാദവിന്റെ വിവാഹമാണ് ഞായറാഴ്ച ഉജ്ജയിനിലെ ക്ഷിപ്ര നദീതീരത്ത് സമൂഹവിവാഹ ചടങ്ങിൽ നടന്നത്. ഇഷിത പട്ടേലാണ് വധു.
ഇവർക്ക് പുറമെ 21 ദമ്പതിമാർ കൂടി ചടങ്ങിൽ വിവാഹിതരായി. അമിതമായ ധനപ്രദർശനം ഒഴിവാക്കിക്കൊണ്ട് പരമ്പരാഗതമായ ചടങ്ങുകൾക്കാണ് പ്രാധാന്യം നൽകിയത്. വരന്മാർ കുതിരപ്പുറത്തും വധുക്കൾ അലങ്കരിച്ച വണ്ടികളിലുമാണ് എത്തിയത്.
വിവാഹ ക്ഷണക്കത്തിൽ ആഢംബരം ഒഴിവാക്കണമെന്ന് പ്രത്യേകം അഭ്യർഥിച്ചിരുന്നു. ചെലവേറിയ സമ്മാനങ്ങൾക്കോ ആർഭാടത്തിനോ പകരം സാമൂഹിക സൗഹൃദത്തിനും ലളിതമായ ആഘോഷങ്ങൾക്കുമാണ് പരിപാടി പ്രാധാന്യം നൽകിയത്.
സമൂഹവിവാഹത്തിൽ തന്റെ ദാമ്പത്യ ജീവിതം ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അഭിമന്യു പറഞ്ഞു. സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മീയ നേതാക്കൾ മുതൽ രാഷ്ട്രീയ പ്രമുഖർ വരെ ഈ ആഘോഷത്തിൽ പങ്കെടുത്തു.
District News
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാനം വൈകാതെ ഉണ്ടാകുമെന്നിരിക്കേ ഇന്ന് ജില്ലയിൽ ഉദ്ഘാടനപ്പെരുമഴ. പെരുമാറ്റച്ചട്ടം നിലവിൽ വന്നാലുടൻ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്ഘാടനങ്ങൾക്ക് വിലക്ക് വരുമെന്നതിനാലാണ് തിരക്കു പിടിച്ച പരിപാടികൾ നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ പൂർത്തീകരിച്ച വിവിധ പദ്ധതികളും ഉദ്ഘാടനവും നടന്നുവരികയാണ്.
ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനമാണ് ഇന്നു നടക്കുന്ന പ്രധാന പരിപാടി. വർഷങ്ങളായി പണി പൂർത്തീകരിച്ചു കിടന്ന പത്തനംതിട്ടയിലെ ട്രാവലേഴ്സ് ലോഞ്ചും ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം കുടുംബശ്രീ കഫേയും പ്രവർത്തനം ആരംഭിക്കുന്നുണ്ട്. എംഎൽഎ ഫണ്ടിൽ നിന്നും പൂർത്തീകരിച്ച കെട്ടിടം നഗരസഭയുടെ പരിധിയിലായിരുന്നു. നിർമാണം പൂർത്തീകരിച്ചു നഗരസഭയ്ക്കു കൈമാറുന്നതു സംബന്ധിച്ച തർക്കം നീണ്ടതോടെയാണ് ട്രാവലേഴ്സ് ലോഞ്ച് തുറക്കാനും വൈകിയത്. പത്തനംതിട്ട അണ്ണിപ്പാറയിൽ നിർമാണത്തിലിരുന്ന ഭക്ഷ്യലാബും ഇന്ന് തുറന്നു കൊടുക്കും.
ആസൂത്രണ സമിതി സെക്രട്ടേറിയറ്റ്ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട: കളക്ടറേറ്റ് വളപ്പിൽ നിർമാണം പൂർത്തീകരിച്ച ആസൂത്രണസമിതി സെക്രട്ടേറിയറ്റ് ഇന്നു രാവിലെ 10 ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിക്കും.
നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ. യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം ചീഫ് ജെ ജോസഫൈൻ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആസൂത്രണ ബോര്‍ഡ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, ടൗണ്‍ പ്ലാനിംഗ് എന്നീ വകുപ്പുകളുടെ ജില്ലാ ഓഫീസുകളെ ഉള്‍പ്പെടുത്തിയാണ് മന്ദിരം നിര്‍മിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി വിഹിതവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ലഭ്യമാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും വിനിയോഗിച്ചാണ് മന്ദിരം പൂര്‍ത്തിയാക്കിയത്.
സെല്ലാർ, മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ ഗ്രൗണ്ട് ഫ്ളോർ, ഒന്നാം നിലയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ്, രണ്ടാം നിലയില്‍ ടൗണ്‍ പ്ലാനിംഗ് ജില്ലാ ഓഫീസ്, മൂന്നാം നിലയില്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസ്, നാലാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുണ്ട്. 2937.54 ചതുരശ്ര അടി വിസ്തീര്‍ണമാണ് കെട്ടിടത്തിന്. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യവും സെല്ലാര്‍ ഫോറില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് സെക്രട്ടേറിയറ്റ് മന്ദിരം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്. 2010 - 15 ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലയളവിലാണ് സെക്രട്ടേറിയറ്റിനു തറക്കല്ലിട്ടത്.
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണം ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തില്‍ സിഡിഎസ് മുഖേന പട്ടികവിഭാഗം കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ് പാ വിതരണോദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് മന്ത്രി വീണാ ജോര്‍ജ് ആറാട്ടുപ്പുഴ തരംഗം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ കെ. കെ. ഷാജു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ്മോന് വായ്പ വിതരണം നടത്തും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, കുടുംബശ്രീ ജില്ലാമിഷന് കോഓര്‍ഡിനേറ്റര്‍ എസ്. ആദില, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നിലയ്ക്കൽ സ്പെഷാലിറ്റി ആശുപത്രി നിർമാണോദ്ഘാടനം ഇന്ന്
പത്തനംതിട്ട: നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷലാറ്റി ആശുപത്രിയുടെ നിർമാണോദ്ഘാടനം ഇന്ന്. പ്രദേശവാസികൾക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷാലിറ്റി ആശുപത്രി വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിർമാണോദ്ഘാടനം ഇന്ന് 12 ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലായാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റിസപ്ഷൻ, പോലീസ് ഹെല്പ് ഡെസ്ക്, മൂന്ന് ഒപി മുറികൾ, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷൻ, ഇസിജി റൂം, ഐസിയു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിംഗ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയില്‍ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനര്‍ ഓപ്പറേഷന് തിയേറ്റർ, സ്ക്രബ്, ഓട്ടോക്ലവ്, ഡ്രസിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലയ്ക്കല്‍ ക്ഷേത്രത്തിന് മുന്‍വശത്തെ നടപ്പന്തലില്‍ നടക്കുന്ന ചടങ്ങിൽ പ്രമോദ് നാരായണ്‍ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബ് കെട്ടിടം ഉദ്ഘാടനം
പത്തനംതിട്ട: ജില്ലാ ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ഥ്യമായി. പൂര്‍ണമായും സംസ്ഥാന ഫണ്ടുപയോഗിച്ചാണ് ലാബ് ആധുനികവത്കരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തില്‍ അണ്ണായിപാറയിലുളള ലാബിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ ജില്ലയില്‍ ജില്ലാ ഭക്ഷ്യപരിശോധനാ ലബോറട്ടറി പ്രവര്‍ത്തിച്ചുവരുന്നു. ലബോറട്ടറിയില്‍ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ജല്ലാ ഭക്ഷ്യപരിശോധന ലാബ് അത്യാധുനിക സംവിധാനത്തോടെ കൂടുതല്‍ വിപുലീകരിച്ചത്.
ലബോറട്ടറിയുടെ താഴത്തെ നിലയില്‍ സാമ്പിള്‍ റിസീവിംഗ് ആൻഡ് സ്റ്റോറേജ്, ഓഫീസ്, കെമിക്കല്‍ സ്റ്റോറേജ് റൂം, ലബോറട്ടറി, സ്റ്റാഫ് റൂം, ഫുഡ് അനാലിസിസ് റൂമുകള്‍ എന്നിങ്ങനെയാണുള്ളത്. രണ്ടാം നിലയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ റും, സാമ്പിള്‍ പ്രിപ്പറേഷന്‍ എരിയ, സ്റ്റാഫ് റൂം എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. മൂന്നാം നിലയില്‍ വാട്ടര്‍ ലാബ്, ഫുഡ് ലാബ്, ബാലന്‍സ് റൂം, മൈക്രോബയോളജി ലാബ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.
ലാബിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി നിലവിലുള്ള മൂന്ന് തസ്തികകള്‍ക്ക് പുറമേ 10 തസ്തികകള്‍ സര്‍ക്കാര്‍ കൂടുതലായി അനുവദിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
കുടുംബശ്രീ പ്രീമിയം കഫേയുടെയും ട്രാവലേഴ്സ് ലോഞ്ചിന്റെയും ഉദ്ഘാടനം
പത്തനംതിട്ട: കുടുംബശ്രീ പ്രീമിയം കഫേയുടെയും ട്രാവലേഴ്സ് ലോഞ്ചിന്റെയും ഉദ്ഘാടനം ഇന്ന് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം നിര്‍വഹിക്കും. നഗരസഭാ ചെയർമാൻ ടി. സക്കീര്‍ ഹുസൈന് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ജ്യൂസ് കൗണ്ടറും ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ടീ ആന്‍ഡ് സ്നാക്സ് കൗണ്ടറും ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് പദ്ധതി വിശദീകരണം നടത്തും. കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എസ് ആദില, നഗരസഭാംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.