x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​സ​ന്ധിക്കു പരിഹാരമായില്ല; ഒ​ക്‌ടോ​ബ​ർ മു​ത​ൽ ഉ​യ​ർ​ന്ന നി​ര​ക്കിൽ വൈ​ദ്യു​തി വാങ്ങും

വെബ്ഡെസ്ക്
Published: September 13, 2026 02:26 AM IST | Updated: September 13, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ടു​​​​ത്ത മാ​​​​സം മു​​​​ത​​​​ൽ 2027 മേ​​​​യ് 15 വ​​​​രെ ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ൽ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ൾ​​​​ക്ക് വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​ഷ​​​​ൻ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും സെ​​​​പ്റ്റം​​​​ബ​​​​ർ 30 വ​​​​രെ​​​​യു​​​​ള്ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ഇ​​​​തു​​​​വ​​​​രെ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി​​​​ല്ല.

ഇ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം അ​​​​ടു​​​​ത്ത ര​​​​ണ്ടാ​​​​ഴ്ചകൂ​​​​ടി തു​​​​ട​​​​ർ​​​​ന്നേ​​​​ക്കും. കൂ​​​​ടു​​​​ത​​​​ൽ വി​​​​ല ന​​​​ൽ​​​​കി വാ​​​​ങ്ങാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ങ്കി​​​​ലും പ​​​​വ​​​​ർ എ​​​​ക്സ്ചേ​​​​ഞ്ചി​​​​ൽനി​​​​ന്ന് വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​മാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന് ഇ​​​​രു​​​​ട്ട​​​​ടി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് എ​​​​ട്ടു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി ഒ​​​​ക്ടോ​​​​ബ​​​​ർ മു​​​​ത​​​​ൽ ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കാ​​​​നു​​​​ള്ള കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ അ​​​​പേ​​​​ക്ഷ​​​​യ്ക്ക് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മിഷ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. യൂ​​​​ണി​​​​റ്റി​​​​ന് ശ​​​​രാ​​​​ശ​​​​രി 10.04 രൂ​​​​പ ന​​​​ൽ​​​​കി വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ടു​​​​ത്ത മാ​​​​സം 9.99 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ 88 മെ​​​​ഗാ​​​​വാ​​​​ട്ട് വാ​​​​ങ്ങാ​​​​നും ന​​​​വം​​​​ബ​​​​റി​​​​ൽ 9.42 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ 240 മെ​​​​ഗാ​​​​വാ​​​​ട്ടും ഡി​​​​സം​​​​ബ​​​​റി​​​​ൽ 9.42 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ 384 മെ​​​​ഗാ​​​​വാ​​​​ട്ടും ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ 9.40 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ 295 മെ​​​​ഗാ​​​​വാ​​​​ട്ടും ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ 9.40 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ 331 മെ​​​​ഗാ​​​​വാ​​​​ട്ടും വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ഇ​​​​തി​​​​നു പു​​​​റ​​​​മെ പ​​​​തി​​​​വ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി മാ​​​​ർ​​​​ച്ചി​​​​ൽ 10.50 രൂ​​​​പ​​​​യ്ക്കും ഏ​​​​പ്രി​​​​ൽ, മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 11 രൂ​​​​പ മു​​​​ത​​​​ൽ 12.50 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി​​​​യും പു​​​​റ​​​​ത്തു നി​​​​ന്ന് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ൾ​​​​ക്കും ക​​​​മ്മി​​​​ഷ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. വൈ​​​​കു​​​​ന്നേ​​​​രം 6.30 മു​​​​ത​​​​ൽ അ​​​​ർ​​​​ധ​​​​രാ​​​​ത്രി 12 വ​​​​രെ​​​​യു​​​​ള്ള പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്താ​​​​ണ് ഈ ​​​​നി​​​​ര​​​​ക്കു​​​​ക​​​​ൾ ന​​​​ൽ​​​​കി വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ക.

അ​​​​തേ​​​​സ​​​​മ​​​​യം രാ​​​​ത്രി 12നു ​​​​ശേ​​​​ഷം പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ചുവ​​​​രെ ഇ​​​​തേ നി​​​​ര​​​​ക്കി​​​​ൽ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നു​​​​ള്ള കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ അ​​​​പേ​​​​ക്ഷ ക​​​​മ്മി​​​​ഷ​​​​ൻ ത​​​​ള്ളു​​​​ക​​​​യും ചെ​​​​യ്തു.

ഇ​​​​പ്പോ​​​​ഴ​​​​ത്തെ പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ൽ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും ക​​​​മ്മി​​​ഷ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​.

Tags : Nosolution Crisis Electricity HigherRates Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up