x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ-​ചൈ​ന ബ​ന്ധ​ത്തി​ൽ പു​രോ​ഗ​തി​യെ​ന്ന് മോ​ദി​യും ഷി ​ജി​ൻ​പിം​ഗും

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 13, 2026 02:24 AM IST | Updated: September 13, 2026 02:24 AM IST

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലെ സം​​​​യു​​​​ക്ത പ്ര​​​​മേ​​​​യപ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗും നി​​​​ർ​​​​ണാ​​​​യ​​​​ക ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

50 മി​​​​നി​​​​റ്റോ​​​​ളം നീ​​​​ണ്ടു​​​​നി​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ന​​​​യ​​​​ത​​​​ന്ത്ര-​​​​വ്യാ​​​​പാ​​​​ര ബ​​​​ന്ധ​​​​ങ്ങ​​​​ളും അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​നാ​​​​ന്ത​​​​രീ​​​​ക്ഷ​​​​വും പ്ര​​​​ധാ​​​​ന അ​​​​ജ​​​​ൻ​​​​ഡ​​​​യാ​​​​യി.

ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ-​​​​ചൈ​​​​ന ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ട്ട പാ​​​​ത​​​​യി​​​​ലാ​​​​ണെ​​​​ന്ന് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ന​​​​യ​​​​ത​​​​ന്ത്ര ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ത​​​​ലാ​​​​യ മാ​​​​റ്റം

2020ലെ ​​​​ഗാ​​​​ൽ​​​​വ​​​​ൻ താ​​​​ഴ്‌​​​​വ​​​​ര സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​യി​​​​രു​​​​ന്നു.എ​​​​ന്നാ​​​​ൽ ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു​​​​കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി ന​​​​യ​​​​ത​​​​ന്ത്ര ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​ര​​​​സ്പ​​​​ര​​​​ബ​​​​ന്ധം പൂ​​​​ർ​​​​വ​​​​സ്ഥി​​​​തി​​​​യി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ചൈ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ന്ന ഷാ​​​​ങ്ഹാ​​​​യ് സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ട​​​​നാ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കി​​​​ടെ മോ​​​​ദി​​​​യും ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണു ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗ് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തും ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വീ​​​​ണ്ടും ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്ന​​​​തും.

അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളാ​​​​യി മാ​​​​റി​​​​ല്ല

ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളാ​​​​യി മാ​​​​റ​​​​രു​​​​തെ​​​​ന്ന് ച​​​​ർ​​​​ച്ച​​​​യി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യി.

ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധ​​​​ത്തെ മു​​​​ന്നോ​​​​ട്ടു​​​​ ന​​​​യി​​​​ക്കാ​​​​ൻ പ​​​​ര​​​​സ്പ​​​​ര ബ​​​​ഹു​​​​മാ​​​​നം, പ​​​​ര​​​​സ്പ​​​​ര സം​​​​വേ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​ത, പ​​​​ര​​​​സ്പ​​​​ര താ​​​​ത്പ​​​​ര്യം എ​​​​ന്നീ മൂ​​​​ന്നു ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ഇ​​​​രു​​​​ക​​​​ക്ഷി​​​​ക​​​​ളെ​​​​യും ന​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ച​​​​ർ​​​​ച്ച​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ നി​​​​ല​​​​വി​​​​ലു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ളും ധാ​​​​ര​​​​ണ​​​​ക​​​​ളും ഇ​​​​രു ക​​​​ക്ഷി​​​​ക​​​​ളും കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ അ​​​​ടി​​​​വ​​​​ര​​​​യി​​​​ട്ടു പ​​​​റ​​​​ഞ്ഞു.

 

Tags : Modi XiJinping Progress India China Relations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up